വീടു നിർമ്മാണത്തിൽ പുത്തൻ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുകയാണ് ഓരോ ദിവസത്തിലും. എങ്ങിനെയെല്ലാം പണിക്കൂലി കുറച്ച് കൂടുതൽ ഭംഗിയിൽ ഒരു വീട് നിർമിക്കാം എന്നതാണ് പലരും ചിന്തിക്കുന്നത്. ഇത്തരത്തിൽ വീടിന്റെ നിർമാണത്തിൽ അടിമുടി മാറ്റം വന്നു കൊണ്ടിരിക്കുകയാണ്. വീടിന്റെ ചുമരുകൾ, റൂഫ് എന്നിവയുടെ നിർമ്മാണത്തിൽ ഉപയോഗപ്പെടുത്താവുന്ന ഒരു പുതിയ ടെക്നോളജി യെ പറ്റിയാണ് ഇവിടെ വിശദമാക്കുന്നത്.
GFRG ജിപ്സം പാനലുകൾ ഉപയോഗിച്ച് വീടിന്റെ നിർമ്മാണം എങ്ങിനെ നടത്താം എന്ന് നോക്കാം. കുറഞ്ഞ സമയത്തിനുള്ളിൽ പണി തീർക്കാം എന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത. വെറും രണ്ടാഴ്ച എടുത്തുകൊണ്ട് തറ നിർമാണം നടത്തിയ ഒരു ഒറ്റ നില വീടിന്റെ GFRG പാനൽ കൊണ്ടുള്ള ചുമരിന്റെ നിർമ്മാണം തീർക്കാവുന്നതാണ്.
എന്നുമാത്രമല്ല ചുമരിന്റെ പ്ലാസ്റ്ററിങ് ചിലവും കുറയ്ക്കാവുന്നതാണ്. ഭൂചലനം പ്രതിരോധിക്കുന്നു, ചൂട് കുറയ്ക്കുന്നു, അഗ്നിബാധ സംരക്ഷണം, ചിതൽ പിടിക്കില്ല,കൂടുതൽ ഭംഗിയോടെ ഉള്ള നിർമ്മാണം എന്നിവയെല്ലാം GFRG പാനലുകളോടുള്ള പ്രിയം കൂട്ടുന്നു. കേരളത്തിലും GFRG പാനലുകളുടെ നിർമ്മാണം നടക്കുന്നുണ്ട്.
കൊച്ചി അമ്പലമുകളിലെ ഫാക്റ്റിൽ പാനൽ ഷീറ്റുകൾ നിർമിക്കുന്നുണ്ട്. ഇത്തരത്തിൽ ഫൈബർ ചേർത്ത് 15 മുതൽ 18 സെന്റി മീറ്റർ കനത്തിൽ ആണ് ഇത്തരത്തിലുള്ള പാനലുകളുടെ നിർമ്മാണം.
നിർമ്മിക്കാനുദ്ദേശിക്കുന്ന വീടിന്റെ കൃത്യമായ പ്ലാൻ അതായത് ജനലുകൾ വാതിലുകൾ എന്നിങ്ങനെ എല്ലാവിധ വിവരങ്ങളും ഉൾപ്പെടെ നൽകിയാൽ മാത്രമാണ് പാനലുകളുടെ നിർമ്മാണം കൃത്യമായ അളവിൽ ചെയ്യാൻ സാധിക്കുകയുള്ളൂ.
വീടിന്റെ ഡിസൈനിങ് മുഴുവനായി കഴിഞ്ഞാൽ ഇത്തരത്തിൽ ജിപ്സം പാനലുകൾക്ക് ഓർഡർ നൽകാവുന്നതാണ്. എന്നാൽ മാത്രമാണ് ചുമരും വാതിലും ജനലും തമ്മിലുള്ള ഗ്യാപ്പ് വ്യത്യാസത്തിന് അനുസരിച്ച് പാനലുകൾ നിർമിക്കാൻ സാധിക്കുകയുള്ളൂ.
വെട്ടുകല്ലിൽ കമ്പികൾ ഉയർന്നു നിൽക്കുന്ന രീതിയിലാണ് തറയുടെ പണി നടത്തേണ്ടത്. അതിനുശേഷം തറയുടെ മുകളിലായി ബെൽറ്റ് വാർത്ത ശേഷം ഉൾഭാഗത്ത് അറകൾ വരുന്ന രീതിയിലുള്ള പാനൽ ഷീറ്റ് ക്രെയിൻ ഉപയോഗിച്ചാണ് താഴെ ഇറക്കുന്നത്.
കമ്പി ഉയർത്തിവച്ച് ഭാഗത്തെ പാനലുകളിൽ മാത്രം കോൺക്രീറ്റ് നിറയ്ക്കുന്ന തിനാൽ തൂണുകൾക്ക് കിട്ടുന്ന അതേ രീതിയിലുള്ള ബലം ഇതിലൂടെ ലഭിക്കുന്നതാണ്. ഇത്തരത്തിൽ ചുമരിന്റെ പണി കഴിഞ്ഞാൽ റൂഫുകൾആണ് അടുത്തതായി നൽകുന്നത്.ചുമരിന് ഉപയോഗിക്കുന്ന അതേ രീതിയിലുള്ള പാനലുകൾ തന്നെയാണ് മുകൾ ഭാഗത്തും ഉപയോഗിക്കുന്നത്.
ക്രയിനിന്റെ സഹായത്തോടുകൂടി തന്നെയാണ് ഇവയും ചെയ്യുന്നത്. റൂഫിന് ആവശ്യമായ ഭാഗങ്ങൾ മുറിച്ചെടുത്ത് കോൺക്രീറ്റ് നിറയ്ക്കുന്നതിലൂടെ കൂടുതൽ ബലം ലഭിക്കുന്നു. ചുമരുകളുടെ നിർമ്മാണം നടത്തുമ്പോൾ തന്നെ വയറിങ്ങിന് ആവശ്യമായ കാര്യങ്ങളും ചെയ്യാവുന്നതാണ്. ജനലുകളുടെയും വാതിലുകളുടെയും പണി കൂടി പൂർത്തിയാക്കുന്നതോടെ വളരെ കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ തന്നെ മുഴുവൻ പണിയും തീർക്കാവുന്നതാണ്.
പാനലുകൾക്ക് വെള്ളനിറം ആയതുകൊണ്ട് തന്നെ ആവശ്യമുള്ള സ്ഥലങ്ങളിൽ പുട്ടി ഇട്ട് കൊടുത്തു എളുപ്പത്തിൽ പെയിന്റ് ചെയ്യാവുന്നതാണ്. സിമന്റ്, മണൽ എന്നിവയുടെ ആവശ്യം വരുന്നില്ല എന്നതും പ്രത്യേകതയാണ്.
പാനലുകളുടെ ഭാരം കുറവാണ്, പാനലിന്റെ ഭാരം 5 ഇഞ്ച് മാത്രമാണ്, ഭാരം കുറവായതുകൊണ്ട് തന്നെ സ്ഥലത്തിന്റെ അളവിൽ വ്യത്യാസം വരുന്നതാണ്. ഇതെല്ലാം ഗുണമേന്മയായി പറയാവുന്നതാണ്. എന്നാൽ ക്രെയിൻ പ്രവർത്തിപ്പിക്കാൻ സാധിക്കുന്ന സ്ഥലങ്ങളിൽ മാത്രമാണ് പാനലുകൾ സ്ഥാപിക്കാൻ കഴിയുകയുള്ളൂ എന്നതും, ഒരിക്കൽ ഡിസൈൻ ചെയ്തതിൽനിന്ന് മാറ്റങ്ങൾ വരുത്താൻ സാധിക്കില്ല എന്നതും പോരായ്മകളാണ്.
വീടിന്റെ ഒരു ഭാഗത്തിന് മാത്രമായി പാനൽ വർക്ക് ചെയ്യുകയാണെങ്കിൽ ചിലവ് ഉയർന്നതിനാൽ മുഴുവൻ വീടിനായി മാത്രമാണ് ഇത്തരത്തിൽ ഒരു മാർഗം സ്വീകരിക്കാൻ സാധിക്കുകയുള്ളൂ.
സൺ സൈഡ്, വീടിന്റെ മറ്റു ഭാഗങ്ങൾ എന്നിവ നിർമ്മിക്കുന്നതിൽ ചില പരിമിതികളും ഉണ്ടായിരിക്കുന്നതാണ്. എന്നാൽ കൂടുതൽ പ്രോജക്ടുകൾ ഉള്ള ഒരുഭാഗത്ത് ഇത്തരത്തിലൊരു സംവിധാനം തീർച്ചയായും ഉപയോഗപ്പെടുത്താവുന്നതാണ്. കൂടുതൽ കണ്ടു മനസ്സിലാക്കുന്നതിനായി വീഡിയോ കാണാവുന്നതാണ്.