പ്രവാസികൾക്ക് 1 ലക്ഷം രൂപ സഹായം വർഷം 550 രൂപ മാത്രം നൽകിയാൽ മതി വിശദമായി അറിയാം

Spread the love

കേരള സംസ്ഥാനത്തിന് പുറത്തുള്ള പ്രവാസികളുടെയും അവരുടെ കുടുംബങ്ങളുടെയും സുരക്ഷയ്ക്ക് വേണ്ടി കേരള സംസ്ഥാനവും നോർക്ക റൂട്സും ചേർന്നുകൊണ്ട് പ്രവാസി രക്ഷാ ഇൻഷുറൻസ് പദ്ധതിക്ക് തുടക്കം കുറിക്കുന്നു. ഈയൊരു പദ്ധതിപ്രകാരം വിദേശത്ത് താമസിക്കുന്ന ഏതൊരു വ്യക്തിക്കും അവരുടെ കുടുംബാംഗങ്ങൾക്കും ആരോഗ്യപരിരക്ഷ ഉറപ്പുവരുത്തുകയാണ് സംസ്ഥാന സർക്കാർ. എന്തെല്ലാമാണ് ഈ പദ്ധതിയുടെ പ്രത്യേകതകൾ എന്ന് നോക്കാം.

വിദേശത്ത് കഴിയുന്ന 18 വയസ്സിനും 60 വയസ്സിനും ഇടയിലുള്ള എല്ലാ പ്രവാസികൾക്കും അവരോടൊപ്പം താമസിക്കുന്ന കുടുംബാംഗങ്ങൾക്കും ആണ് ഈ പദ്ധതി പ്രകാരം ആരോഗ്യപരിരക്ഷ ലഭിക്കുന്നത്.എല്ലാ വർഷവും 550 രൂപ നിരക്കിൽ പ്രീമിയം അടക്കുകയാണെങ്കിൽ രോഗികളായ പ്രവാസികൾക്ക് ഒരു ലക്ഷം രൂപവരെ ഇൻഷ്വറൻസ് കവറേജ് ലഭിക്കുന്നതാണ്.

Also Read  പഞ്ചായത്ത് വഴി ധന സഹായം 5000 രൂപ ലഭിക്കും APL / BPL വിത്യാസമില്ലാതെ

നോർക്കയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുമായി സഹകരിച്ചുകൊണ്ടാണ് ഈ ഒരു ഇൻഷുറൻസ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. പദ്ധതിയുടെ ഭാഗമാവാൻ ആഗ്രഹിക്കുന്നവർക്ക് www.norkaroots.org എന്ന വെബ്സൈറ്റിൽ കയറി services എന്നു കാണുന്ന ഭാഗത്ത് പ്രവാസി ഐഡി കാർഡ് സെലക്ട് ചെയ്ത ശേഷം ഓൺലൈൻ അപേക്ഷ നൽകാവുന്നതാണ്.

അതോടൊപ്പം തന്നെ അപേക്ഷാഫീസും നൽകേണ്ടതാണ്. പ്രവാസ ആരോഗ്യപരിരക്ഷാ പദ്ധതിയെക്കുറിച്ച് കൂടുതലറിയാൻ നോർക്കയുടെ മെയിൽ ഐഡി വഴിയോ നൽകിയിരിക്കുന്ന നമ്പർ മുഖേനയോ ബന്ധപ്പെടാവുന്നതാണ്.പ്രവാസികൾക്കും അവരുടെ കുടുംബങ്ങൾക്കും ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന ഈ പദ്ധതി തീർച്ചയായും ഉപകാരപ്പെടുത്തുക. കോൺടാക്ട് ചെയ്യുന്നതിനുള്ള നമ്പറും മെയിൽ ഐഡിയും താഴെ നൽകുന്നു.

Also Read  പ്രത്യാശ വിവാഹ ധനസഹായ പദ്ധതി , വിവാഹം കഴിക്കാൻ 50,000 രൂപ ധന സഹായം

Contact -91-41-72770543/91-471-2770548

Toll free -18004253939/00918802012345


Spread the love

Leave a Comment