വിദേശത്ത് ഡ്രൈവിംഗ് ലൈസെൻസ് ഉള്ളവർക്ക് ഇനി നാട്ടിൽ ലൈസൻസ് എടുക്കാൻ വളരെ എളുപ്പം

Spread the love

വിദേശത്തും മറ്റും താമസിക്കുന്നവർക്ക് ചിലപ്പോൾ ആ രാജ്യത്തെ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കും, അതുപോലെ ഡിഫൻസിൽ വർക്ക് ചെയ്യുന്നവർക്കും പ്രത്യേക രീതിയിലുള്ള ലൈസൻസ് കൈവശം ഉണ്ടായിരിക്കാം. എന്നിരുന്നാൽ കൂടി പലർക്കും ഉള്ള ഒരു സംശയമാണ് ഈ ലൈസൻസുകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് നമ്മുടെ നാട്ടിൽ വാഹനം ഓടിക്കാൻ സാധിക്കുമോ എന്നത്. നമ്മുടെ നാട്ടിലെ ഡ്രൈവിംഗ് ലൈസൻസ് ഇല്ലാത്തവർക്കും എന്നാൽ ഡിഫൻസ്, വിദേശരാജ്യങ്ങൾ എന്നിവിടങ്ങളിൽനിന്ന് ഡ്രൈവിംഗ് ലൈസൻസ് സ്വന്തമാക്കിയവരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.

പുറത്തുനിന്നും ലൈസൻസ് സ്വന്തമാക്കിയവർ നമ്മുടെ നാട്ടിലെ ലേണേഴ്സ് ടെസ്റ്റ് എഴുതേണ്ടത് ഉണ്ട്. നിലവിൽ ഓൺലൈൻ ആയിട്ടാണ് ലേണേഴ്സ് ടെസ്റ്റുകൾ നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാൽ ഓൺലൈൻ പ്രോസസ്സിന് അപ്ലൈ ചെയ്യുന്നതിനു മുൻപായി നിങ്ങളുടെ പാസ്പോർട്ട്, വിസ,ഡ്രൈവിംഗ് ലൈസൻസ് എന്നിവയിലടങ്ങിയിട്ടുള്ള ഡീറ്റെയിൽസ് ഇംഗ്ലീഷിൽ ആണെന്ന് ഉറപ്പുവരുത്തണം. അല്ലാത്തപക്ഷം അതിന് ആവശ്യമായ രേഖകൾ സമർപ്പിക്കേണ്ടത് ആയി വരും. എങ്ങനെയാണ് ലേണേഴ്സ് ലൈസൻസിന് അപ്ലൈ ചെയ്യേണ്ടത് എന്ന് നോക്കാം.

ഡ്രൈവിംഗ് ലൈസെൻസ് നഷ്ടപ്പെട്ടാൽ ചെയ്യണ്ട കാര്യങ്ങൾ എല്ലാവരും അറിഞ്ഞിരിക്കുക

ചെയ്യേണ്ട രീതി

  • Step 1: ബ്രൗസർ ഓപ്പൺ ചെയ്തശേഷം parivahan. gov.in എന്ന വെബ്സൈറ്റ് ഓപ്പൺ ചെയ്യുക.
  • Step 2: ഇപ്പോൾ കാണുന്ന പേജിൽ നിന്നും ഡ്രൈവിംഗ് ലൈസൻസ് റിലേറ്റഡ് സർവീസ് ക്ലിക്ക് ചെയ്യുക.
  • Step3: സ്റ്റേറ്റ്, കേരള തിരഞ്ഞെടുത്ത ശേഷം, ന്യൂ ഡ്രൈവിംഗ് ലൈസൻസ് എന്നു തിരഞ്ഞെടുക്കുക.
  • Step 4: സെലക്ട് ലേണേഴ്സ് ലൈസൻസ് തിരഞ്ഞെടുക്കുക, ഹോൾഡിങ് ഫോറിൻ ലൈസൻസ് ക്ലിക്ക് ചെയ്യുക. ഡിഫൻസ് വേണ്ടവർക്ക് അത് തിരഞ്ഞെടുക്കാവുന്നതാണ്.
  • Step 5: ഇവിടെ ലൈസൻസ് സംബന്ധമായ വിവരങ്ങൾ ഫിൽ ചെയ്തു നൽകുക.
  • Step 6: ശേഷം പേഴ്സണൽ ഡീറ്റെയിൽസ് ഫിൽ ചെയ്യുന്നതിനുള്ള പേജ് കാണാവുന്നതാണ് അതും ഫീൽ ചെയ്തു നൽകുക.
  • Step 7: എല്ലാം ഫിൽ ചെയ്ത് ശേഷം submit ബട്ടൺ ക്ലിക്ക് ചെയ്യുമ്പോൾ
    അക്കനൗലെഡ്ജ്മെന്റ് കാണാവുന്നതാണ്. ഇതിൽ എല്ലാ വിവരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ടാകും. ഇതോടൊപ്പം ലഭിക്കുന്ന ആപ്ലിക്കേഷൻ നമ്പർ സൂക്ഷിച്ചു വെക്കേണ്ടതാണ്.
  • Step 8: നിങ്ങൾ അപ്‌ലോഡ് ചെയ്യേണ്ട രേഖകളെ പറ്റിയുള്ള വിശദമായ വിവരം അക്കനോലെഡ്ജ്മെന്റ് റെസിപ്പ്റ്റിൽ നിന്നും ലഭിക്കുന്നതാണ്.

പ്രവാസികൾക്ക് നാട്ടിൽ എത്താതെ ഇനി ഡ്രൈവിംഗ് ലൈസെൻസ് പുതുക്കാം

എന്നാൽ മുകളിൽ പറഞ്ഞ രേഖകളൊന്നും നിങ്ങൾ നേരിട്ട് ആർടി ഓഫീസിൽ സബ്‌മിറ്റ് ചെയ്യേണ്ട ആവശ്യം വരുന്നില്ല. ഏതെങ്കിലും കാരണവശാൽ നിങ്ങൾ അപ്‌ലോഡ് ചെയ്ത രേഖകളിൽ സംശയം തോന്നുകയാണെങ്കിൽ ആർടി ഓഫീസിൽ നിന്നും ഒരു എസ്എംഎസ് വഴി നിങ്ങളെ ബന്ധപ്പെടുന്നതാണ്.

Also Read  ഫോണിൽ അശ്ലീല ദൃശ്യങ്ങൾ കാണുന്നവർ സൂക്ഷിക്കുക; എത്ര ഒളിച്ചാലും നിങ്ങളെ പൊലീസ് പൊക്കും,

ചില സാഹചര്യങ്ങളിൽ ഓഫീസിൽ നേരിട്ട് പോകേണ്ടതായി വരും. അതിനുശേഷം ലേണേഴ്സ് ടെസ്റ്റിനുള്ള ഫീസടച്ച് ഡേറ്റ്, ടൈം എന്നിവ തിരഞ്ഞെടുക്കാവുന്നതാണ്. ഓൺ ലൈൻ ലേണേഴ്സ് ടെസ്റ്റ് എഴുതുന്നതിന് നിങ്ങൾ എലിജിബിൾ ആണ് എന്ന് ഉറപ്പു വരുത്തിയശേഷം നാലുമണിക്കും ആറുമണിക്ക് ഉള്ളിലായി നിങ്ങൾക്ക് ഒരു പാസ്സ്‌വേർഡ് നൽകുന്നതാണ്.

മണിക്കൂറുക്കുള്ളിൽ ഡ്രൈവിംഗ് ലൈസെൻസ് പുതുക്കാം . തെറ്റുകൾ തിരുത്താം 

പാസ്‌വേഡ് ഉപയോഗിച്ച് ആ ദിവസം 12 മണിക്ക് മുൻപായി നിങ്ങൾക്ക് ടെസ്റ്റ് എഴുതാവുന്നതാണ്. നിങ്ങൾ പാസായി എന്ന് തെളിയിക്കുന്നതിനുള്ള ലേണേഴ്സ് ടെസ്റ്റ് കോപ്പി, മറ്റു രേഖകൾ എന്നിവ സഹിതം തൊട്ടടുത്ത ദിവസം തന്നെ നിങ്ങൾക്ക് ഡ്രൈവിങ് ടെസ്റ്റ് നടക്കുന്ന സ്ഥലത്ത്രാവിലെ എട്ടരയ്ക്ക് മുൻപായി എത്തിച്ചേരാവുന്നതാണ്.

Also Read  തൂത്ത്  പേസ്റ്റ് ഉപയോഗിക്കുന്നവർ ഒരിക്കലും അറിയാതെ പോകരുത് ഈ കാര്യങ്ങൾ

ഇങ്ങിനെ അപ്ലൈ ചെയ്യുന്നവർക്ക് 30 ദിവസം കാലാവധി കാത്തിരിക്കേണ്ടതില്ല.
നിങ്ങൾ കൊണ്ടുപോയ വാഹനം ഉപയോഗിച്ചു കൊണ്ട് തന്നെ നിങ്ങൾക്ക് ഡ്രൈവിങ്ങിൽ ഉള്ള പ്രാവീണ്യം തെളിയിക്കാവുന്നതാണ്.നിങ്ങൾക്ക് ലൈസൻസ് ലഭിച്ചതിനുള്ള എസ്എംഎസ് ഫോണിൽ ലഭിക്കുന്നതാണ്.

അപ്പോൾ ഇനി വളരെ എളുപ്പത്തിൽ H,8 ഇവ ഒന്നും എടുക്കാതെ തന്നെ പുറം രാജ്യങ്ങളിലും ഡിഫൻസിലും വർക്ക് ചെയ്യുന്നവർക്ക് കേരളത്തിലെ ലൈസൻസ് സ്വന്തമാക്കാവുന്നതാണ്. കൂടുതൽ അറിയാൻ വീഡിയോ കാണാവുന്നതാണ്.

https://youtu.be/_8Jqp6fY8bs


Spread the love

1 thought on “വിദേശത്ത് ഡ്രൈവിംഗ് ലൈസെൻസ് ഉള്ളവർക്ക് ഇനി നാട്ടിൽ ലൈസൻസ് എടുക്കാൻ വളരെ എളുപ്പം”

Leave a Comment