വെറും 6 ലക്ഷം രൂപ ഉണ്ടങ്കിൽ ഇങ്ങനെ ഒരു വീട് നിർമിക്കാം | വീഡിയോ കണാം

Spread the love

ഓരോ സാധാരണക്കാരനും ആഗ്രഹിക്കുന്നത് വളരെ കുറഞ്ഞ ബഡ്ജറ്റിൽ അത്യാവശ്യം നല്ല സൗകര്യങ്ങളോടുകൂടി തന്നെ ഒരു വീട് എങ്ങനെ പണിയാം എന്നതായിരിക്കും. ഇത്തരത്തിൽ വളരെ കുറഞ്ഞ ബഡ്ജറ്റിൽ രണ്ടു ബെഡ്റൂമുകൾ ഉള്ള ഒരു വീട് എല്ലാവിധ സൗകര്യങ്ങളോടും കൂടി തന്നെ എങ്ങിനെ നിർമ്മിക്കാം എന്ന് നോക്കാം.

വെറും മൂന്നര സെന്റ് സ്ഥലമുണ്ടെങ്കിൽ ഈയൊരു പ്ലാൻ ഉപയോഗിച്ച് വീട് നിർമ്മിക്കാവുന്നതാണ്.മിക്ക വീടുകളിലും ഉള്ളതുപോലെ തന്നെ അത്യാവശ്യം നല്ല രീതിയിൽ ഒരു സിറ്റൗട്ട് സജ്ജമാക്കിയിരിക്കുന്നു. ഇവിടെ നിന്നും നേരെ ലിവിങ് ഏരിയയിലേക്കാണ് പ്രവേശിക്കുന്നത്.ഡൈനിങ് ഏരിയക്കും ഇതോടൊപ്പംതന്നെ സ്ഥലം നൽകിയിരിക്കുന്നു.എന്നിരുന്നാൽ കൂടി ലിവിങ് ഏരിയയിൽ ഒരു ടി പോയ് സെറ്റ് ചെയ്യാവുന്നതാണ്.

Also Read  വെറും 15 ലക്ഷം രൂപക്ക് നിമിക്കാം | കുറഞ്ഞ ബഡ്ജറ്റിൽ നിമികവുന്ന വീടും ഡിസൈനും

ഡൈനിങ് ഏരിയയോട് ചേർന്ന് ടിവി സെറ്റ് വയ്ക്കുന്നതിനുള്ള സ്ഥലവും പ്രത്യേകമായി നൽകിയിട്ടുണ്ട്.ഇതോടൊപ്പം ചേർന്നുതന്നെ പാത്രങ്ങളും മറ്റും അടുക്കിവയ്ക്കുന്നതിനായി ഒരു ഷെൽഫ് നിർമ്മിച്ചിട്ടുണ്ട്.ഡൈനിങ് ഏരിയയുടെ സൈഡിലോട്ടു ചേർന്ന് ഒരു വാഷ്ബേസിൻ സെറ്റ് ചെയ്യുന്നതിനുള്ള സ്ഥലവും നൽകിയിട്ടുണ്ട്. ഇവിടെ നിന്ന് തന്നെയാണ് കിച്ചണിലേക്കും പ്രവേശിക്കേണ്ടത്. അത്യാവശ്യം നല്ല വലിപ്പത്തിൽ തന്നെ കിച്ചൺ നിർമ്മിക്കാവുന്നതാണ്.

