ഓപ്പറേഷന്‍ പി ഹണ്ട് | ഫോണിൽ ചെയ്യരുതാത്ത കാര്യം പോലീസ് അറിയിപ്പ്

Spread the love

ഇന്ന് ഇന്റർനെറ്റ് ഉപയോഗിക്കാത്തവരായി ആരും തന്നെ ഉണ്ടായിരിക്കുകയില്ല. മൊബൈൽ ഫോണുകൾ വഴിയും, കമ്പ്യൂട്ടറുകൾ വഴിയും എന്നുവേണ്ട സകലമാന ഉപകരണങ്ങളും നെറ്റ് വഴി കണക്ട് ചെയ്യാവുന്ന ഈ കാലഘട്ടത്തിൽ, നെറ്റ് ഉപയോഗം ദുരുപയോഗപ്പെടുത്തി കൊണ്ടുള്ള സൈബർ കുറ്റകൃത്യങ്ങളും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഒരു അവസരത്തിൽ ഏതെങ്കിലും രീതിയിൽ ഇന്റർനെറ്റ് ദുരുപയോഗം ചെയ്യപ്പെട്ടാൽ ഓപ്പറേഷൻ പി ഹണ്ട് വഴി പോലീസ് നിങ്ങളുടെ വീട്ടിലെത്തുകയും. തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നതാണ്. എന്താണ് ഓപ്പറേഷൻ പി ഹണ്ട് കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാക്കാം.

Also Read  കടലിലെ വെള്ളം ഉപ്പ് രസം ആവാനുള്ള കാരണം ഇതാണ്

സൈബർ കുറ്റകൃത്യങ്ങൾ കൂടിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ കേരള പോലീസ് ആരംഭിച്ചിരിക്കുന്ന പുതിയ പദ്ധതിയാണ് ഓപ്പറേഷൻ പി ഹണ്ട്. ഇതുവഴി ചൈൽഡ് പോണോഗ്രാഫി അതായത് കുട്ടികളുടെ നഗ്ന ചിത്രങ്ങളും മറ്റും എടുക്കുകയും അത് ഏതെങ്കിലും സോഷ്യൽ മീഡിയ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ഡൗൺലോഡ് ചെയ്തു വെച്ച് ദുരുപയോഗപ്പെടുത്തുകയും ചെയ്യുന്നതെല്ലാം ഉൾപ്പെടുന്നതാണ്.

വാഹനം റോട്ടിൽ ഇറക്കുന്നവർ ശ്രദ്ധിക്കുക കേരളമാകെ പരിശോധ

ഇത്തരത്തിൽ ചെയ്യുന്നവരെ പോലീസ് കൃത്യമായി ട്രാക്ക് ചെയ്യുകയും വീട്ടിൽ വന്ന് തെളിവുസഹിതം അവരെ അറസ്റ്റ് ചെയ്യുകയും ചെയ്യുന്നതാണ്. അഞ്ചു വർഷം കഠിന തടവ്, പത്തു ലക്ഷം രൂപ പിഴ എന്നിവ ലഭിക്കുന്നതാണ്. ഇത്തരം കാര്യങ്ങൾ സർച്ച് ചെയ്യുന്നവർക്ക് തീർച്ചയായും ശിക്ഷ ലഭിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. കാരണം നിങ്ങൾ അറിയാതെ തന്നെ പോലീസ് നിങ്ങളുടെ വിവരങ്ങൾ ട്രാക്ക് ചെയ്യപ്പെടുന്നതാണ്.

പോലീസ് കോൺസ്റ്റബിൾ ജോലി നേടാം

ഓപ്പറേഷൻ P HUNT ഭാഗമായി നിലവിൽ 41 ഓളം പേർ അറസ്റ്റിലായി കഴിഞ്ഞു. ഇതിൽ നിരവധി പേർ ഐടി പ്രൊഫഷണൽസ് ആണ്. നിങ്ങളുടെ വീട്ടിലെ ഇന്റർനെറ്റ് കണക്ഷൻ ഉപയോഗിച്ച് മറ്റാരെങ്കിലും ഇത്തരത്തിൽ ദുരുപയോഗം ചെയ്താലും നിങ്ങൾക്കെതിരെ കുറ്റകൃത്യം ചുമത്താൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ വീടുകളിലെ നെറ്റ് കണക്ഷൻ കൃത്യമായി പാസ്സ്‌വേർഡ് പ്രോട്ടക്റ്റഡ് ആണെന്ന് ഉറപ്പുവരുത്തുക.

രാജ്യം മുഴുവനും അതിവേഗ ഇന്റർ നെറ്റ് |

നിങ്ങൾക്ക് ചുറ്റും ആരെങ്കിലും ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ ചെയ്യുന്നുണ്ടെങ്കിൽ അത് തീർച്ചയായും പോലീസിനെ അറിയിക്കുക. നിങ്ങളുടെ ഫോണും, ലാപ്ടോപ്പും മറ്റുള്ളവർക്ക് ഉപയോഗിക്കാൻ നൽകാതിരിക്കുക. കാരണം അവർ ഇത്തരത്തിൽ ദുരുപയോഗം ചെയ്യുന്നതിനുള്ള സാധ്യതയുമുണ്ട്.  ഈ ഒരു ഇൻഫർമേഷൻ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക

Also Read  വീട് വെക്കാൻ ആവശ്യമായ സ്ഥലം വില്പനക്ക് സെന്റിന് കുറഞ്ഞ വില

Spread the love

Leave a Comment