ചെടി ചട്ടി ഇനി എത്ര വേണമെങ്കിലും വീട്ടിൽ ഉണ്ടാക്കാം , അതും കുറഞ്ഞ ചിലവിൽ

Spread the love

വീട് അലങ്കരിക്കാൻ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഇല്ല. മുൻപ് പൂച്ചെടികൾ വീടിനുപുറത്ത് വെച്ചാണ് അലങ്കാരം നടത്തിയിരുന്നത് എങ്കിൽ ഇന്ന് ഇൻഡോർ ചെടികൾക്കും പ്രിയമേറി കൊണ്ടിരിക്കുകയാണ്. എന്നാൽ ഇത്തരത്തിലുള്ള ചെടിച്ചട്ടികൾക്ക് വളരെ വലിയ വില കൊടുത്ത് ആയിരിക്കും നമ്മളിൽ പലരും വാങ്ങുന്നത്. ഇനി ആർക്കു വേണമെങ്കിലും ഇൻഡോർ ചെടിച്ചട്ടികൾ സ്വന്തമായി എങ്ങിനെ നിർമ്മിച്ച് എടുക്കാം എന്നാണ് നമ്മൾ നോക്കുന്നത്.വീഡിയോ താഴെ കാണാം 

ആദ്യമായി നിങ്ങൾക്ക് ഏതു രൂപത്തിലുള്ള ചെടിച്ചട്ടി ആണോ ആവശ്യം അതിന് അനുയോജ്യമായ രീതിയിലുള്ള ഒരു സാധാരണ പ്ലാസ്റ്റിക് പാത്രം എടുക്കുക. അതിന് അകത്ത് സെറ്റ് ചെയ്യുന്നതിനായി കുറച്ചുകൂടി ചെറിയ ഒരു പാത്രവും ഒരു തെർമോകോൾ കഷണം ഹൈറ്റ് കൂട്ടുന്നതിനായും എടുക്കുക. ശേഷം അകത്ത് ഉപയോഗിക്കുന്ന പാത്രത്തിൽ മണൽ നിറയ്ക്കുക.

കെ.എസ്ഇ.ബി യുടെ അറീപ്പ് ലോക്ക് ഡൌൺ സമയത്തെ വൈദുതി ബിൽ

വലിയ പാത്രത്തിന് അകത്തേക്ക് ചെറിയ മണൽ നിറച്ച പാത്രം കയറ്റി വയ്ക്കുക. ഇതേ രീതിയിൽ നിങ്ങൾക്ക് ഇഷ്ടാനുസരണം വ്യത്യസ്ത അളവുകളിൽ രൂപത്തിലും പാത്രങ്ങൾ എടുത്ത് മണൽ നിറച്ച് നൽകാവുന്നതാണ്. അതിനുശേഷം നിങ്ങൾക്ക് എത്ര പോട്ട് ആണോ നിർമ്മിക്കേണ്ടത് അതിന് അനുസൃതമായി വൈറ്റ് സിമന്റ് എടുക്കുക എടുക്കുന്ന സിമന്റ് 40 ശതമാനം വെള്ളം ചേർത്തുവേണം മിക്സ് ചെയ്യാൻ.

Also Read  എല്ലാ പവർ ടൂളുകളും പകുതിയിൽ കുറഞ്ഞ വിലയിൽ കിട്ടുന്ന സ്ഥലം

ഒരു മീഡിയം രീതിയിൽ സെറ്റ് ചെയ്തു നൽകേണ്ടതാണ്. വളരെ പതുക്കെ മാത്രം മിക്സ് ചെയ്തു കൊടുക്കുക. അതിനുശേഷം നിങ്ങൾ എടുക്കുന്ന പോട്ടുകളിൽ വലിയ പോട്ട് എടുത്ത് അതിനകത്തായി കുറച്ച് വെളിച്ചെണ്ണ തടവി കൊടുക്കുക. മണൽ നിറച്ച പാത്രത്തിനു പുറത്തും എണ്ണ തടവി കൊടുക്കേണ്ടതാണ്. എന്നാൽ മാത്രമാണ് പോട്ട് തിരിച്ചെടുക്കാൻ സാധിക്കുകയുള്ളൂ. വലിയ പോട്ടിന്റെ പകുതിഭാഗം വൈറ്റ് സിമന്റ് വെച്ച് ഫിൽ ചെയ്യുക.

