ഇനി വീട് തേക്കാൻ സിമന്റും മണലും വേണ്ട സമയവും പണവും ലാഭിക്കാം

Spread the love

സിമന്റും മണലിനും വില കൂടി വരുന്ന ഈ കാലത്ത് ഏതൊരു സാധാരണക്കാരനും വളരെ കുറഞ്ഞ ചിലവിൽ ചുമരുകളിൽ ചെയ്യാവുന്ന ജിപ്സം പ്ലാസ്റ്ററിങ് രീതിയെ കുറിച്ചാണ് ഇന്നു നമ്മൾ പരിചയപ്പെടുന്നത്. വളരെ എളുപ്പത്തിൽ സെറ്റ് ആവുന്ന ജിപ്സം പ്ലാസ്റ്ററിങ് വളരെയധികം ഫിനിഷിംഗ്ൽ ലഭിക്കും എന്നതാണ് മറ്റൊരു പ്രത്യേകത.എന്നുമാത്രമല്ല പുട്ടി ഇടേണ്ട ചിലവും വരുന്നില്ല. എങ്ങിനെയാണ് ജിപ്സം പ്ലാസ്റ്ററിങ് ചെയ്യുന്നത് എന്നും അതു കൊണ്ടുള്ള പ്രയോജനങ്ങൾ എന്തെല്ലാം എന്നുമാണ് ഇന്നു നമ്മൾ നോക്കുന്നത്.

ജിപ്സം പ്ലാസ്റ്ററിങ്ന്റെ പ്രത്യേകതകൾ എന്തെല്ലാമാണ്?

ചുമരുകൾക്ക് സിമന്റ്, മണൽ എന്നിവയുടെ സഹായമില്ലാതെ തേച്ച് എടുക്കുന്ന രീതിയാണ് ജിപ്സം പ്ലാസ്റ്ററിങ്. ഇതിനായി ഉപയോഗിക്കുന്ന ഒരു പ്രധാന ബ്രാൻഡ് ആണ് TMC ജിപ്സം പ്ലാസ്റ്ററിങ്. ഇവർ തന്നെ ട്രെയിൻ ചെയ്തെടുത്ത ആളുകൾ തന്നെ ഇത്തരത്തിൽ ചെയ്തു തരുന്നതാണ്. വളരെ എളുപ്പത്തിൽ മിക്സ് ചെയ്യാം എന്നതും ഇതിന്റെ പ്രത്യേകതയാണ്.

Also Read  ഒരു പ്രോപ്പർട്ടി വങ്ങുമ്പോൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ

ആവശ്യത്തിന് വെള്ളം എടുത്ത് ഒരു നിശ്ചിത അളവിൽ ജിപ്സം പ്ലാസ്റ്ററിങ് പൊടി ചേർത്ത് കൈകൊണ്ടുതന്നെ സെറ്റ് ചെയ്തെടുക്കാവുന്നതാണ്. അതിനുശേഷം തേക്കേണ്ട ചുമരിന്റെ അളവ് രേഖപ്പെടുത്തിയശേഷം അതിൽ ബേസ് കോട്ട് എന്ന നിലയിൽ ഒരു ലയർ ചെയ്തെടുക്കാം.

പെട്ടെന്ന് സെറ്റ് ആവുമെന്നതു കൊണ്ടു തന്നെ ചെയ്യേണ്ട സമയത്ത് മാത്രം പൊടി വെള്ളവുമായി മിക്സ്‌ ചെയ്യാൻ ശ്രദ്ധിക്കണം. അതുപോലെ സ്വിച്ച് കളുടെയും മറ്റും ഭാഗത്ത് തേച്ചു കൊടുത്താൽ കൂടുതൽ ഉറപ്പ് ലഭിക്കുന്നതാണ്. ആദ്യത്തെ ലയർ ഉണങ്ങിയ ശേഷം വീണ്ടും അതിനുമുകളിൽ കൊടുക്കുന്ന രീതിയിലാണ് ജിപ്സം പ്ലാസ്റ്ററിങ് ചെയ്യേണ്ടത്. വളരെയധികം ഫിനിഷിങ് ലഭിക്കുന്നു എന്നതും മറ്റൊരു പ്രത്യേകതയാണ്.

വീടിന് അകത്തു മാത്രമാണ് ഇത്തരത്തിൽ ജിപ്സം പ്ലാസ്റ്ററിങ് ചെയ്യാൻ സാധിക്കുകയുള്ളൂ. ജിപ്സം ഒരു ഓർഗാനിക് മെറ്റീരിയൽ ആയതുകൊണ്ടുതന്നെ ഇത് ചൂട് ആഗിരണം ചെയ്യുന്നതിന്റെ അളവ് കുറയ്ക്കുകയും അകത്ത് കൂടുതൽ തണുപ്പ് ലഭിക്കുകയും ചെയ്യുന്നു.