കിച്ചണിൽ ആവശ്യമായ സാധനങ്ങൾ സൂക്ഷിക്കുന്നതിന് സെപ്പറേറ്റ് ആയ സ്റ്റോറേജ് ഏരിയകളും നൽകിയിട്ടുണ്ട്.2 ബെഡ് റൂമുകളുള്ള ഈ വീട്ടിൽ ഓരോ റൂമിലും ക്വീൻ സൈസ് ബെഡ് ഇടാവുന്ന രീതിയിൽ ആണ് സജ്ജീകരിച്ചിട്ടുള്ളത്. ഇതുകൂടാതെ തുണികളും മറ്റ് സാധനങ്ങളും വയ്ക്കുന്നതിനായി വാർഡോബ്കൾക്കുള്ള സ്ഥലവും നൽകിയിട്ടുണ്ട്.രണ്ടു ബെഡ്റൂമിനും കൂടി ഒരു കോമൺ ബാത്ത് റൂം ആണ് നൽകിയിട്ടുള്ളത്. പ്ലാനിൽ നിങ്ങളുടെ ഇഷ്ടാനുസരണം റൂമികൾക്ക് അറ്റാച്ച്ഡ് ബാത്റൂം നൽകാവുന്നതാണ്.ഇതുകൂടാതെ സൈഡിലായി ഒരു ചെറിയ വരാന്തയും സെറ്റ് ചെയ്തിട്ടുണ്ട്. ഇതുവഴി പുറത്തോട്ട് ഇറങ്ങാവുന്നതാണ്.

Also Read  3 ലക്ഷം രൂപയ്ക്ക് നിർമിച്ച മനോഹരമായ വീട്

ഇതേ സ്ഥലത്ത് തന്നെ സ്റ്റെയർകെയ്സിനു ആവശ്യമുള്ളവർക്ക് അതും നൽകാവുന്നതാണ്.ചിലവ് ചുരുക്കുന്നതിനായി കോൺക്രീറ്റ് രീതി ഒഴിവാക്കി വീടിന്റെ മേൽക്കൂര ഓട് ഉപയോഗിച്ചോ റൂഫിങ് ഷീറ്റ് ഉപയോഗിച്ചോ നിർമ്മിക്കാവുന്നതാണ്. കോൺക്രീറ്റ് മേൽക്കൂര ഒഴിവാക്കുകയാണ് എങ്കിൽ തന്നെ ഫൗണ്ടേഷൻ ചിലവ് കുറയ്ക്കാവുന്നതാണ്. എന്നുമാത്രമല്ല ഓടാണ് ഉപയോഗിക്കുന്നതെങ്കിൽ ചൂട് കുറയ്ക്കാവുന്നതാണ്.ഇതുപോലെ ഇഷ്ടികകൾക്ക് പകരമായി കോൺക്രീറ്റ് ബ്ലോക്കുകൾ വെട്ടുകല്ല് എന്നിവ ഉപയോഗിക്കാവുന്നതാണ്.വീട്ടിനകത്ത് ഫ്ലോറിങ്ങിനായി സെറാമിക് അല്ലെങ്കിൽ വിട്രിഫൈഡ് ടൈൽ സുകൾ ഉപയോഗിച്ചാൽ ചിലവ് കുറയ്ക്കാവുന്നതാണ്.

ഇത്തരത്തിൽ ഒരു വീട് നിർമ്മിക്കുന്നതിന് നിങ്ങൾക്ക് ചിലവായി വരുന്നത് 6 ലക്ഷം രൂപ മുതൽ 10 ലക്ഷം രൂപ വരെയാണ്. ഏറ്റവും കുറഞ്ഞ ചിലവിൽ 6 ലക്ഷം രൂപയ്ക്ക് വീട് നിർമ്മാണം നടത്താവുന്നതാണ്. വീടിന്റെ പ്ലാൻ കണ്ടു മനസ്സിലാക്കുന്നതിനും കൂടുതൽ അറിയുന്നതിനും താഴെ നൽകിയിട്ടുള്ള വീഡിയോ കാണാവുന്നതാണ്.വീടിന്റെ പ്ലാൻ ലഭിക്കുന്നതിന് താഴെ നൽകിയിട്ടുള്ള നമ്പറിൽ കോൺടാക്ട് ചെയ്യാവുന്നതാണ്.

Also Read  വൻ വിലക്കുറവിൽ വീടിനു ആവശ്യമായ എല്ലാവിധ ഗേറ്റുകൾ നിർമിച്ചു നൽകുന്ന സ്ഥലം

 


Spread the love

Leave a Comment