വീട് പെയിന്റ് ചെയ്യാൻ എത്ര ചിലവ് വരും എന്ന് എങ്ങനെ മുൻകൂട്ടി കണക്ക്കൂട്ടാം

Spread the love

ഒരു വീട് എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ വീടുപണി തുടങ്ങി കഴിഞ്ഞാൽ അതിന് ആവശ്യമായ മുഴുവൻ തുകയും കണ്ടെത്തുക എന്നത് പലപ്പോഴും നമുക്ക് മുന്നിൽ ഒരു വലിയ പ്രശ്നമായി തന്നെ തുടരാറുണ്ട്. വീട് പ്ലാൻ ചെയ്യുന്നത് മുതൽ അതിന്റെ അവസാന പണി തീരുന്നതുവരെ നമ്മുടെ ബഡ്ജറ്റ് അനുസരിച്ച് മാത്രം മുന്നോട്ടു കൊണ്ടുപോവുക എന്നത് പലപ്പോഴും സാധിക്കാറില്ല. കൃത്യമായ പ്ലാനിങ്ങും, അതേ രീതിയിൽ എല്ലാ കാര്യങ്ങളും പ്രാവർത്തികമാക്കലും എളുപ്പമുള്ള ഒരു കാര്യമല്ല. ഒരു വീട് പണിയിൽ ഏറ്റവും കൂടുതൽ ചിലവ് വരുന്ന മറ്റൊരു കാര്യമാണ് പെയിന്റിംഗ്, എന്നാൽ പെയിൻറുകൾ തിരഞ്ഞെടുക്കുന്നതിനെ പറ്റിയും അതിന് ഏകദേശം എത്ര ചിലവ് വരും എന്നതിനെ പറ്റിയും വ്യക്തമായി മനസ്സിലാക്കാം.

സിമന്റ് പ്ലാസ്റ്ററിംഗ് ചെയ്തു കഴിഞ്ഞ് ആദ്യത്തെ 14 മുതൽ 28 ദിവസം വരെയാണ് പ്ലാസ്റ്ററിങ് ഡ്രെയിൻ പീരിയഡ് ആയി അറിയപ്പെടുന്നത്. 28 ദിവസം കഴിഞ്ഞ് പെയിന്റിങ് വർക്കുകൾ ചെയ്യാൻ സാധിക്കുകയാണെങ്കിൽ അതാണ് ഏറ്റവും നല്ലത്. അതായത് മിനിമം 14 ദിവസം എങ്കിലും കഴിഞ്ഞതിനു ശേഷം മാത്രം പെയിന്റിങ് വർക്കുകൾ ആരംഭിക്കാനായി ശ്രദ്ധിക്കുക. പെയിന്റ് കമ്പനികൾ പ്രധാനമായും സിമന്റ് പ്രൈമറുകൾ അടിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നുണ്ട് എങ്കിലും പെയിന്റ് പണി ചെയ്യുന്നവർ പ്രധാനമായും വൈറ്റ് സിമന്റ് ഉപയോഗിക്കാനാണ് പറയാറ്. ആദ്യം ഭിത്തിയിൽ വൈറ്റ് സിമന്റ് നൽകുന്നത് തന്നെയാണ് കൂടുതൽ ഉചിതം.