Also Read  വെറും 10 ലക്ഷം രൂപയ്ക്ക് 50 ദിവസം കൊണ്ട് നിർമിച്ച വീട് | വീഡിയോ കാണാം

അതുപോലെ വെള്ളം കൊണ്ട് കഴുകാം എന്നതും ആണി പോലുള്ളവ തറയ്ക്കുന്നതും യാതൊരുവിധ പ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ല എന്നതും പുട്ടി,വൈറ്റ് വാഷ് എന്നിവ ഉപയോഗിക്കേണ്ടി വരുന്നില്ല എന്നീ കാരണങ്ങളാൽ സാധാരണക്കാർക്കിടയിൽ ഇതിന് പ്രാധാന്യം വർദ്ധിപ്പിക്കുന്നു. വീടിന് പുറം ഭാഗത്ത് സിമന്റ് ഉപയോഗിച്ച് തേച്ചാലും വീടിനകത്ത് സിറ്റ് ഔട്ട്‌ വരെയുള്ള ഭാഗങ്ങളിൽ തീർച്ചയായും ജിപ്സം പ്ലാസ്റ്ററിങ് ചെയ്യാവുന്നതാണ്,

വീടിന്റെ പുറംഭാഗത്ത് ഡയറക്റ്റ് വെള്ളം തട്ടുന്ന സ്ഥലങ്ങളിൽ ജിപ്സം പ്ലാസ്റ്ററിങ് ഉപയോഗിക്കാൻ സാധിക്കുകയില്ല. എന്നാൽ സാധാരണ ഒരു വീടിന് ചിലവ് വരുന്ന സിമന്റ്, മണൽ, പുട്ടി എന്നിവയുടെയെല്ലാം ചിലവിനെക്കാൾ കുറവിൽ ഇത് ചെയ്ത് തീർക്കാം. അതുപോലെ സെറ്റ് ആകുന്നതിനു വേണ്ടിയുള്ള സമയം,നനക്കൽ എന്നിവയും ആവശ്യമില്ല.

Also Read  എറണാകുളം നഗരത്തിൽ ഒരു ഇരുനില വീട് സ്വാന്തമാക്കാം | അതും കയ്യിൽ ഒതുങ്ങുന്ന ബഡ്ജറ്റിൽ

സാധാരണ വരുന്ന ചിലവുകളിൽ നിന്ന് 30% വരെ കുറവ് നിങ്ങൾക്ക് ജിപ്സം പ്ലാസ്റ്ററിങ് ലൂടെ ലഭിക്കുന്നതാണ്.10 ദിവസം വരെ സമയത്തിനുള്ളിൽ മുഴുവനായും ഇത് സെറ്റ് ആകുന്നതാണ്.സാധാരണ വീടുകളിൽ ചെയ്യുന്ന ഡ്രില്ലിംഗ്,ആണി അടിക്കൽ, വാർഡോബ് സെറ്റിംഗ് എന്നിവയെല്ലാം തന്നെ ജിപ്സം പ്ലാസ്റ്ററിങ് ലും ചെയ്യാവുന്നതാണ്.

അതുപോലെ കൂടുതൽ എഡ്ജ് വരുന്ന ഭാഗങ്ങളാണ് പൊട്ടാൻ സാധ്യത എന്നുള്ളതുകൊണ്ട് അവിടെ റൗണ്ട് ചെയ്തുകൊടുത്താൽ ആ പ്രശ്നവും ഇല്ലാതാകുന്നു. നിങ്ങളുടെ ഇഷ്ടാനുസരണം ഡിസൈനുകളും പാറ്റേണുകളും ചെയ്തെടുക്കാം എന്നതും മറ്റൊരു പ്രത്യേകതയാണ്.ലൈഫ് ലോങ്ങ് വാറണ്ടി കമ്പനി provide ചെയ്യുന്നുമുണ്ട്. സാധാരണ സിമന്റ് വീടുകളിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ മാത്രമാണ് ആകെ വരാനുള്ള സാധ്യതയുള്ളൂ.ജിപ്സം പ്ലാസ്റ്ററിങ് നെപ്പറ്റി കൂടുതലറിയാൻ താഴെ നൽകിയിരിക്കുന്ന നമ്പറുമായി കോൺടാക്ട് ചെയ്യാവുന്നതാണ്.

Ph:9446366116/7025442255


Spread the love

Leave a Comment