ലോൺ എടുക്കാതെ എങ്ങനെ വീട് വാങ്ങാം

Spread the love

സ്വന്തമായി ഒരു വീട് ആഗ്രഹിക്കാത്തവരായി ആരും തന്നെ ഉണ്ടായിരിക്കുകയില്ല. എന്നാൽ പലപ്പോഴും ഒരു വീടിനായി ചിലവാക്കേണ്ട മുഴുവൻ തുകയും നമ്മുടെ കൈവശം ഇല്ലാത്ത സാഹചര്യത്തിൽ എല്ലാവരും ബാങ്ക് ലോണുകൾ ആണ് ആശ്രയിക്കുന്നത്. തുടക്കത്തിൽ ചിലപ്പോൾ വലിയ ബാധ്യതകൾ ഒന്നും ഇല്ലാതെതന്നെ ലോൺ അടച്ചു തുടങ്ങാമെങ്കിലും ഏതെങ്കിലുമൊരു ഘട്ടത്തിൽ എത്തുമ്പോൾ ലോൺ എടുക്കേണ്ടായിരുന്നു എന്ന് ചിന്തിക്കുന്നവർ ആയിരിക്കും കൂടുതൽ പേരും. ഇത്തരത്തിൽ ബാങ്ക് ലോണുകൾ ഒന്നും എടുക്കാതെ തന്നെ സ്വന്തമായി ഒരു വീട് എങ്ങിനെ സ്വന്തമാക്കാം എന്ന് നോക്കാം.

എന്നാൽ വീട് വയ്ക്കുന്നതിന് മുൻപായി നിങ്ങൾ പ്രധാനമായും ശ്രദ്ധിക്കേണ്ട ഒരു കാര്യം നിങ്ങളുടെ മാസ ശമ്പളം എത്ര യാണോ അതിനനുസരിച്ച് കൃത്യമായി ഒരു പത്ത് വർഷം അല്ലെങ്കിൽ അഞ്ചുവർഷം എന്ന കണക്കിൽ ഒരു ഇൻവെസ്റ്റ്മെന്റ് ഉണ്ടാക്കുക എന്നതാണ്. ഇത്തരത്തിൽ മുൻ പ്ലാനിങ് ഉണ്ടാക്കി കൃത്യമായി ഒരു തുക ഇൻവെസ്റ്റ് ചെയ്തു കൊണ്ട് മുന്നോട്ടു നീങ്ങിയാൽ തീർച്ചയായും ലോണ്കളുടെ ആവശ്യം വരുന്നില്ല.

Also Read  തൊഴിലില്ലാത്തവർക്ക് കേരള സർക്കാർ 1,00,000 രൂപ ലോൺ നൽകുന്നു

ഗൂഗിൾ മാപ്പ് ഉപയോഗിച്ച് മാസം ലക്ഷങ്ങൾ സമ്പാദിക്കാം

50 ലക്ഷം രൂപ ലോൺ എടുത്തു കൊണ്ടുള്ള ഒരു വീടാണ് നിങ്ങൾ വയ്ക്കാൻ ഉദ്ദേശിക്കുന്നത് എങ്കിൽ ഏകദേശം 20 വർഷ കാലാവധിയിൽ ഇഎംഐ തുക ഒരു മാസത്തേക്ക് അടക്കേണ്ടി വരുന്നത് 39,000 രൂപയുടെ അടുത്താണ്. ഈ രീതിയിൽ 20 വർഷത്തേക്ക് നിങ്ങൾ പലിശ അടച്ചു വരുമ്പോൾ ആകെത്തുകയായി നിങ്ങൾ ബാങ്കിന് നൽകേണ്ടി വരിക 93 ലക്ഷം രൂപയാണ്.

ഈയൊരു ലെവലിൽ ആണ് നിങ്ങൾ തുക അടയ്ക്കുന്നത് എങ്കിൽ അതിൽ നിന്നും നിങ്ങൾക്ക് സംഭവിക്കുന്നത് വലിയ നഷ്ടം തന്നെയാണ്. ഇനി ഇഎംഐ കാലാവധി കുറച്ച് 10 വർഷത്തേക്ക് ആണ് നിങ്ങൾ ബാങ്ക് ലോൺ എടുക്കുന്നത് എങ്കിൽ ഏകദേശം 58000 രൂപ നിരക്കിൽ 69ലക്ഷം രൂപ നിരക്കിൽ ആണ് നിങ്ങൾ ചിലവഴിക്കേണ്ടി വരുന്നത്.