ഇനി വീട് തേക്കാൻ സിമന്റും മണലും വേണ്ട സമയവും പണവും ലാഭം 

നടുഭാഗത്ത് താഴേക്ക് ആയി തെർമോകോൾ വെച്ച് കൊടുക്കുക. അതിനുശേഷം മണൽ നിറച്ച പാത്രം അകത്തായി വെച്ചു കൊടുക്കുക. ചട്ടിയുടെ രണ്ടു വശത്തുമായി ഒരു സെല്ലോ ടാപ് ഒട്ടിച്ചു കൊടുക്കുക. ഇത്തരത്തിൽ ചെയ്തെടുത്ത ഒരു പോട്ട് സെറ്റ് ആവാൻ ആയി 10 മണിക്കൂറാണ് എടുക്കുന്ന സമയം. ഇതേ രീതിയിൽ നിങ്ങളുടെ ഇഷ്ടാനുസരണം എത്ര പോട്ടുകൾ വേണമെങ്കിലും നിർമ്മിക്കാവുന്നതാണ്. സെല്ലോ ടേപ്പ് മാറ്റിയശേഷം മണൽ നിറച്ച പോട്ടിനകത്തെ മണൽ മറ്റൊരു പാത്രത്തിലേക്ക് മാറ്റുക.

Also Read  ജനുവരി മുതൽ വീണ്ടും 100 ദിവസത്തേക്ക് സൗജന്യ കിറ്റ്

അതിനുശേഷം അകത്തെ പോട്ട് എടുത്തുമാറ്റുക. വളരെ പതുക്കെ എടുക്കാൻ ശ്രദ്ധിക്കുക. ശേഷം പുറത്തെ പൊട്ടിനെ തലകീഴായി വെച്ച് പതുക്കെ പുറത്തൊന്നു തട്ടി കൊടുത്തു ആ പോട്ടും പുറത്തെടുക്കാവുന്നതാണ്. ഇത്തരത്തിൽ നിങ്ങൾ നിർമ്മിച്ചെടുത്ത എല്ലാ പോട്ടുകളും പുറത്തെടുക്കാന വുന്നതാണ്.

എങ്ങനെ ബാങ്ക് ലോൺ എളുപ്പത്തിൽ തിരിച്ചടക്കാം

എന്നാൽ പോട്ടുകൾ നിർമ്മിക്കുമ്പോൾ പ്ലാസ്റ്റിക് പാത്രങ്ങൾ മാത്രം ഉപയോഗിക്കുന്നതിനായി പ്രത്യേകം ശ്രദ്ധിക്കുക അല്ലാത്തപക്ഷം അകത്ത് വെച്ച പാത്രം തിരിച്ചെടുക്കാൻ സാധിക്കില്ല. ഇതേരീതിയിൽ വെള്ള കുപ്പികളും മറ്റും ഉപയോഗിച്ചുകൊണ്ടും പോട്ടുകൾ നിർമ്മിക്കാവുന്നതാണ്.

Also Read  ഡബിൾഡോർ റഫ്രിജറേറ്റർ ഉപയോഗിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

എന്നാൽ അടിയിൽ ചെറിയ ഒരു തുള ഇടുന്നതിനു ശ്രദ്ധിക്കുക.വെള്ളമൊഴിച്ചു കൊടുക്കേണ്ട ചെടികൾക്ക് മാത്രമാണ് ഹോൾ ഇട്ടു നൽകേണ്ടത്. ഇതിന് ആകെ ചിലവ് വരുന്ന വൈറ്റ് സിമന്റ് കിലോക്ക് വെറും 20 രൂപ മാത്രമാണ് വില. അതുകൊണ്ടുതന്നെ വളരെയെളുപ്പം ആർക്കുവേണമെങ്കിലും ഇത്തരത്തിൽ ചെടിച്ചട്ടികൾ നിർമ്മിച്ച് എടുക്കാവുന്നതാണ്. കൂടുതൽ അറിയാൻ വീഡിയോ കാണാവുന്നതാണ്.


Spread the love

Leave a Comment

You cannot copy content of this page