വെറും 5 ലക്ഷം രൂപയ്ക്ക് നിര്മിക്കാവുന്ന കിടിലൻ വീട്

Spread the love

കുഞ്ഞു വീട് എന്നത് നിങ്ങളുടെ സ്വപ്നമാണോ??? അതും വളരെ കുറഞ്ഞ ബഡ്ജറ്റിൽ, എങ്കിൽ നിങ്ങൾക്ക് ഇത് ഉറപ്പായും പ്രയോജനപ്പെടും. നമുക്കുചുറ്റും ഒരുപാടു പേരുടെ ആഗ്രഹം ഒരു കൈയിലൊതുങ്ങുന്ന ചിലവിൽ ചെറിയ വീട് എന്നുള്ളതാണ്.

പലപ്പോഴും നമ്മുടെ കയ്യിൽ ഒരുപാട് പൈസ ഒന്നും ഉണ്ടാവുകയില്ല എന്നാൽ ഒരു ചെറിയ വീട് സ്വന്തമാക്കണം എന്ന ആഗ്രഹം മനസ്സിൽ ഉണ്ടാവുകയും ചെയ്യും.എന്നാൽ ഇനി നിങ്ങൾ വിഷമിക്കേണ്ട ഏതൊരു സാധാരണക്കാരനും നിർമിക്കുന്ന  രീതിയിലുള്ള ഒരു വീടാണ് നമ്മളിന്ന് പരിചയപ്പെടാൻ പോകുന്നത്.

Also Read  ലോൺ എടുക്കാതെ എങ്ങനെ വീട് വാങ്ങാം

എന്തെല്ലാമാണ് ഈ വീടിന്റെ പ്രത്യേകതകൾ??

320 സ്ക്വയർഫീറ്റിൽ ആണ് ഈ വീടു നിർമ്മിച്ചിരിക്കുന്നത്.ഒരു ലിവിങ് ആൻഡ് ഡൈനിങ് ഏരിയ,ചെറിയ ഒരു ഡ്രസിങ് ഏരിയ ഒരു ബെഡ്റൂം, വിത്ത് അറ്റാച്ച്ഡ് ബാത്റൂം, ചെറിയ ഒരു കിച്ചൻ ഇത്രയും ആണ് ഈ വീട്ടിൽ ഉൾപ്പെട്ടിട്ടുള്ളത്.

ബെഡ്റൂം അത്യാവശ്യം സ്പെയസ് ഉണ്ട്. ഇവിടെ നിങ്ങൾക്ക് ഒരു അലമാരയും അതുപോലെതന്നെ ഒരു കട്ടിലും ഇടാനുള്ള സ്ഥലമുണ്ട്.ഏകദേശം 140 സ്ക്വയർ ഫീറ്റ് ആണ് ബെഡ്റൂം ബാത്റൂമിൽ ഡ്രസിങ് ഏരിയ എന്നിവ ചേർന്നാൽ ഉണ്ടാവുന്നത്.

Also Read  കുറഞ്ഞ വിലക്ക് വീട് സ്ഥലവും വില്പനക്ക്

ഡൈനിങ് ഏരിയയും 140 സ്ക്വയർ ഫീറ്റ് ആണ് ഉണ്ടാവുക കിച്ചൻ ഏകദേശം 80 സ്ക്വയർ ഫീറ്റ് ആണ് നിർമ്മിച്ചിട്ടുള്ളത്.എന്നിരുന്നാലും അത്യാവശ്യം നല്ല രീതിയിൽ തന്നെ പെരുമാറാൻ ഉള്ള സ്ഥലം ഉണ്ട്.

ഇനി ഇതിൻറെ മറ്റൊരു പ്രത്യേകത ചെറിയ വീടാണെങ്കിലും വാസ്തുവിന്റെ എല്ലാ കാര്യങ്ങളും നോക്കി നിർമിച്ചതാണ് ഈ വീട്. അതുകൊണ്ട് ഏതൊരു സാധാരണക്കാരനും വളരെ വിശ്വസ്തതയോടെ കൂടി വീട്ടിലേക്ക് പ്രവേശിക്കാം.

അതും നിങ്ങൾ മനസ്സിൽ ഉദ്ദേശിക്കുന്ന ഒരു ബഡ്ജറ്റിൽ അഞ്ച് മുതൽ പത്ത് ലക്ഷത്തിനുള്ളിൽ ആണ് ഇതിൻറെ തുക വരുന്നത് അതു മാത്രമല്ല എല്ലാ സ്പേസും വളരെ നല്ല രീതിയിൽ യൂണിറ്റിലെ ചെയ്തിട്ടുണ്ട് എന്നതും ഇതിൻറെ ഒരു പ്രത്യേകതയാണ്.

Also Read  വീട് ചോരുന്നുണ്ടോ? ഏറ്റവും കുറഞ്ഞ ചിലവിൽ വീടിന്റെ ചോർച്ച മാറ്റാം

Spread the love

Leave a Comment