റോമി ഇലക്ട്രിക് സ്കൂട്ടർ 72 KM ഓടാൻ വെറും 5 രൂപ ചിലവ്

Spread the love

പെട്രോളിനും ഡീസലിനും വില വർദ്ധിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഇലക്ട്രിക് സ്കൂട്ടറുകൾക്കുള്ള പ്രാധാന്യം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. യാതൊരു തലത്തിലുള്ള പൊലൂഷൻ ഉണ്ടാക്കുന്നില്ല എന്നതും വളരെ കുറഞ്ഞ ചിലവിൽ കൊണ്ടുനടക്കാം എന്നതും ഇലക്ട്രിക് സ്കൂട്ടറുകളുടെ പ്രത്യേകതയാണ്. എന്തെല്ലാമാണ് ഇലക്ട്രിക് സ്കൂട്ടർ ഉപയോഗിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ എന്നും, മറ്റു പ്രത്യേകതകൾ എന്തെല്ലാമാണെന്നും നോക്കാം.

Romai എന്ന ഇലക്ട്രിക് സ്കൂട്ടർ ഉപയോഗിക്കുന്നതുകൊണ്ടുള്ള പ്രത്യേകതകൾ എന്തെല്ലാമാണ്?

സാധാരണ സ്കൂട്ടറുകൾക്ക് ആവശ്യമായ ടാക്സ്, ലൈസൻസ്, രജിസ്ട്രേഷൻ, ഇൻഷുറൻസ്,പെട്രോളിന്റെ ചിലവ് എന്നിവ ഒന്നുമില്ലാതെ തന്നെ വളരെ എളുപ്പം കൈകാര്യം ചെയ്യാവുന്ന രീതിയിലാണ് ഇത്തരം സ്കൂട്ടറുകൾ പുറത്തിറങ്ങുന്നത്. ഒരൊറ്റ ചാർജിൽ തന്നെ എത്ര ദൂരം വേണമെങ്കിലും നിങ്ങൾക്ക് യാത്ര ചെയ്യാം എന്നതും പ്രത്യേകതയാണ്.

പെട്രോൾ ബൈക്ക് ഇലക്ട്രിക് ബൈക്ക് ആയി കൺവെർട്ട് ചെയ്യാം|

വെറും ഒന്നര യൂണിറ്റ് ഇലക്ട്രിസിറ്റി ഉപയോഗിച്ചുകൊണ്ട് 75 കിലോമീറ്ററോളം സഞ്ചരിക്കാവുന്നതാണ്. രൂപത്തിലും സാധാരണ സ്കൂട്ടറുകളുടെ അതേ രീതിയിൽ തന്നെയാണ് ഈ സ്കൂട്ടറുകളും രൂപകല്പന ചെയ്തിട്ടുള്ളത്. അതുകൊണ്ടുതന്നെ ഒറ്റനോട്ടത്തിൽ ഇലക്ട്രിക് സ്കൂട്ടർ ആണെന്ന് മനസ്സിലാവുകയുമില്ല. വണ്ടി ഓടിക്കൊണ്ടിരിക്കുമ്പോൾ ഫോൺ കണക്ട് ചെയ്യാനും, പാട്ടു കേൾക്കാനും പറ്റാവുന്ന രീതിയിൽ ബ്ലൂടൂത്ത് കണക്ടിവിറ്റി നൽകിയിട്ടുണ്ട്.

കുറഞ്ഞ വിലയിൽ യൂസ്ഡ് കാറുകൾ വാങ്ങാം

ലെഡ് ആസിഡ്, ലിഥിയം ബാറ്ററി എന്നീ രണ്ടു രീതികളിലും ഉള്ള ബാറ്ററികൾ ഉപയോഗിച്ചുകൊണ്ടുള്ള സ്കൂട്ടറുകൾ ഇറങ്ങുന്നുണ്ട്. സ്കൂട്ടർ വെയിറ്റ് ആയി പറയുന്നത് 50 -65 kg മാത്രമാണ്. നാലു മുതൽ ആറു മണിക്കൂർ വരെയാണ് ബാറ്ററി ചാർജ് ചെയ്യേണ്ടത്. ഇത്രയും ബാറ്ററി പവർ ഉപയോഗിച്ച് ഏകദേശം 20 കിലോമീറ്റർ ഓടാവുന്നതാണ്.

പകുതി വിലയിൽ വീട് പണിക്കുള്ള ഇലക്ട്രിക് സ്വിച് , വയർ , മോട്ടോർ

സ്കൂട്ടറുകൾ നിർമ്മിക്കുന്നത് കളമശ്ശേരിയിൽ ആണ്. ലെഡ് ആസിഡ് ബാറ്ററിയിൽ പ്രവർത്തിക്കുന്ന സ്കൂട്ടറിന്റെ വില 11000 രൂപ മുതൽ 18000 രൂപ വരെയാണ്. ലീദിയം ബാറ്ററികളിൽ പ്രവർത്തിക്കുന്ന സ്കൂട്ടരുകളുടെ വില 16,000 രൂപ മുതൽ 26000 രൂപ വരെയാണ്. വ്യത്യസ്ത മോഡലുകളിൽ ഇറങ്ങുന്ന ഈ സ്കൂട്ടറുകൾ 41000 രൂപ വരെ വിലയിൽ ലഭിക്കുന്നതാണ്.

Also Read  ഡ്രൈവിംഗ് ലൈസെൻസ് നഷ്ടപ്പെട്ടാൽ ചെയ്യണ്ട കാര്യങ്ങൾ എല്ലാവരും അറിഞ്ഞിരിക്കുക

ROMAI സ്കൂട്ടർ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് എറണാകുളം തൃപ്പൂണിത്തുറയിൽ ഉള്ള welgare motors എന്ന സ്ഥാപനവുമായി ബന്ധപ്പെടാവുന്നതാണ്.


Spread the love

Leave a Comment