നിങ്ങൾ വണ്ടി ഉപയോഗിക്കുന്ന ഒരാളാണെങ്കിൽ പലപ്പോഴും കാണുന്ന ഒരു കാര്യമായിരിക്കും വാഹനങ്ങളുടെ എക്സോസ്റ്റ് പൈപ്പിൽ നിന്നും വെള്ളം തുള്ളിതുള്ളിയായി താഴേക്ക് വീഴുന്നത്. എന്നിരുന്നാൽ കൂടി ഇതിന്റെ പ്രധാന കാരണം എന്താണെന്ന് നമ്മളിൽ പലർക്കും അറിയില്ല . എന്തുകൊണ്ടാണ് ഇത്തരത്തിലൊരു കാര്യം സംഭവിക്കുന്നത് എന്നാണ് നമ്മൾ ഇന്ന് നോക്കുന്നത്.
അതായത് നമ്മൾ വാഹനങ്ങളിൽ ഉപയോഗിക്കുന്ന പെട്രോൾ അല്ലെങ്കിൽ ഡീസൽ കത്തി അതിൽ നിന്നും ഉൽപ്പാദിപ്പിക്കപ്പെടുന്ന ഊർജ്ജത്തിൽ ആണ് വാഹനം ഓടുന്നത്. എന്നാൽ ഇത്തരത്തിൽ ഇന്ധനം കത്തുന്നതിന് ഓക്സിജൻ ആവശ്യമായിവരുന്നു.എല്ലാ ഇന്ധനങ്ങളും അടങ്ങിയിരിക്കുന്ന പ്രധാന വാതകങ്ങൾ ഹൈഡ്രജൻ കാർബൺ എന്നിവയാണ്.
ഹൈഡ്രോകാർബൺസ് എന്നറിയപ്പെടുന്ന ഈ വാതകങ്ങൾ ഓക്സിജനുമായി കത്തുമ്പോൾ ആണ് വാഹനത്തിന് ആവശ്യമായ ഊർജ്ജം ലഭിക്കുന്നത്.ഇത്തരത്തിൽ ഹൈഡ്രോകാർബണുകൾ ഓക്സിജനുമായി പ്രവർത്തിക്കുമ്പോൾ അവിടെ പ്രധാനമായും ഉൽപാദിപ്പിക്കപ്പെടുന്ന രണ്ടു ഘടകങ്ങളാണ് കാർബൺ ഡയോക്സൈഡും H2O എന്ന പേരിലറിയപ്പെടുന്ന ജലവും.
എന്നാൽ ഇത്തരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്നത് ജലം അതിന്റെ യഥാർത്ഥ രൂപത്തിലല്ല ഉണ്ടായിരിക്കുക. ഇത് എക്സോസ്റ്റ് മെറ്റൽ ഭാഗങ്ങളിൽ തട്ടി നീരാവിയുടെ രൂപത്തിലാണ് പുറന്തള്ളപ്പെടുന്നത്. എക്സോസ്റ്റ് പൈപ്പ് ചൂടാവാത്ത സമയങ്ങളിൽ മാത്രമാണ് ഇത്തരത്തിൽ ഇത് നീരാവിയുടെ രൂപത്തിൽ പുറത്തേക്കു വരുന്നത്.കണ്ടൻസെഷൻ നടക്കാത്ത സമയത്ത് ഇത്തരത്തിൽ വെള്ളം പുറന്തള്ളപ്പെടുകയും ഇല്ല.
ഇതുപോലെ വണ്ടികളുടെ എക്സ് ഹോസ്റ്റിനു അകത്തുള്ള മറ്റൊരു പാർട്ടാണ് കാറ്റ്ലിറ്റിക് കൺവെർട്ടർ. എൻജിൻ ഉപയോഗിക്കുന്ന ഇന്ധനങ്ങൾ പ്രശ്ന രഹിതമാക്കുക എന്നതാണ് ഇവയുടെ ധർമ്മം.സാധാരണയായി എഞ്ചിനുകളിൽ മൂന്ന് വാതകങ്ങളാണ് ഉപയോഗിക്കുന്നത്.
കാർബൺമോണോക്സൈഡ്,നൈട്രജൻ ഓക്സൈഡ് ഹൈഡ്രോകാർബൺ എന്നിവ. ഇവയെ കൺവെർട്ട് ചെയ്യുക എന്നതാണ് കാറ്റ്ലിറ്റിക് കൺവെർട്ടർ പ്രധാനമായും ചെയ്യുന്നത്. മുൻപ് കാലത്ത് പ്രധാനമായും ടൂവേ ആണ് ഉപയോഗിച്ചിരുന്നതെങ്കിൽ ഇപ്പോൾ ത്രീ ആണ് ഉപയോഗിക്കുന്നത്.പുതിയ കൺവേർട്ടർ ഉപയോഗിച്ച് 3 ഗ്യാസ് കളെയും കൺവെർട്ട് ചെയ്യാൻ സാധിക്കും എന്നതാണ് പ്രത്യേകത.ഇത്തരത്തിലാണ് ഇവയുടെ വർക്കിംഗ്.
അപ്പോൾ ചുരുക്കി പറഞ്ഞാൽ ഇന്ധനം ഓക്സിജനുമായി കത്തുമ്പോൾ ഉല്പാദിപ്പിക്കപ്പെടുന്ന ജലകണികകൾ ആണ് ഇത്തരത്തിൽ എക്സോസ്റ്റ് കളിലൂടെ പുറന്തള്ളപ്പെടുന്നത്. ഈ ഒരു അറിവ് നിങ്ങള്ക് ഉപകാരപ്രദമാണെകിൽ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുൿ