വിദേശ രാജ്യങ്ങളിൽ ജോലി ആവശ്യങ്ങൾക്കായി താമസം ആക്കിയ ഇന്ത്യൻ പൗരന്മാർ പ്രധാനമായും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് ഡ്രൈവിങ് ലൈസൻസ് പുതുക്കാൻ സാധിക്കാതെ വരിക, ലൈസെൻസ് ലഭിക്കുന്നതിന് മുന്നോടിയായിട്ടുള്ള ലേണേഴ്സ് ടെസ്റ്റ് എഴുതാൻ സാധിക്കാതെ ഇരിക്കുക എന്നീ കാര്യങ്ങൾ. എന്നാൽ ഇതിനൊരു പരിഹാരമാർഗ്ഗം എന്നോണം മോട്ടോർവാഹനവകുപ്പ് പുതിയൊരു നിയമം പുറത്തിറക്കിയിട്ടുണ്ട്. എന്തെല്ലാമാണ് ഈ നിയമം കൊണ്ടുള്ള ഗുണങ്ങൾ എന്ന് നോക്കാം.
അന്യരാജ്യങ്ങളിൽ ജോലി ആവശ്യങ്ങൾക്കായി താമസമാക്കിയ ഇന്ത്യൻ പൗരന്മാർക്ക് നാട്ടിൽ നേരിട്ട് എത്താതെ തന്നെ ഇനിമുതൽ ലേണേഴ്സ് ടെസ്റ്റ് എഴുതാവുന്നതും ഡ്രൈവിംഗ് ലൈസൻസ് പുതുക്കാവുന്നതുമാണ്.
ലേണേഴ്സ് ലൈസൻസ് ലഭിക്കുന്നതിനായി അപേക്ഷ നൽകുന്നവർ അല്ലെങ്കിൽ ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിന് ആവശ്യമായ form 1A അതായത് മെഡിക്കൽ സർട്ടിഫിക്കറ്റ്, കാഴ്ച പരിശോധന സർട്ടിഫിക്കറ്റ് എന്നിവ ഓൺലൈനായി മോട്ടോർ വാഹന വകുപ്പിൽ സമർപ്പിക്കാവുന്നതാണ്.
ജോലി ചെയ്യുന്ന രാജ്യത്തെ ഇന്ത്യൻ ഹൈക്കമ്മീഷൻ വഴി അംഗീകരിച്ച ഇന്ത്യൻ ഡോക്ടർമാരിൽ നിന്നോ, അതല്ല എങ്കിൽ ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്തെടുത്ത സർട്ടിഫിക്കറ്റ് മോട്ടോർ വാഹന വകുപ്പിൽ ഓൺലൈനായി സബ്മിറ്റ് ചെയ്യാവുന്നതാണ്.അതുകൊണ്ടുതന്നെ ഇനി ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിനോ ലേണേഴ്സ് ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിനോ നിങ്ങൾ നാട്ടിൽ നേരിട്ട് എത്തേണ്ടതായി വരില്ല.ഈ ഒരു അറിവ് മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക