സ്വന്തമായി ഒരു വീട് ആഗ്രഹിക്കാത്തവർ ആയി ആരും തന്നെ ഉണ്ടാവുകയില്ല. എന്നാൽ ഇനിമുതൽ കേരളത്തിനകത്ത് വീട് വയ്ക്കുന്നവർ ശ്രദ്ധിക്കേണ്ടതായ കുറച്ചു കാര്യങ്ങളുണ്ട്. 2019ൽ പുറത്തിറങ്ങിയ കെട്ടിട നിയമം പ്രകാരം കെട്ടിടം പണിയുന്നതിന് മുൻപായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 2020-ലെ നിയമപ്രകാരം ചില ഭേദഗതികൾ വരുത്തിയിട്ടുണ്ട്. കെട്ടിടനിർമ്മാണ നിയമത്തിലെ പുതിയ ഭേദഗതികൾ എന്തെല്ലാമാണെന്നു നോക്കാം.
നിങ്ങൾ വീടുവയ്ക്കാൻ ഉദ്ദേശിക്കുന്നത് ഒരു മുൻസിപ്പാൽ കോർപ്പറേഷൻ പരിധിയിൽ ആണെങ്കിൽ മെയിൻ റോഡിൽ നിന്നും 3 മീറ്റർ അകലത്തിൽ വേണം വീട് നിർമിക്കാൻ. അതുപോലെ വീടിന്റെ രണ്ടു വശത്തായി ഒരു മീറ്റർ, ഒന്നര മീറ്റർ എന്നീ അളവുകളിൽ സ്ഥലം വിടേണ്ടതാണ്.
വീട് നികുതി / കെട്ടിട നികുതി ലോകത്ത് എവിടെനിന്നും ഇനി ഓൺലൈനിൽ അടക്കം
വീടിന്റെ പുറകു വശത്തായി ഒന്നര മീറ്റർ സ്ഥലം നിർബന്ധമായും വിട്ടിരിക്കണം. ഇതുകൂടാതെ നിങ്ങൾ വീടിന്റെ മതിൽ മറ്റൊരു വീടിനോട് ചേർന്നാണ് കെട്ടുന്നത് എങ്കിൽ വെൻറിലേഷനായി ഏഴു മീറ്റർ ഹൈറ്റിലും, മതിലിനോട് ചേർന്ന് വരുന്ന വീട്ടിലെ ഉടമസ്ഥന്റെ NOC സർട്ടിഫിക്കറ്റ് എന്നിവ കൈപ്പറ്റേണ്ടതാണ്.
നിങ്ങൾ വയ്ക്കാൻ ഉദ്ദേശിക്കുന്ന വീട് 3 സെന്റ് സ്ഥലത്തിന് മുകളിലാണെങ്കിൽ, അതും പഞ്ചായത്തിലാണ് സ്ഥലം ഉൾപ്പെടുന്നത് എങ്കിൽ മൂന്നു മീറ്റർ മുൻവശത്തും, രണ്ടുമീറ്റർ പുറകുവശത്ത് രണ്ടു സൈഡ് കളിലായി 1.20 മീറ്റർ സ്ഥലവും വിടേണ്ട താണ്. 3 സെന്റിന് ന് താഴെയുള്ള സ്ഥലത്താണ് വീട് വയ്ക്കുന്നത് എങ്കിൽ രണ്ടുമീറ്റർ മുൻവശത്തും ഒരു മീറ്റർ പുറകുവശത്ത്1.90 മീറ്റർ രണ്ടു വശത്തുമായി വിടേണ്ടതാണ്.
പുതിയ നിയമം അനുസരിച്ച് കാർ പോർച് കെട്ടിടത്തിന്റെ ഭാഗത്തിൽ നിന്ന് ഒഴിവാക്കുകയും, സിറ്റൗട്ടിലെ 50%ആഡ് ചെയ്യുകയുമാണ് ചെയ്യുന്നത്.
കൂടാതെ ഫാമുകളും മറ്റും തുടങ്ങുന്നവർക്ക് ആവശ്യമായ സ്ഥലത്തിന്റെ വിസ്തീർണം മാത്രമാണ് കണക്കാക്കുന്നു ഉള്ളൂ. കോഴി, താറാവ് എന്നിവയുടെ ഫാം നിർമ്മിക്കുന്നതിന് പ്രത്യേക അപ്ലിക്കേഷൻ നൽകേണ്ടതില്ല. എന്നാൽ ബയോഗ്യാസ് പ്ലാന്റ് തുടങ്ങുന്നതിന് അനുമതി എടുക്കേണ്ടതാണ്. 5 സെന്റ്റി നു താഴെ സ്ഥലമുള്ളവർക്ക് ഡ്രൈനേജ് സിസ്റ്റം ആവശ്യമില്ല.
വെറും 3.35 ലക്ഷത്തിന് ഇന്നോവ വൻ വിലക്കുറവിൽ ടയോട്ട യൂസ്ഡ് കാർ
നിങ്ങൾ ഷീറ്റ് ഉപയോഗിച്ചാണ് മേൽക്കൂര പണിയുന്നത് എങ്കിൽ രണ്ട് അടി നീളത്തിൽ ഹൈറ്റ് നൽകേണ്ടതാണ്. അതുപോലെ കെട്ടിട നിർമാണത്തിന് ആവശ്യമായ പ്രധാന രേഖകൾ ഏതെല്ലാം ആണെന്ന് നോക്കാം.
സ്ഥലത്തിന്റെ ആധാരം, സ്ഥലത്തിന് നൽകിയ പെയ്മെന്റ് റെസിപ്പ്റ്റ്, ഉടമ സൈൻ ചെയ്തു നൽകിയ അപ്ലിക്കേഷൻ, നിർമിക്കാനുദ്ദേശിക്കുന്ന കെട്ടിടത്തിന്റെ സ്കെച്ച്,നിർമാണം നടത്തുന്ന എൻജിനീയറുടെ സർട്ടിഫിക്കറ്റ് കോപ്പി, പൊസഷൻ സർട്ടിഫിക്കറ്റ്
എന്നിവയാണ് പ്രധാന രേഖകളായി സമർപ്പിക്കേണ്ടത്.
വീടുപണി മുഴുവനായും കഴിഞ്ഞാൽ ഓക്യൂപാൻസി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി
പ്ലാനിന്റെ മൂന്നു കോപ്പി, പെർമിറ്റ് കോപ്പി, അപ്ലിക്കേഷൻ എന്നിവ സഹിതം ആണ് സമർപ്പിക്കേണ്ടത്.
വീട് നിർമ്മിക്കുന്നത് എയർപോർട്ടിനടുത്തോ, റെയിൽവേ ട്രാക്കിന് അടുത്തോ ആണെങ്കിൽ എയർപോർട്ടിന് 2400 മീറ്റർ പരിധിയിൽ ഉള്ള സ്ഥലത്താണെങ്കിൽ എയർപോർട്ടിൽ നിന്നുള്ള NOC , അതുപോലെ റെയിൽവേ ട്രാക്കിൽ നിന്നും 30 മീറ്റർ പരിധിയിൽ വീടുവയ്ക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ റെയിൽവേ അതോറിറ്റി യിൽ നിന്നുള്ള NOC എന്നിവ കൈ പറ്റേണ്ടതാണ്.
വീട് വയ്ക്കുന്നതിന് മുൻപായി BTR പരിശോധിച്ച് വീട് വെക്കുന്ന സ്ഥലം ഏത് വിഭാഗത്തിൽ പെടുന്നു എന്നു മനസിലാക്കി മാത്രം നിർമാണം തുടങ്ങുക. ഇല്ലെങ്കിൽ ഭാവിയിൽ പല രീതിയിലുള്ള പ്രശ്നങ്ങളും ഉണ്ടായേക്കാം.വീട് വെക്കുന്നതിന് മുൻപായി പുതുക്കിയ കെട്ടിട നിയമം മുഴുവനായും മനസ്സിലാക്കുക.
നങ്ങൾക്ക് ഒരു വീട് venam😒