ഇന്നത്തെ കാലത്ത് നമ്മുടെ ആവശ്യങ്ങളും ചിലവുകളും ഉയർന്നു വരികയാണ്. അത്കൊണ്ടുതന്നെ പല പല ആവശ്യങ്ങളക്ക് വേണ്ടി നമ്മൾ ഓരോരുത്തരും ബാങ്കുകളിൽ നിന്ന് ലോൺ എടുക്കുന്നത് പതിവാണ്. ലോണുകൾ ഇല്ലാത്ത വക്തികൾ തീരെ കുറവാണ്.
എടുത്ത ലോണുകൾ സാധാരണക്കാരായ ജനങ്ങൾക്ക് തിരിച്ചടക്കാൻ വളരെ ബുദ്ധിമുട്ടും നേരിടേണ്ടി വരുന്നുണ്ട്. സാധാരണക്കാരായ നമ്മൾ എടുത്ത ഏതൊരു ലോൺ തുകയേക്കാൾ ഉയർന്ന പലിശയാണ് തിരിച്ചു അടക്കേണ്ടി വരുന്നത്.
പല പല ലോണുകൾ എടുത്ത് തിരിച്ചടക്കാനാവാതെ ഒരുപാട് ജനങ്ങൾ സ്വയം ജീവിതം അവസാനിപ്പിച്ചിട്ടുമുണ്ട്. അതിന്റെ കാരണം, ലോൺ എടുക്കുന്നതിനെ കുറിച്ചും, അത് തിരിച്ചടക്കുന്നതിനെക്കുറിച്ചുമുള്ള അറിവില്ലായ്മ കൊണ്ടാണ്.
എങ്ങനെ ലോൺ എളുപ്പത്തിൽ തിരിച്ചടക്കാം
നമ്മൾ ഓരോരുത്തരും എടുത്ത ലോൺ തുകയേക്കാൾ രണ്ട് ഇരട്ടി പലിശയാണ് നമുക്ക് തിരിച്ചടക്കേണ്ടത്ത്തായി വന്നിട്ടുള്ളത്. ഉദാഹരണത്തിന്, ഒരു വക്തി വീട് നിർമ്മിക്കുന്നതിനു വേണ്ടി 5 ലക്ഷം രൂപ ബാങ്കിൽ നിന്നും ലോൺ എടുക്കുകയാണ്, 20 വർഷം കൊണ്ട് അടച്ചു തീർക്കാം എന്നൊരു ധാരണയിലായിരിക്കും ആ സമയത്ത് ലോൺ എടുക്കുന്നത് .
പക്ഷെ 20 വർഷത്തേക്ക് 5 ലക്ഷം ലോൺ എടുത്ത വക്തി 5 ലക്ഷം തുകയും അതിന്റെ പലിശയും ചേർത്ത് മൊത്തം 15 ലക്ഷം രൂപയാണ് 20 വർഷം കൊണ്ട് തിരിച്ചടക്കേണ്ടതായി വരിക. ഇത് സാധാരണക്കാർക്ക് ഒരു ഷോക്ക് തന്നെയാണ്. ഇങ്ങനെ എന്ത് കൊണ്ട് സംഭവിക്കുന്നു എന്ന് നമ്മൾ പലർക്കും അറിയില്ല.
അതിന്റെ കാരണം എന്താണെന്ന് വെച്ചാൽ ചില ബാങ്കുകളിൽ പലിശ കൂട്ടി മേടിക്കും. അത്കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. അത് താങ്ങാൻ കഴിയുന്നതിലും അധികം ആയിരിക്കും. ഈ പ്രശ്നം എങ്ങനെ പരിഹരിക്കാം
1. ലോൺ എടുക്കുന്ന വക്തിയെ സംബന്ധിച് പലിശ കൂടുതലാണെങ്കിൽ അതേ ബാങ്കുമായി ബന്ധപ്പെട്ട് പലിശ കുറച്ച് തരണമെന്ന് പറയുക. തീർച്ചയായും നിങ്ങളുടെ വരുമാനമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിച്ച് പലിശ കുറച്ച് തരുന്നതായിരിക്കും.
2. കുറെ കാലത്തേക്ക് അതായത്, ദീർഘാകാലത്തേക്ക് ലോൺ എടുക്കാതെ കുറച്ച് കാലത്തേക്ക് മാത്രം ലോൺ എടുക്കുക.
ലോൺ എടുക്കുന്നതും അടക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാം.
1. ലോൺ എടുക്കുന്ന വക്തിക്ക് അത് തിരിച്ചടക്കാനുള്ള മാർഗം ഉണ്ടെങ്കിൽ മാത്രം ലോൺ എടുക്കുക.
2. ലോൺ എടുക്കുന്ന സമയത്ത് തന്നെ പലിശയടക്കം എത്ര രൂപ തിരിച്ചടക്കണം എന്ന് മുൻകൂട്ടി മനസിലാക്കി അതിനനുസരിച്ച് തുക ഉറപ്പിക്കുക.
3. ലോണുകളും ബാങ്കുകളുമായി നന്നായി മനസിലാക്കിയതിനു ശേഷം ലോൺ എടുക്കുക.
4. ദീർഘാകാല ലോൺ എടുക്കുന്നത് ആർക്കും അനുയോജ്യമല്ലാത്ത ഒരു കാര്യമാണ്. 10,20 വർഷത്തേക്കൊന്നും ലോൺ എടുക്കാതിരിക്കുക. കൂടുതൽ കാലത്തേക്ക് ലോൺ എടുത്താൽ 2 ഇരട്ടി പണം അടക്കേണ്ടതായി വരും. ആ പണം കൊണ്ട് നമുക്ക് വേറെ എന്തൊക്കെ ആവശ്യങ്ങൾ നടത്താം .അത്കൊണ്ട് ലോൺ എടുക്കാൻ പോകുന്നവർ പരമാവധി കാലയളവു കുറച്ച് ലോൺ എടുക്കുക