വെറും 7 ലക്ഷം രൂപയ്ക്ക് സ്വപ്ന ഭവനം അതും ഇത്രെയും ഭംഗിയിൽ

Spread the love

വളരെ കുറഞ്ഞ ചിലവിൽ നിങ്ങൾ മനസ്സിൽ കാണുന്ന അതേ രീതിയിലുള്ള ഒരു വീട് നിർമ്മിച്ചാലോ? സാധാരണ ഒരു വീടു വയ്ക്കുമ്പോൾ എല്ലാവരും ചിന്തിക്കുന്ന കാര്യം വീടു പണിക്ക് ആവശ്യമായി ചിലവഴിക്കേണ്ട തുക എങ്ങിനെ ഉണ്ടാക്കും എന്നതാണ്. എന്നാൽ വളരെ കുറഞ്ഞ പൈസ മാത്രം ഉപയോഗിച്ചുകൊണ്ട് കുറഞ്ഞ ചിലവിൽ നിർമ്മിച്ച ഒരു സുന്ദര ഭവനത്തെ പറ്റിയാണ് ഇന്ന് നമ്മൾ പരിചയപ്പെടുന്നത്.

കുറഞ്ഞ ബഡ്ജറ്റ് ഉപയോഗിച്ചുകൊണ്ട് കണ്ടംപററി സ്റ്റൈലിൽ നിർമ്മിച്ചിരിക്കുന്ന ഈ വീട് നിർമ്മിച്ചത് സോളിഡ് ആർക്കിടെക്ട് എന്ന സ്ഥാപനത്തിലെ പ്രിൻസിപ്പൽ ആർക്കിടെക്റ്റായ ക്ലിന്റൻ തോമസ് ആണ്.

Also Read  എത്ര മഴ പെയ്താലും ഇനി വീട് ചോർച്ചയുണ്ടാകില്ല ഇങ്ങനെ ഒരു പ്രാവശ്യം ചെയ്താൽ മതി

ചെറിയ ബിസ്സിനെസ്സ് തുടങ്ങാൻ 1 ലക്ഷം രൂപ ലോൺ ഈടൊന്നും വേണ്ട

സൂര്യപ്രകാശം കൂടുതൽ തട്ടുന്ന ഭാഗത്ത് ഗ്ലാസ് പരമാവധി ഒഴിവാക്കിയും എന്നാൽ വീട്ടിനകത്തേക്ക് നല്ല പ്രകാശം കിട്ടുന്ന രീതിയിലുമാണ് വീടിന്റെ ഡിസൈൻ ചെയ്തിട്ടുള്ളത്. നോർത്ത് സൈഡിലേക്ക് ഫെയ്സ് ചെയ്തു നിൽക്കുന്ന ഈ വീടിന്റെ മുകൾഭാഗം കുറച്ച് പൊക്കി ഗ്ലാസുകൾ കൊടുത്തത് കൂടുതൽ ഭംഗി നൽകുന്നു.

ഡൈനിങ് ഏരിയ യോട് ചേർന്ന് തന്നെ ഇന്റീരിയറിന്റെ ഭാഗമായി കുറച്ച് പാറക്കൂട്ടങ്ങൾ നൽകിയിട്ടുണ്ട്. വീടിന്റെ ഫൗണ്ടേഷൻ നിർമ്മിച്ചത് ഇവിടെ തന്നെയുള്ള പാറകൾ ഉപയോഗിച്ചുകൊണ്ടാണ്. സെമി കോർട്ട്‌യാർഡ് നൽകിയിട്ടുള്ള പാറകളും സ്ഥലത്തു തന്നെ ഉണ്ടായിരുന്നതാണ്. ഗ്രൗണ്ടിൽ നിന്നും 15 സെന്റി മീറ്റർ ഉയരത്തിലാണ് വീട്ടിലേക്ക് കയറാവുന്ന ഭാഗം നൽകിയിട്ടുള്ളത്.

Also Read  വെറും 10 ലക്ഷം രൂപയ്ക്ക് 50 ദിവസം കൊണ്ട് നിർമിച്ച വീട് | വീഡിയോ കാണാം

വെറും 5 ലക്ഷം രൂപയ്ക്ക് നിര്മിക്കാവുന്ന കിടിലൻ വീട്

വീടിന്റെ സ്ട്രക്ചറിന് ആവശ്യമായ മറ്റു ഭാഗങ്ങൾ നിർമ്മിച്ചത്എ എ സി ബ്ലോക്കുകൾ, പിയു സാൻവിച്ച് ഷീറ്റ്, കോൺക്രീറ്റ് എന്നിവ ഉപയോഗിച്ചാണ്. എസി ബ്ലോക്കുകൾ വളരെ ലൈറ്റ് വെയ്റ്റ്,ലേബർ ചാർജ് കുറവുള്ളതും ആണ്. അതുകൊണ്ടുതന്നെ വീട് നിർമാണത്തിൽ ഒരു വലിയ തുക കുറയ്ക്കാൻ ഇതുകൊണ്ട് സാധിച്ചു. വീടിന്റെ പുറം ഭാഗത്ത് മാത്രമാണ് സീലിംഗ് വർക്ക് ചെയ്തിട്ടുള്ളത്. ബെഡ്റൂം ഒഴികെയുള്ള ഭാഗങ്ങളിലെ വിൻഡോ നീളം കൂട്ടിയും ഗ്ലാസ്‌ പാർട്ടിഷനുകൾ നൽകിയുമാണ് കൊടുത്തിട്ടുള്ളത്. ഇത് വീടിന്റെ മനോഹാരിത കൂട്ടുന്നു.

Also Read  വീട് പെയിന്റ് ചെയ്യാൻ എത്ര ചിലവ് വരും എന്ന് എങ്ങനെ മുൻകൂട്ടി കണക്ക്കൂട്ടാം

വെറും 6 ലക്ഷം രൂപ ഉണ്ടങ്കിൽ ഇങ്ങനെ ഒരു വീട് നിർമിക്കാം

ലിവിങ് റൂം, ഡൈനിങ് റൂം കിച്ചൺ, രണ്ടു ബെഡ്റൂമുകൾ,ബാത്റൂം,കോർട്ടിയാർഡ്, എന്നീ സൗകര്യങ്ങളോടെ നിർമിച്ച വീട് എഫ്സിസി കോൺവെന്റ് നിന്നും ലഭിച്ച 7 ലക്ഷം രൂപ കൊണ്ടാണ് മുഴുവൻ പണികളും തീർത്തത്.ഇത്തരത്തിൽ ഒരു സ്വപ്നഭവനം പണിയാൻ താല്പര്യമുള്ളവർക്ക് താഴെ നൽകിയിട്ടുള്ള നമ്പറിൽ കോൺടാക്ട് ചെയ്യാവുന്നതാണ്. വീടിനെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണാവുന്നതാണ്.


Spread the love

Leave a Comment