പെട്രോൾ ബൈക്ക് ഇലക്ട്രിക് ബൈക്ക് ആയി കൺവെർട്ട് ചെയ്യാം|വീഡിയോ കാണാം

Spread the love

പെട്രോളിനും ഡീസലിനും ദിനംപ്രതി വില വർദ്ധിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഇലക്ട്രിക്കൽ ബൈക്കുകൾ ക്കുള്ള പ്രാധാന്യം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. എന്നാൽ ഒരു പഴയ പെട്രോൾ ബൈക്കിനെ ഇലക്ട്രിക് ബൈക്ക് ആക്കി മാറ്റിയിരിക്കുകയാണ് തേജസ്, ഷാലിൻ എന്നിവർ ചേർന്ന്.ഇലക്ട്രിക്കൽ ബൈക്കുകൾ ഉപയോഗിക്കുന്നതുകൊണ്ട് ഇന്ധന ലാഭം മാത്രമല്ല അത് പലതരത്തിലുള്ള വായു മലിനീകരണങ്ങൾ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. അതുകൊണ്ടുതന്നെ  നാല് ഗിയറുകൾ ഉള്ള ഈ മോട്ടോർ ബൈക്കിന് പ്രത്യേകതകളും ഏറെയാണ്. എങ്ങനെയാണ് ഒരു പഴയ പെട്രോൾ ബൈക്കിനെ ഇവർ ഇലക്ട്രിക്കൽ ബൈക്ക് ആക്കി മാറ്റിയത് എന്ന് നോക്കാം.

പ്രധാനമായും വളരെ കുറഞ്ഞ ചിലവിൽ പ്രകൃതിക്ക് അനുയോജ്യമായ രീതിയിൽ ഗിയർ ഉപയോഗിച്ചുകൊണ്ട് ഒരു ബൈക്ക് എങ്ങനെ നിർമിക്കാം എന്നാണ് ഇവർ കാണിച്ചുതന്നത്. എന്നുമാത്രമല്ല ഏകദേശം ആറുമാസം സമയം എടുത്തു കൊണ്ടാണ് ഇത്തരം ഒരു ബൈക്ക് ഇവർ രൂപകൽപ്പന ചെയ്തത്.

അത്യാവശ്യം നല്ല സ്പീഡ് ലഭിക്കുന്ന രീതിയിൽ കുറഞ്ഞ ചിലവിൽ രണ്ടു പേർക്ക് സഞ്ചരിക്കാവുന്ന രീതിയിൽ ആണ് ബൈക്ക് നിർമിച്ചിരിക്കുന്നത്. കുറഞ്ഞ ചിലവിൽ ലഭിക്കുന്ന ഒരു കമ്മ്യൂട്ടർ അല്ലെങ്കിൽ സ്ട്രീറ്റ് ബൈക്ക് ഉപയോഗിച്ചുകൊണ്ടാണ് നിർമ്മാണം തുടങ്ങാൻ ഇവർ ഉദ്ദേശിച്ചത്.പ്രധാനമായും ബൈക്ക് നിർമ്മിക്കുമ്പോൾ ഇവരുടെ മുന്നിൽ ഉണ്ടായിരുന്ന ചാലഞ്ച് എന്ന് പറയുന്നത് ടൗണുകളിലും മറ്റും ഫാസ്റ്റ് ആയി മൂവ് ചെയ്യുകയും, 35 ഡിഗ്രി സ്ലോപ്പ് ലോഡ് വെച്ച് കയറാൻ സാധിക്കുക എന്നതുമാണ്. എന്നാൽ ഇവ രണ്ടും തന്നെ ഈ ഇലക്ട്രിക് ബൈക്ക് നിർമ്മിച്ച് കൊണ്ട് ഇവർ സാധിച്ചെടുത്തു. ഇതിനാവശ്യമായ ബൈക്ക് തിരഞ്ഞെടുത്തപ്പോൾ അതിന്റെ ഷേപ്പ് ഒട്ടും അനുയോജ്യമായ രീതിയിൽ ആയിരുന്നില്ല. എന്നാൽ പിന്നീട് ഇത് അനുയോജ്യമായ രീതിയിലേക്ക് കൺവേർട്ട് ചെയ്ത് എടുക്കുകയാണ് ചെയ്തത്.

Also Read  പഴയ ബുക്ക് ടൈപ്പ് ഡ്രൈവിംഗ് ലൈസെൻസ് കാർഡ് ടൈപ്പ് ലൈസൻസ് ലേക്ക് മാറ്റാൻ ഇനി വളരെ എളുപ്പം | വീഡിയോ കണാം

പഴയ പെട്രോൾ ബൈക്കിനെ ഒരു ഇലക്ട്രിക് ബൈക്ക് ആക്കി മാറ്റാൻ എന്തെല്ലാം ചെയ്തു?

ആദ്യമായി ഒരു ബജാജ് ബോക്സർ എടുത്ത് അതിന്റെ ഗിയർ ബോക്സ്,ഫ്രെയിം എന്നിവ എടുത്ത് കൊണ്ടാണ് നിർമ്മാണം ആരംഭിച്ചത്. അതിനുശേഷം ഇഷ്ടാനുസരണം അതിനെ ഷെയ്‌പ്പ് ചെയ്ത് എടുക്കുകയാണ് ചെയ്തത്. നാല് ഗിയറുകൾ ഉള്ള ഒരു എൻജിൻ ആക്കി മാറ്റുന്നതിന് വേണ്ടി മോട്ടോറിന് മുകളിലായി ഒരു കട്ടിയുള്ള മോട്ടോർ പ്ലേറ്റ് ഘടിപ്പിച്ചു. ഇതോടുകൂടി ഇവർ വിചാരിച്ചതിനേക്കാൾ കൂടുതൽ നല്ല രീതിയിൽ ബൈക്ക് നിർമ്മാണം നടന്നു.

ഗിയർബോക്സ് ഉപയോഗിച്ചുകൊണ്ട് ബൈക്ക് നിർമ്മിക്കുന്നതിന് ഇടയായ കാരണങ്ങൾ എന്തെല്ലാമാണ്?

പ്രധാനമായും ഇലക്ട്രിക് ബൈക്കുകൾ ഉപയോഗിക്കുമ്പോൾ അവ വലിയ സ്ലോപ്പുകളിലും മറ്റും കയറുന്നതിന് വലിയ പ്രശ്നമാണ്.എന്നാൽ ഗിയർ ഉപയോഗിക്കുന്ന തോടുകൂടി ഈ പ്രശ്നം പരിഹരിക്കാവുന്നതാണ്.ബാറ്ററിയുടെ തേയ്മാനം കുറയ്ക്കുന്നതിനും ഗിയർ ബോക്സ്‌ ഹെൽപ്പ് ചെയ്യുന്നതാണ്. എത്ര ഹെവി ആയിട്ടുള്ള ലോഡും ഗിയർ ഉണ്ടെങ്കിൽ സുഗമായി കയറ്റാവുന്ന താണ്. 1000 വോൾട്ട് ബാറ്ററി ആണ് ഉപയോഗിച്ചിട്ടുള്ളത്.2000 ആർ പി എം വരെ ഇതിന് കപ്പാസിറ്റി ഉണ്ടെങ്കിലും ഗിയർ സിസ്റ്റം ഉപയോഗിച്ചുകൊണ്ടാണ് പവർ സിസ്റ്റം മാനേജ് ചെയ്യുന്നത്.

Also Read  കാറുകളുടെ ടൂൾസുകൾ പകുതി വിലയിൽ ലഭിക്കുന്ന സ്ഥലം

ഒരു സാധാരണ പെട്രോൾ ബൈക്കിനെ ഇലക്ട്രിക് ബൈക്ക് ആക്കി മാറ്റുന്നതിന് എന്തെല്ലാം ആവശ്യമാണ്?

ആദ്യം ഒരു സാധാരണ ബൈക്ക് എടുത്ത് അതിന്റെ ഫ്രെയിമിനെ മോഡിഫൈ ചെയ്ത് ബാറ്ററി ഘടിപ്പിക്കാൻ പറ്റുന്ന രീതിയിൽ ആക്കണം.അതിനുശേഷം ഒരു ഓട്ടോറിക്ഷയുടെ ആയിരം വോൾട് ഉള്ള ബാറ്ററി മോഡിഫൈ ചെയ്ത് എടുത്തു.സാധാരണ ത്രീവീലർ വെഹിക്കിളിൽ ഉപയോഗിക്കുന്ന ഗിയർ ബോക്സിനെ മോട്ടർ ഷാഫ്റ്റ് ചെയ്തു റൗണ്ട് രൂപത്തിൽ ഷാഫ്റ്റ് ചെയ്തെടുത്തു. അതിനുശേഷം സ്ക്രൂ ഉപയോഗിച്ച് ചെയിൻ സ്പ്രോക്കറ്റ്മായി ബന്ധിപ്പിച്ചു.

ഒറിജിനൽ എഞ്ചിനെ മാറ്റുകയും പുതിയതായി ചെയ്ത് എടുത്ത എൻജിൻ അതിന്റെ മറുവശത്ത് ഘടിപ്പിക്കുകയും ചെയ്തു.മോട്ടോറിന് മുകളിലായി പ്ലേറ്റ് ഘടിപ്പിച്ചു.ഒരു സാധാരണ ബൈക്കിൽ കാണുന്നതുപോലെ ഗിയർബോക്സ് ഘടിപ്പിച്ചു.ഗിയർ ബോക്സിനു അകത്ത് 20 വോൾട്ട് 30 ഗിയർ ഓയിൽ നിറച്ചു. എല്ലാ കാലത്തേക്കും ഈ ഓയിൽ തന്നെ മതിയാകും കാരണം ഓയിൽ ഉപയോഗിച്ചുകൊണ്ട് അല്ല എൻജിൻ പ്രവർത്തിക്കുന്നത്.

Also Read  ഡ്രൈവിംഗ് ലൈസെൻസ് പുതിയ നിയമം ആരും അറിയാതെ പോകരുത്

ഗിയർബോക്സും മറ്റു പാർട്ടുകളും ഇലക്ട്രിക് മോട്ടോറിന് മുകളിലായി ഘടിപ്പിച്ചു.സാധാരണ ഇലക്ട്രിക് ബൈക്കുകളിൽ ഉപയോഗിക്കുന്നതുപോലെ മോട്ടോർ ത്രോട്ടിൽ ബാറ്ററി കണക്ഷൻ എന്നിവ കൺട്രോളറുമായി കണക്ട് ചെയ്തു.മോട്ടോറിൽ നിന്നുള്ള വയറുകൾ സ്വിച്ച് വയറുമായി കണക്ട് ചെയ്തു.ഇതിനു പ്രധാനമായും രണ്ടു രീതിയിലുള്ള ചെയിൻ ഡ്രൈവുകൾ ആണ് ഇൻസ്റ്റാൾ ചെയ്യേണ്ടത്.

ആദ്യത്തേത് മോട്ടോറും ഗിയർബോക്സും തമ്മിലും,രണ്ടാമത്തേത് ഗിയർബോക്സും വീലും തമ്മിലും.അതിനുശേഷം ബാറ്ററി കവർ നിർമ്മിക്കുന്നതിനായി നിലവിലുള്ള പെട്രോൾ ടാങ്ക് 2 കഷണങ്ങളായി മുറിച്ച് ഒരു അയൺ ഷീറ്റ് ഉപയോഗിച്ച് രണ്ടിനുമിടയിൽ ആയി വെൽഡിങ് ചെയ്തു വേർ തിരിച്ചു.അതിനുശേഷം എല്ലാവിധ പാർട്ടുകളും പെയിന്റ് ചെയ്യുന്നതിനുവേണ്ടി അയച്ചു. അങ്ങിനെ മനസ്സിൽ ഉദ്ദേശിച്ച രീതിയിൽ തന്നെ ഒരു ഫൈനൽ പ്രോഡക്റ്റ് നിർമ്മിച്ചെടുത്തു. പെട്രോൾ ബൈക്ക് ഇലക്ട്രിക് ബൈക്കിലേക്ക് കൺവെർട്ട് ചെയ്യുന്ന മറ്റൊരു വീഡിയോ താഴെ  കാണാവുന്നതാണ്.


Spread the love

Leave a Comment