സാധാരണ ഒപിസി സിമന്റ് കളിൽ കൂടുതൽ വെള്ളനിറം ലഭിക്കുന്നതിനുവേണ്ടി അതിൽ അയൺ, മാംഗനീസ് എന്നിവ കൂടി നൽകി നിർമ്മാണ രീതിയിൽ ചെറിയ മാറ്റങ്ങൾ വരുത്തി നിർമിക്കുകയാണ് വൈറ്റ് സിമന്റ്. അതുകൊണ്ടുതന്നെ നിർമ്മാണ സമയത്ത് ഉണ്ടാകുന്ന ചെറിയ ക്രാക്കുകൾ പോലുള്ളവ വൈറ്റ് സിമന്റ് ഉപയോഗിക്കുന്നതിലൂടെ ഇല്ലാതാക്കാൻ സാധിക്കും. ചിലവ് കുറച്ച് നിർമ്മാണം നടത്തുന്ന ഭിത്തികളിലും ആദ്യം വൈറ്റ് സിമന്റ് ഉപയോഗിക്കുന്നതു തന്നെയാണ് നല്ലത്.2:1 എന്ന റേഷ്യോ യിലാണ് വൈറ്റ് സിമന്റ് ലേക്ക് വെള്ളം ചേർക്കേണ്ടത്. കുറച്ച് അധികം പണിയെടുക്കേണ്ടി വന്നാലും വൈറ്റ് സിമന്റ് ഉപയോഗിക്കുന്നത് ഭിത്തിക്ക് വളരെ നല്ലതാണ്. റോളറുകൾ ഉപയോഗിച്ച് വൈറ്റ് സിമന്റ് അടിക്കുന്നത് കുറച്ച് ബുദ്ധിമുട്ടുള്ള കാര്യം ആയതുകൊണ്ട് പെയിന്റ് ബ്രഷ് ഉപയോഗിച്ച് ഇവ നൽകുകയാണ് വേണ്ടത്. എന്നാൽ വൈറ്റ് സിമന്റ് കളുടെ സെറ്റിംഗ് സമയം വളരെ കുറവാണ്. ഏകദേശം ഒരു മണിക്കൂറിൽ ഇനീഷ്യൽ സെറ്റിംഗ് തുടങ്ങുകയും, രണ്ടു മണിക്കൂറിൽ മുഴുവൻ സെറ്റ് ആവുകയും ചെയ്യും. അതുകൊണ്ടുതന്നെ വൈറ്റ് സിമന്റ് മിക്സ്‌ ചെയ്യുമ്പോൾ ഒരു മണിക്കൂറിൽ ഉപയോഗിക്കേണ്ടത് മാത്രം ആദ്യം സെറ്റ് ചെയ്യാനായി ശ്രദ്ധിക്കുക.

Also Read  40 വർഷം വരെ പഴക്കമുള്ള ഫ്ലോർ 24 മണിക്കൂർ കൊണ്ട് പുതു പുത്തനാക്കാം പുതിയ ടെക്നോളജി

ചുമര് നല്ലപോലെ കഴുകിയശേഷം വൃത്തിയാക്കി കുറച്ച് വെറ്റ് ആക്കി നല്കിയാണ് വൈറ്റ് സിമന്റ് അപ്ലൈ ചെയ്യേണ്ടത്. 30 സ്ക്വയർഫീറ്റ് ആണ് ഇത്തരത്തിൽ ഒരു കിലോഗ്രാം വൈറ്റ് സിമന്റ് ഉപയോഗിച്ച് അടിക്കാൻ സാധിക്കുക. ബിർള വൈറ്റ് വേമ്പനാട് എന്നീ ബ്രാൻഡുകളാണ് കേരളത്തിൽ വൈറ്റ് സിമന്റ് കളിൽ മുൻപന്തിയിൽ നിൽക്കുന്നത്. വളരെ കുറഞ്ഞ ബഡ്ജറ്റ് ആണ് നിങ്ങൾ മനസ്സിൽ ഉദ്ദേശിക്കുന്നത് എങ്കിൽ വൈറ്റ് സിമന്റ് മാത്രം അടിച്ച് പണി തൽക്കാലത്തേക്ക് നിർത്താവുന്നതാണ്.

സിമന്റ് പ്രൈമർ ഒരുതരത്തിൽ പെയിന്റ് ആണ് എന്ന് തന്നെ പറയാം. ഇതിൽ അടങ്ങിയിട്ടുള്ളത് 60 ശതമാനത്തോളം വെള്ളം 30 ശതമാനത്തോളം സിന്തറ്റിക് റെസിൻ, ബാക്കിവരുന്ന 10% മറ്റ് അഡ്ഹെസീവ് കമ്പൗനെന്റ് എന്നിവയാണ്. എന്നാൽ ഇവക്ക് യഥാർത്ഥ എമൽഷൻ പെയിന്റിന്റെ ക്വാളിറ്റി ഉണ്ടായിരിക്കില്ല. സാധാരണയായി സിമന്റ് ചുമര്, മരം എന്നിവയിലെല്ലാം ബേസ് കോട്ടായി ഇതാണ് ഉപയോഗിക്കുന്നത്.