പലിശ ഇല്ല വീട് വെക്കാൻ വായ്‌പ്പാ കേരളത്തിൽ എല്ലാ ജില്ലകളിലും

ഇത്രയും തുക നിങ്ങൾ ചിലവഴിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ഇ എം എ ആയി അടയ്ക്കാൻ ഉദ്ദേശിക്കുന്ന തുക കുറച്ചുകൂടി പ്ലാൻ ചെയ്തു ഒരു SIP വഴി ഇൻവെസ്റ്റ്മെന്റ് ചെയ്യാവുന്നതാണ്. ഇതിനായി നിങ്ങൾക്ക് മ്യൂച്വൽ ഫണ്ട്,ഇക്വിറ്റി ഫണ്ടിങ് എന്നിവയെല്ലാം തിരഞ്ഞെടുക്കാവുന്നതാണ്.

Also Read  വൻ വിലക്കുറവിൽ ഗ്രനേറ്റ് ഫാക്ടറിയിൽ നിന്ന് നേരിട്ട് വീട്ടിൽ എത്തിച്ചു തരും

നല്ല ഒരു ഫണ്ട് തിരഞ്ഞെടുത്ത ശേഷം കൃത്യമായി മോണിറ്റർ ചെയ്തു 20000 രൂപ ഒരു മാസത്തിൽ ഇത്തരത്തിൽ ഇൻവെസ്റ്റ് ചെയ്യുകയാണെങ്കിൽ പത്തുവർഷംകൊണ്ട് 24 ലക്ഷം രൂപ നിങ്ങൾ ഇൻവെസ്റ്റ് ചെയ്യുന്നതാണ്. ഇതിൽ 10 ശതമാനം എന്ന നിരക്കിൽ റിട്ടേൺ ലഭിക്കുകയാണെങ്കിൽ നിങ്ങൾക്ക് ലഭിക്കുന്ന തുക 41 ലക്ഷം രൂപയുടെ അടുത്താണ്.

അതല്ല 12 ശതമാനം നിരക്കിലാണ് ലാഭം ലഭിക്കുന്നത് എങ്കിൽ 46 ലക്ഷം രൂപയുടെ അടുത്ത് തിരികെ ലഭിക്കുന്നതാണ്. എന്നാൽ വളരെ നല്ല രീതിയിൽ ആണ് മാർക്കറ്റ് മുന്നോട്ടുപോകുന്നത് എങ്കിൽ 15% കണക്കാക്കി നിങ്ങൾക്ക് ലഭിക്കുന്ന തുക എന്നു പറയുന്നത് 55 ലക്ഷം രൂപയാണ്.

Also Read  വിവാഹം കഴിക്കാൻ ലോൺ 2 ലക്ഷം രൂപ ലഭിക്കും | എങ്ങനെ അപേക്ഷിക്കാം

ഭവന വായ്‌പ്പാ ഏറ്റവും കുറഞ്ഞ പലിശ നിരക്കുകൾ ഈ ബാങ്കുകളിൽ

അതുകൊണ്ടുതന്നെ ഒരു വീട് എന്ന ആശയം മനസ്സിൽ തോന്നുമ്പോൾ തന്നെ EMI യെ പറ്റി ആലോചിക്കാതെ തുക ഒരു SIP ഇൻവെസ്റ്റ് ചെയ്യുന്നത് കൊണ്ട് എത്ര തുക സ്വന്തമായി ഇൻവെസ്റ്റ് ചെയ്യാം എന്ന് നോക്കുക. അതിനുശേഷം ഈ തുക ഉപയോഗിച്ച് കൊണ്ട് തന്നെ നിങ്ങൾക്ക് ഒരു നല്ല വീട് വാങ്ങാവുന്നതോ നിർമ്മിക്കാവുന്നതോ ആണ്.

ഇൻവേസ്റ്റ് ചെയ്യുന്ന തുകയുടെ മൂല്യം വർദ്ധിപ്പിക്കുകയോ, കാലാവധിയിൽ മാറ്റം വരുത്തുകയോ നിങ്ങളുടെ ഇഷ്ടാനുസരണം തിരഞ്ഞെടുത്ത് ചെയ്യാവുന്നതാണ്. നിങ്ങൾ ഒരു ജോലിയിൽ കയറുമ്പോൾ തന്നെ കൃത്യമായ പ്ലാനിങ്ങോടു കൂടി ഒരു SIP ഇൻവെസ്റ്റ്മെന്റ് സ്റ്റാർട്ട് ചെയ്യുകയാണെങ്കിൽ തീർച്ചയായും ഇത് നിങ്ങൾക്ക് ഭാവിയിൽ വളരെയധികം ഉപകാരപ്രദമായിരിക്കും.ലോൺ എടുക്കാതെ എങ്ങനെ വീട് സ്വന്തമാക്കാമെന്ന് കൂടുതലറിയാൻ വീഡിയോ കാണാവുന്നതാണ്.


Spread the love

Leave a Comment