മാലിന്യ വിമുക്ത കേരളം എന്ന പദ്ധതി നടപ്പിലാക്കുന്നതിനായി സംസ്ഥാനസർക്കാർ പുതിയ നിയമം കൊണ്ടു വരികയാണ്. നിലവിൽ റോഡിൽ വേസ്റ്റ് വലിച്ചെറിയുന്ന വർക്കും, വീടുകളിലും മറ്റും അശാസ്ത്രീയമായി മാലിന്യം സംസ്കരിക്കുന്ന വർക്കും പുതിയ നിയമപ്രകാരം പിഴ നൽകേണ്ടതായി വരും. പൊതുസ്ഥലങ്ങളിലും മറ്റും വേസ്റ്റ് വലിച്ചെറിയുന്നവർ ക്കെതിരെ പിഴ മുതൽ തടവ് ശിക്ഷ വരെ ലഭിക്കാവുന്ന രീതിയിലുള്ള വയാണ് പുതിയ ശിക്ഷാ നടപടികൾ. ഇതിന്റെ ഭാഗമായുള്ള നോട്ടീസുകൾ നവംബർ പത്തിന് മുൻപായി എല്ലാ വീടുകളിലും പൊതു ഇടങ്ങളിലും ഹരിത കർമ്മ സേന വഴി നൽകുന്നതാണ്.
ഓരോ ഗ്രാമപഞ്ചായത്തുകളുടെ യും പ്രവർത്തനം വിലയിരുത്തി റെഡ്, ഓറഞ്ച്, ഗ്രീൻ എന്നിങ്ങനെ തരം തിരിക്കുകയും, പൊതു ചടങ്ങുകളായ വിവാഹം, ഗൃഹപ്രവേശം എന്നീ ചടങ്ങുകളിൽ ഉണ്ടാവുന്ന ഖരമാലിന്യം തരംതിരിച്ച് സംസ്കരിക്കേണ്ടി വരികയും ചെയ്യുന്നതാണ്.
ഇതേരീതിയിൽ തട്ടുകടകൾ, വഴിയോര കച്ചവട ങ്ങൾ ഇവിടങ്ങളിൽ നിന്നും ഉണ്ടാകുന്ന മാലിന്യം ഗ്രാമപഞ്ചായത്തുകളിൽ നിന്നും ലഭിക്കുന്ന പ്രത്യേക നിർദ്ദേശപ്രകാരം സംസ്കരിക്കേണ്ടതുണ്ട്.
വീടുകൾ, ഫ്ലാറ്റുകൾ, വ്യവസായ ശാലകൾ, കോളനികൾ എന്നിവിടങ്ങളിൽ നിന്നുമുള്ള മാലിന്യങ്ങൾ സംസ്കരിക്കുന്നതിന് പ്രത്യേക ഖരമാലിന്യ യൂണിറ്റുകൾ ആവശ്യമാണ്. ഖര മാലിന്യം സംസ്കരിക്കുന്നതിൽ പുറകോട്ട് നിൽക്കുന്നവ റെഡ് വിഭാഗത്തിലാണ് ഉൾപ്പെടുക. പ്ലാസ്റ്റിക് മാലിന്യം കത്തിച്ചാൽ ആറുമാസം വരെ തടവ് ശിക്ഷയോ, പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കുന്നതാണ്.
ജൈവമാലിന്യങ്ങൾ പൊതു ജലാശയങ്ങളിൽ നിക്ഷേപിക്കുകയാണ് എങ്കിൽ അഞ്ചു വർഷം വരെയുള്ള തടവ് ശിക്ഷ, അതല്ല എങ്കിൽ ഒരു ലക്ഷം രൂപ പിഴ യോ, രണ്ടും കൂടി ചേർന്നോ ശിക്ഷ അനുഭവിക്കേണ്ടി വരും. ഹോട്ടലുകൾ, റിസോർട്ടുകൾ, റസ്റ്റോറന്റ് കൾ, ഹോംസ്റ്റേകൾ എന്നിവിടങ്ങളിൽനിന്നുള്ള ജൈവ, അജൈവ മാലിന്യങ്ങൾ തരംതിരിച്ച് സംസ്കരിക്കേണ്ട തുണ്ട്. അല്ലാത്തപക്ഷം അഞ്ചു വർഷം വരെ തടവുശിക്ഷ, ഒരുലക്ഷം രൂപ വരെ പിഴ, അതല്ല എങ്കിൽ രണ്ടും ചേർന്നുള്ള ശിക്ഷ അനുഭവിക്കേണ്ടിവരും.