സിമന്റ് ഭിത്തിയുടെ പണിപൂർത്തിയായ ഉടനെതന്നെ പെയിന്റ് ചെയ്യുന്നതുമൂലം സംഭവിക്കുന്നത് വെള്ളം അകത്തേക്ക് ആഗിരണം ചെയ്യുകയും ഇത് പെയിന്റ് ഫെയ്ഡ് ആകുന്നതിന് ഇടയാക്കുന്ന തുമാണ്. അതുകൊണ്ടുതന്നെ വൈറ്റ് സിമന്റ് അപ്ലൈ ചെയ്ത് കുറച്ചുകാലം കാത്തിരുന്ന ശേഷം മാത്രം പ്രൈമർ അടിച്ചു നൽകാനായി ശ്രദ്ധിക്കുക. കൂടാതെ പാലുകാച്ചൽ പോലുള്ള ഫംഗ്ഷൻ നടത്തുന്നുണ്ടെങ്കിൽ, അതിനുശേഷം പ്രൈമർ അടിച്ചു നൽകുകയാണെങ്കിൽ അപ്പോൾ ഉണ്ടാകുന്ന പാടുകളെയും ഇല്ലാതാക്കാൻ സാധിക്കും.

Also Read  വീട് പണിക്കുള്ള ഇലക്ട്രിക് സ്വിച് , മോട്ടോർ , പ്ലംബിംഗ് സാധനകൾ എല്ലാം പകുതി വിലയ്ക്ക് ലഭിക്കുന്ന സ്ഥലം

ഒരു ലിറ്റർ സിമന്റ് പ്രൈമർ ഉപയോഗിച്ച് 120 സ്ക്വയർ ഫീറ്റ് ആണ് അടിക്കാൻ സാധിക്കുക. വൈറ്റ് വാഷ് ചെയ്യാതെ നേരിട്ട് പ്രൈമർ അടിക്കുന്നവർക്ക് മുകളിൽ പറഞ്ഞ കണക്കിൽ പ്രൈമർ തികയില്ല. ചുമരുകളിൽ കൂടുതൽകാലം പെയിന്റ് നിലനിർത്തുന്നതിനായി ഒരു കോട്ട് എങ്കിലും വൈറ്റ് വാഷ് നൽകുന്നതാണ് എപ്പോഴും നല്ലത്. കൂടാതെ ഇത് ഭിത്തി കൂടുതൽ സ്മൂത്ത് ആകുന്നതിനും സഹായിക്കും.

പ്രൈമർ അടിച്ചു കഴിഞ്ഞാൽ രണ്ടു കോട്ട് പെയിന്റ് നൽകാവുന്നതാണ്. ഭിത്തിയിൽ അടിക്കുന്ന പെയിന്റ് കൾ സാധാരണയായി എമൽഷൻ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇവയിൽ തന്നെ ഇന്റീരിയർ എക്സ്റ്റീരിയർ എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്. 1100 സ്ക്വയർ ഫീറ്റ് ഉള്ള ഒരു വീടിന് എക്സ്റ്റീരിയർ വാൾ ചെയ്യുന്നതിനായി 1400 sqft, ടെറസ്, സൺഷൈൻ എന്നിവയ്ക്കായി 1500 sqft, ഇന്റീരിയർ 4100 sqft എന്ന കണക്കിൽ വൈറ്റ് വാഷ് ചിലവായി വരുന്നത് ലേബർ +MAT =7000*3.5=24500 രൂപയാണ് വരിക. ലേബർ കോസ്റ്റ് മാത്രം നോക്കിയാൽ വരുന്നത് 7000*2=14,000 രൂപ നിരക്കിലാണ്.

സിമന്റ് പ്രൈമർ അടിക്കുന്നതിനായി ചിലവ് വരുന്നത് 7000*4=28000 രൂപ, ലേബർ ചാർജ് മാത്രം7000*2= 14,000 രൂപ എങ്ങിനെയാണ്.

രണ്ടു കോട്ട് ഇന്റീരിയർ എമൽഷൻ അടിക്കുന്നതിന് ലേബർ ചാർജ് =4100*8=32,800 രൂപയും, എക്സ്റ്റീരിയർ എമൽഷൻ ചിലവായി വരുന്നത് 2900*8=29000 രൂപയുമാണ്. ഇത്തരത്തിൽ ആകെ ചിലവായി വരുന്നത് 1,14300+ എമൽഷൻ കോസ്റ്റ് ആണ്.

ഇതിൽ തന്നെ നിങ്ങൾ തിരഞ്ഞെടുക്കുന്നത് മീഡിയം അല്ലെങ്കിൽ പ്രീമിയം കോളിറ്റി പെയിന്റ് അനുസരിച്ച് വിലയിൽ മാറ്റം വരുന്നതാണ്. ഇത്തരത്തിൽ നിങ്ങൾ നോക്കുമ്പോൾ തീർച്ചയായും കുറച്ചധികം ചിലവ് വരുന്നതിനാൽ തന്നെ, പെയിന്റ് കരാറുകാരെ സമീപിച്ച് സൈറ്റ് നോക്കി ഒരു ഡീൽ ഉറപ്പിക്കുക എന്നതാണ് നല്ല രീതി. സാധാരണയായി സ്ക്വയർഫീറ്റ് കണക്കിലാണ് പെയിന്റ് വാങ്ങുന്നത് എങ്കിൽ അതിന് കുറച്ച് ചിലവ് കൂടുതലായി വന്നേക്കാം.

