സ്ഥലം വാങ്ങി വീട് പണിയാൻ 20 ലക്ഷം ലോൺ | വീഡിയോ കാണാം

Spread the love

സ്വന്തമായി ഒരു വീട് സ്വപ്നം കാണാത്തവരായി ആരുംതന്നെ ഉണ്ടാവുകയില്ല. എന്നിരുന്നാൽ കൂടി അതിനാവശ്യമായ സാമ്പത്തികസ്ഥിതി ഇല്ലാത്തതിന്റെ പേരിൽ പലരും വീട് എന്ന സ്വപ്നം പിന്നേക്ക് മാറ്റി വെക്കുകയാണ് പതിവ്. പലരും ആലോചിക്കുന്നത് ഒരു ഹോം ലോൺ എടുത്ത് വീടു വെക്കുന്നത്  എത്രമാത്രം പ്രശ്നമുണ്ടാക്കും എന്നതാണ്. എന്നാൽ 20 ലക്ഷം രൂപ ഹോം ലോൺ എടുത്തു കൊണ്ട് സ്വന്തമായി ഒരു വീട് നിർമ്മിച്ച വിനീഷ് എന്ന വ്യക്തിയുടെ ജീവിതത്തെ പറ്റിയാണ് ഇന്നു നമ്മൾ അറിയാൻ പോകുന്നത്.

പലിശ ഇല്ല വീട് വെക്കാൻ വായ്‌പ്പാ കേരളത്തിൽ എല്ലാ ജില്ലകളിലും

വീടുനിർമാണം തുടങ്ങുന്നതിനു മുൻപു തന്നെ വീടിന് ആവശ്യമായ സ്ഥലത്തെ പറ്റിയും നിർമ്മാണ ചിലവിനെ പറ്റിയും എല്ലാം വ്യക്തമായ ഒരു പ്ലാനോടു കൂടിയാണ് നിർമ്മാണം ആരംഭിച്ചത്.

വീട് നിർമ്മാണത്തിനായി ഹോം ലോൺ ലഭിക്കുന്നതിന് ബാങ്കിനെ സമീപിച്ചപ്പോൾ ആദ്യം അവർ ചോദിച്ചത് ഗവൺമെന്റ് എംപ്ലോയി ആണോ അതോ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ആൾ ആണോ എന്നാണ്. കൃത്യമായ വരുമാനം ലഭിക്കുന്ന ഒരാളാണോ എന്ന് അറിയുന്നതിന് വേണ്ടിയാണ് ഈ ഒരു ചോദ്യം ചോദിക്കുന്നത്.

Also Read  പ്രവാസി ഭദ്രത മൈക്രോ പദ്ധതി - 5 ലക്ഷം രൂപ വായ്പ്പ ലഭിക്കും 4 ലക്ഷം രൂപ തിരിച്ചടച്ചാൽ മതി

സ്വന്തമായി സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് ചെയ്യുന്ന ഒരാൾ ആയതുകൊണ്ട് തന്നെ ITR ഫയൽ ചെയ്തിട്ടുണ്ടായിരുന്നു  . കൃത്യമായി എല്ലാവിധ റൂളുകളും പാലിച്ചിരുന്നതു കൊണ്ട് തന്നെ ലോൺ ലഭിച്ചു. വീട് വയ്ക്കുന്നതിന് ആവശ്യമായ സ്ഥലം ഉൾപ്പെടെ വാങ്ങേണ്ടി വരുന്നതുകൊണ്ട് ITR ഒരു പ്രധാന രേഖയായി കാണിച്ചുകൊണ്ടാണ് ലോൺ എടുത്തത്.

വീട് പുതുക്കി പണിയാൻ ടാറ്റാ ക്യാപിറ്റൽ ഹോം | എങ്ങനെ അപേക്ഷിക്കാം

നാൽപതിനായിരം രൂപ വരെ ഒരുമാസം ഇൻകം ലഭിക്കുന്ന ഏതൊരു വ്യക്തിക്കും ITR ഒരു രേഖയായി കാണിച്ച് ലോൺ നേടാവുന്നതാണ്. വീട് വയ്ക്കുന്നതിന് ആവശ്യമായ സ്ഥലം വാങ്ങിച്ച് രജിസ്ട്രാറിൽ നിന്നും രജിസ്ട്രേഡ് എഗ്രിമെന്റ് തയ്യാറാക്കി വാങ്ങി അത് ബാങ്കിൽ സബ്മിറ്റ് ചെയ്തപ്പോൾ ലോണിനായി അപേക്ഷിച്ച ആകെ തുക 20 ലക്ഷം രൂപയുടെ പകുതി 10 ലക്ഷം രൂപ ബാങ്കിൽ നിന്നും ലഭിക്കുകയും അതോടൊപ്പം കയ്യിലുണ്ടായിരുന്ന കുറച്ചു പൈസ കൂടി ചേർത്ത് സ്ഥലം വാങ്ങി.

