ചെറിയ ബിസ്സിനെസ്സ് തുടങ്ങാൻ 1 ലക്ഷം രൂപ ലോൺ ഈടൊന്നും നൽകാതെ ലഭിക്കും

Spread the love

കേരളത്തിലെ ജനങ്ങളുടെ ഉന്നമനത്തിനുവേണ്ടി കേരള ഗവൺമെന്റ് പുറത്തിറക്കിയിരിക്കുന്ന ഒരു പദ്ധതിയാണ് നാനോ ലോണുകൾ. കേരള ഫിനാൻഷ്യൽ കോർപ്പറേഷന്റെ കീഴിൽ വരുന്ന ഈ ഒരു നാനോ പദ്ധതി പ്രകാരം ചെറുകിട സംരംഭങ്ങൾക്കായി ഒരു ലക്ഷം രൂപ വരെയുള്ള ലോണുകൾ വളരെ എളുപ്പത്തിൽ ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം.

നാനോ വായ്പാ പദ്ധതിയുടെ പ്രത്യേകതകൾ എന്തെല്ലാമാണ്?

യാതൊരുവിധ ഈടും ജാമ്യവും നൽകാതെ തന്നെ ഒരു ലക്ഷം രൂപ വരെയുള്ള വായ്പകൾ ചെറുകിട സംരംഭങ്ങൾക്കായി അതിവേഗത്തിൽ ലഭ്യമാക്കുക എന്നതാണ് നാനോ വായ്പാ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

Also Read  കേന്ദ്ര സർക്കാർ നൽകുന്ന MSME ബിസ്സിനെസ്സ് ലോൺ 50,000 രൂപ മുതൽ 10 കോടി രൂപ വരെ വായ്പ ലഭിക്കും

50 വയസ്സ് വരെ പ്രായപരിധിയിലുള്ള ഏതൊരാൾക്കും യാതൊരുവിധ വിദ്യാഭ്യാസ യോഗ്യതയോ, മറ്റ് യോഗ്യതകളോ ഇല്ലാതെ തന്നെ ലോണിന്നായി അപേക്ഷിക്കാവുന്നതാണ്.7 ശതമാനം പലിശ നിരക്കിൽ ഓരോ ആഴ്ചയിലും അടയ്ക്കാവുന്ന രീതിയിലാണ് കെ എഫ് സി ഈ പദ്ധതി രൂപകല്പന ചെയ്തിട്ടുള്ളത്.

എന്നുമാത്രമല്ല ഗൂഗിൾ പേ വഴി ഓൺലൈൻ പെയ്മെന്റ് ഉപയോഗിച്ച് നിങ്ങളുടെ ഫോൺ ഉപയോഗിച്ച് തന്നെ പെയ്മെന്റ് നടത്താവുന്നതാണ്.ഇത്തരത്തിൽ ഒരു ലക്ഷം രൂപ വായ്പയായി എടുക്കുകയാണെങ്കിൽ ഒരാഴ്ച 702 രൂപ നിരക്കിൽ മാത്രമാണ് തിരിച്ചടവ് ആയി വരുന്നത്.

അതുകൊണ്ടുതന്നെ വലിയൊരു തുക ഒന്നിച്ച് അടയ്ക്കേണ്ടി വരുന്നതും ഇല്ല.നിങ്ങൾ എടുക്കുന്ന ഒരു ലക്ഷം രൂപ വായ്പയ്ക്ക് കൃത്യമായി തിരിച്ചടവു നടത്തുകയാണെങ്കിൽ 40 ശതമാനം വരെ സബ്സിഡി തുകയായി ലഭിക്കുന്നതാണ്.

Also Read  ലോൺ എടുത്തവർക്ക് സന്തോഷിക്കാം വീണ്ടും മൊറൊട്ടോറിയം

വനിതകൾക്കും, പ്രത്യേക വിഭാഗക്കാർക്കും ഈ ആനുകൂല്യം ഉപയോഗപ്പെടുത്താവുന്നതാണ്.കുറഞ്ഞ മുതൽ മുടക്കിൽ വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ ഒരു സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്ക് തീർച്ചയായും ഉപയോഗപ്പെടുത്താവുന്ന ഒരു വായ്പ പദ്ധതിയാണ് നാനോ അതിവേഗ വായ്പാപദ്ധതി.

അപേക്ഷിക്കുന്നതിനു മുൻപ് നിങ്ങൾ തുടങ്ങാൻ ഉദ്ദേശിക്കുന്ന സംരംഭത്തെക്കുറിച്ച് വിശദമായ ഒരു രേഖയും, അതുപോലെ ബാങ്കിൽ നിന്നും വായ്പ ലഭിക്കുന്നതിന് നല്ല രീതിയിലുള്ള ഒരു സിബിൽ സ്കോർ ഉണ്ടായെന്നും ഉറപ്പുവരുത്തുക.

നാനോ വായ്പാ പദ്ധതിയുടെ ഭാഗമാവാൻ ആഗ്രഹിക്കുന്നവർക്ക് KFC യുടെ ഓൺലൈൻ സൈറ്റിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷിക്കുന്നതിനുള്ള ലിങ്ക് താഴെ ചേർക്കുന്നു.KFC യുടെ  സൈറ്റ് ഓപ്പൺ ചെയ്തശേഷം CMEDP എന്ന സ്കീം തിരഞ്ഞെടുത്തു അപേക്ഷിക്കാവുന്നതാണ്.

Also Read  വീട് നിർമാണത്തിന് 100 ശതമാനം പലിശ രഹിത ലോൺ
വിവാഹം കഴിക്കാൻ ലോൺ 2 ലക്ഷം ലോൺ  Apply now
KFC Official Website  Click here 
Apply Loan Click here 
ബാങ്കിൽ പോകാതെ ഓൺലൈനിൽ  ലോൺ എടുക്കാം Click here 
TOOL FREE NO 
1800 425 8590

Spread the love

2 thoughts on “ചെറിയ ബിസ്സിനെസ്സ് തുടങ്ങാൻ 1 ലക്ഷം രൂപ ലോൺ ഈടൊന്നും നൽകാതെ ലഭിക്കും”

    • ഞാൻ Kfc യുടെ site ൽ 2 മാസം മുൻപ് അപേക്ഷിച്ചതാണ് ഒരു മറുപടിയും കിട്ടിട്ടില്ല 89 21042470 എങ്ങനെയാണ് അപേക്ഷിക്കേണ്ടത്

      Reply

Leave a Comment

You cannot copy content of this page