Also Read  13 ലക്ഷം രൂപയ്ക്ക് നിങ്ങൾക്ക്ഇങ്ങനെ ഒരു വീട് സ്വന്തമാക്കാം

പുട്ടി ഉപയോഗിക്കുന്നതിലൂടെ ഭിത്തിയിലെ ചെറിയ ക്രാക്ക് കളും മറ്റും ഇല്ലാതാക്കാവുന്നതാണ്. പെയിന്റ് ജോലി ആരംഭിക്കുന്നതിനു മുൻപായി ഭിത്തി സാൻഡ് പേപ്പർ ഉപയോഗിച്ച് നല്ലപോലെ ഉരച്ച് വൃത്തിയാക്കാനായി പ്രത്യേകം ശ്രദ്ധിക്കണം. അക്രിലിക് ബേസ് ആയി വരുന്ന പുട്ടികൾ ഇന്റീരിയർ ഇൽ മാത്രമേ ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ. എന്നാൽ വൈറ്റ് സിമന്റ് മിക്സ് ചെയ്തു വരുന്ന പുട്ടികൾ ഇന്റീരിയർ എക്സ്റ്റീരിയർ എന്നിവിടങ്ങളിൽ ഒരേ രീതിയിൽ ഉപയോഗപ്പെടുത്താം.

ഒരു കിലോ, അഞ്ച് കിലോ, 20 കിലോ, 40 കിലോ എന്നീ പാക്കറ്റുകളിൽ എല്ലാം പുട്ടി ലഭ്യമാണ്. ഒരു കിലോ പുട്ടി ഉപയോഗിച്ച് 10 സ്ക്വയർ ഫീറ്റ് രണ്ട് കോട്ട് വരെ അടി ക്കാവുന്നതാണ്.1.5mm തിക്ക്നെസ് ഉള്ള രണ്ടു കോട്ടുകൾ ആണ് ഈ രീതിയിൽ അടിക്കാൻ സാധിക്കുക. ബിർളാ വൈറ്റ്,ഏഷ്യൻ പെയിന്റ്,JK എന്നീ കമ്പനികളുടെ വാൾ പുട്ടികൾ നല്ല ക്വാളിറ്റിയുള്ള വാൾ പുട്ടി കളാണ് നൽകുന്നത്. അതുകൊണ്ടുതന്നെ ഇവയിൽ ഏതെങ്കിലും ഒരു ബ്രാൻഡ് തിരഞ്ഞെടുക്കാവുന്നതാണ്.

ഒരു കോട്ട് പുട്ടി, ഒരു കോട്ട് പ്രൈമർ, 2 കോട്ട് എമൽഷൻ എന്നിങ്ങനെ ഉപയോഗിക്കുന്നതാണ് നല്ലത്. ഇതിന് ചിലവായി വരുന്നത് ഒരു സ്ക്വയർ ഫീറ്റിന് 16 രൂപ നിരക്കിൽ ആണ്. കുറഞ്ഞ ബഡ്ജറ്റ് നോക്കുന്നവർക്ക് വൈറ്റ് വാഷ് എന്ന രീതിയും, കൂടുതൽ ബഡ്ജറ്റ് ഉള്ളവർക്ക് മുകളിൽ പറഞ്ഞ രണ്ടാമത്തെ രീതിയും ചെയ്യാവുന്നതാണ്. നല്ല എമൽഷനു കൾ നൽകുന്ന ബ്രാൻഡുകളാണ് ഏഷ്യൻ പെയിന്റ്സ്,ബെർജർ,ഇൻഡിഗോ, JOTUN, MRF എന്നിവയെല്ലാം. ഇവയിൽ നിരവധി ഇന്റീരിയർ എക്സ്റ്റീരിയർ പെയിന്റ്സ് ലഭ്യമാണ്. നിങ്ങളുടെ ബഡ്ജറ്റ് അനുസരിച്ച് ഇഷ്ടാനുസരണം തിരഞ്ഞെടുക്കാം. വീട് പെയിന്റ് ചെയ്യുന്നതിനു മുൻപായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇവയെല്ലാമാണ്.


Spread the love

Leave a Comment