Also Read  ഒരു പ്രോപ്പർട്ടി വങ്ങുമ്പോൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ

അതിനുശേഷം ഫൗണ്ടേഷൻ പണിക്കായി ബാങ്കിൽ നിന്നും ഒരു നിശ്ചിത തുക ലഭിച്ചു. ഇത്തരത്തിൽ വീട് നിർമാണത്തിന്റെ ഓരോ സ്റ്റേജിലും രണ്ട് ലക്ഷം രൂപ വെച്ച് ബാങ്ക് നൽകിയിരുന്നു. രണ്ടുവർഷം കൊണ്ടാണ് വീടിന്റെ മുഴുവൻ പണിയും തീർത്ത് എടുത്തത്.

ഇടയ്ക്ക് ചെലവുകൾക്കായി സ്വന്തം കയ്യിൽ നിന്നും തുക ചിലവാക്കേണ്ടി വന്നു.ITR രേഖയാക്കി കൊണ്ട് ലോൺ നൽകിയത് കനറാ ബാങ്ക് ആണ് .MCLR മെത്തേഡ് ഉപയോഗിച്ചുകൊണ്ടാണ് ലോൺ ലഭിച്ചത്. റിസർവ് ബാങ്കിന്റെ റിപ്പോ റേറ്റ് മാറുന്നതിനു അനുസരിച്ച് പലിശയിൽ മാറ്റം വരുന്നതാണ് എന്ന് മനസ്സിലാക്കിയ ശേഷം ബാങ്കിനെ സമീപിച്ച് RLLR മെത്തേഡിലേക്ക് ലോണിനെ മാറ്റി.

Also Read  ലോൺ എടുക്കാതെ എങ്ങനെ വീട് വാങ്ങാം

വിവിധ ബാങ്കുകളിലെ ഹോം ലോൺ | 30 ലക്ഷം രൂപയ്ക്ക് എത്ര തിരിച്ചടവ്

അങ്ങിനെ പലിശ നിരക്ക് ഏഴ് ശതമാനത്തിലേക്ക് ആയി കുറഞ്ഞു. പഴയ പലിശ നിരക്കിൽ നിന്നും 1.5% എന്ന നിരക്കിലാണ് പലിശ കുറഞ്ഞത്. ഇത്തരത്തിൽ ലോൺ മാറ്റാൻ ഉദ്ദേശിക്കുമ്പോൾ 750 നു മുകളിൽ സിബിൽ സ്കോർ ഉള്ളവർക്ക് മാത്രമാണ് അവർ മെത്തേഡ് മാറ്റുന്നതിനായി അനുവദിക്കുകയുള്ളൂ.

ഹോം ലോൺ ലഭിക്കുന്നതിനായി അപ്ലൈ ചെയ്യുമ്പോഴും സിബിൽ സ്കോർ ഒരു പ്രധാന കാര്യമാണ്. ചെറിയ രീതിയിൽ എടുത്ത ലോണുകൾ പോലും സിബിൽ സ്കോറിനെ കാര്യമായി ബാധിക്കും. അതുകൊണ്ടുതന്നെ ഹോം ലോണിന് അപേക്ഷിക്കുന്നതിന് മുൻപായി കൃത്യമായ സിബിൽ സ്കോർ നിലനിർത്താൻ ശ്രദ്ധിക്കുക. എല്ലാ കാര്യങ്ങളും കൃത്യമായി ചെയ്യുകയാണെങ്കിൽ ഹോം ലോൺ എടുത്തു കൊണ്ട് തന്നെ സ്വന്തമായ വീട് എന്ന സ്വപ്നം പൂർത്തീകരിക്കാൻ ആവുന്നതാണ്.


Spread the love

3 thoughts on “സ്ഥലം വാങ്ങി വീട് പണിയാൻ 20 ലക്ഷം ലോൺ | വീഡിയോ കാണാം”

    • എനിക്ക് മേസ്തിരി പണിയാ ഡേയ്ലി 1000രൂപ കിട്ടും.5000രൂപ മാസ വാടക കൊടുക്കുന്നു എനിക്ക് ലോൺ കിട്ടുമോ ??? (

      Reply
  1. എനിക്ക് മേസ്തിരി പണിയാ ഡേയ്ലി 1000രൂപ കിട്ടും.5000രൂപ മാസ വാടക കൊടുക്കുന്നു എനിക്ക് ലോൺ കിട്ടുമോ ??? (

    Reply

Leave a Comment