വിഷാംശങ്ങൾ ഉൾപ്പെടുന്നത്, ജീവന് ഹാനികരമായവ ഉൾപ്പെടുന്ന മാലിന്യങ്ങൾ ജലാശയങ്ങളിൽ നിക്ഷേപിച്ചാൽ 3 വർഷം വരെ തടവ് ശിക്ഷാ, 2 ലക്ഷം രൂപ വരെ പിഴ രണ്ടും കൂടി ഒരുമിച്ചോ അനുഭവിക്കേണ്ടിവരും.
ജല മലിനീകരണ നിയന്ത്രണം, നിവാരണം എന്നിവ പാലിക്കാത്ത പക്ഷം 6 വർഷം വരെ തടവ്, ഖരമാലിന്യ സംസ്കരണ ചട്ട പ്രകാരം പരിസ്ഥിതിക്ക് ഹാനികരമുണ്ടാക്കൽ 1 വർഷംവരെ തടവ് ശിക്ഷ, 5000 രൂപ വരെ പിഴ എന്നിവയോ, രണ്ടും കൂടി ചേർത്തോ ശിക്ഷാ ലഭിക്കുന്നതാണ്.
ജലസ്രോതസ്സ്, ഓട എന്നിവയിലേക്ക് മാലിന്യം വലിച്ചെറിയുന്നത് 6 മാസം വരെ തടവ് ശിക്ഷ,പിഴ രണ്ടും കൂടി ഒരുമിച്ചോ ശിക്ഷ അനുഭവിക്കേണ്ടിവരും.
ഖര മാലിന്യ പരിപാലന ചട്ട പ്രകാരം അപകടകരമായ മാലിന്യങ്ങൾ, അജൈവ ഗാർഹിക മാലിന്യങ്ങൾ എന്നിവ വേർതിരിച്ച് പഞ്ചായത്തിന് നൽകിയില്ല എങ്കിൽ അഞ്ചു വർഷം വരെ തടവ്, ഒരു ലക്ഷം രൂപ പിഴ എന്നിവയോ, രണ്ടുംകൂടി ഒരുമിച്ചോ ശിക്ഷയായി അനുഭവിക്കേണ്ടിവരും.
കച്ചവട സ്ഥാപനങ്ങളിൽ നിന്നുള്ള അജൈവ മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കുകയാണ് എങ്കിൽ ആറു മാസം മുതൽ ഒരു വർഷം വരെ വരെ തടവ്, 10,000 രൂപ മുതൽ 50,000 രൂപ വരെ പിഴ, അതല്ല എങ്കിൽ രണ്ടും കൂടി ഒരുമിച്ച് അനുഭവിക്കേണ്ടിവരും.
മൃഗവാശിഷ്ടങ്ങൾ, ഖരമാലിന്യങ്ങൾ പൊതു സ്ഥലത്ത് വലിച്ചെറിയുക നിക്ഷേപിക്കുക എന്നിവ ശ്രദ്ധയിൽ പെടുകയാണ് എങ്കിൽ പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം 500 രൂപ മുതൽ 2000 രൂപ വരെ പിഴ ചുമത്തപ്പെടുന്നതാണ്.
രാജ്യത്ത് പ്ലാസ്റ്റിക് നിരോധനം നിലവിൽ തന്നതിന്റെ ഭാഗമായി 2022 ജൂലൈ ഒന്നുമുതൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ രാജ്യത്ത് ഉപയോഗിക്കാൻ പറ്റാത്തവണ്ണം നിരോധിക്കപ്പെടുന്നതാണ്. അതിന്റെ ആദ്യഘട്ടം എന്നോണം 75 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് കാരിബാഗുകൾ,60 സ്ക്വയർ ഗ്രാമിൽ കുറഞ്ഞ നോൺ വീവൺ ബാഗുകൾ എന്നിവക്ക് നിരോധനം വരുന്നതാണ്. തുടർന്ന് ഡിസംബർ 31 നു ശേഷം രണ്ടാംഘട്ടത്തിൽ 120 മൈക്രോണിന് താഴെയുള്ള പ്ലാസ്റ്റിക് ബാഗുകൾ രാജ്യത്ത് അനുവദിക്കപ്പെടുന്നത് അല്ല.
ആദ്യഘട്ട നിയമലംഘനം നടത്തുന്നവർക്ക് പിഴ 10000 രൂപ എന്ന രീതിയിലും, വീണ്ടും ആവർത്തിച്ചാൽ ഇരുപത്തയ്യായിരം രൂപ പിഴ എന്ന നിരക്കിലും കൊടുക്കേണ്ടതായി വരും. വീണ്ടും ആവർത്തിക്കുകയാണെങ്കിൽ 50,000 രൂപയാണ് പിഴ.
കേരളത്തിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്ക് നിലവിൽ നിരോധനമുണ്ട്.
പൂർണ്ണമായും പ്ലാസ്റ്റിക് വിമുക്ത കേരളം എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിന് നമുക്ക് ഓരോരുത്തർക്കും കൈകോർക്കാം.