പ്രവാസികൾക്ക് 3000 രൂപ പെൻഷൻ ഓൺലൈൻ ആയി അപേക്ഷിക്കാം.

Spread the love

ഓരോ പ്രവാസിയും ജീവിതകാലം മുഴുവൻ ജോലി ചെയ്താലും നാട്ടിൽ തിരിച്ചെത്തി സ്ഥിര താമസം തുടങ്ങി കഴിയുമ്പോൾ പല തരത്തിൽ ഉള്ള സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്.ഇതിനു കാരണം അവർ പ്രവാസ ജീവിതം നയിക്കുമ്പോൾ തുടർന്നുള്ള ജീവിതത്തിന് കാര്യമായ പണമൊന്നും കരുതി വെക്കുന്നില്ല എന്നതാണ്.

എന്നാൽ മറ്റു സർക്കാർ ജോലികളിൽ ഉള്ളത് പോലെ പ്രവാസജീവിതം കഴിഞ്ഞ് നാട്ടിൽ മടങ്ങിയെത്തിയാലും എല്ലാ മാസവും ഒരു നിശ്ചിത തുക പെൻഷനായി ലഭിക്കുന്ന ഒരു പദ്ധതി കേരള സംസ്ഥാന സർക്കാർ പ്രവാസി വെൽഫെയർ ബോർഡിന്റെ കീഴിലായി ആരംഭിച്ചിരിക്കുന്നു.പ്രവാസി പെൻഷൻ സ്കീം എന്നറിയപ്പെടുന്ന ഈ പദ്ധതിയുടെ പ്രത്യേകതകൾ എന്തെല്ലാം ആണെന്ന് നോക്കാം.

വസ്തു വാങ്ങുന്നവരും വിൽക്കുന്നവരും അറിയുക ആധാരം എഴുതി

കുറഞ്ഞത് രണ്ടു വർഷമെങ്കിലും പ്രവാസജീവിതം നയിച്ച് തിരികെ നാട്ടിലെത്തി സ്ഥിര താമസം തുടങ്ങുന്നവർക്കും പ്രവാസി വെൽഫെയർ ഫണ്ട് ഭാഗം ആകാവുന്നതാണ്.പെൻഷൻ സ്കീം,ഫാമിലി പെൻഷൻ സ്കീം, ആരോഗ്യ ആവശ്യങ്ങൾക്കുള്ള സ്കീം ,മരണാനന്തരം ശ്രദ്ധിക്കുന്ന സാമ്പത്തികസഹായം,എന്നിങ്ങിനെ വ്യത്യസ്ത രീതിയിൽ പദ്ധതിയിൽ ഭാഗമാകാം. കേരളത്തിനു പുറത്ത് ഉള്ള പ്രവാസജീവിതം നയിക്കുന്നവർക്ക് 350 രൂപ മാസവരി അടച്ചും, കേരളത്തിന് അകത്തു റസിഡന്റ് ആയുള്ള പ്രവാസികൾക്ക് 200 രൂപയുമാണ് മാസ വരിയായി നൽകേണ്ടത്.കേരളത്തിന് പുറത്തുള്ള മറ്റ് സംസ്ഥാനങ്ങളിലെ പ്രവാസികൾ തിരികെ എത്തിയാൽ 50 രൂപ വീതമാണ് അടയ്ക്കേണ്ടി വരിക.

Also Read  വൈദ്യുതി കണക്ഷനുള്ളവര്‍ ഇങ്ങനെ ചെയ്യാന്‍ മറക്കരുത് | വീഡിയോ കാണാം

എന്തെല്ലാമാണ് പ്രവാസി പെൻഷൻ സ്കീമിൽ അംഗത്വമെടുക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ?

18 വയസ്സിനും 55 വയസ്സിനും ഇടയിലുള്ളവർക്കാണ് പ്രവാസി ക്ഷേമനിധി ബോർഡിൽ അംഗത്വം എടുക്കാൻ സാധിക്കുക.60 വയസ്സ് തികയുന്നതുവരെ ക്ഷേമനിധിയിൽ കൃത്യമായി പണം അടയ്ക്കുകയോ അതല്ല അഞ്ചു വർഷത്തിൽ കുറയാതെ പണമടയ്ക്കുകയോ ചെയ്താൽ എല്ലാ മാസവും പെൻഷൻതുക ലഭിക്കുന്നതാണ്.

പ്രവാസികൾക്ക് നാട്ടിൽ ബിസ്സിനെസ്സ് തുടങ്ങാൻ 3 ലക്ഷം രൂപ സബ്സീഡിയോട് ലോൺ 

പോളിസി മെമ്പർക്ക് ഏതെങ്കിലും രീതിയിലുള്ള ആക്സിഡന്റ്, മരണം എന്നിവ സംഭവിക്കുകയാണെങ്കിൽ സാമ്പത്തിക സഹായം ലഭിക്കുന്നതാണ്. ഏതെങ്കിലും രീതിയിലുള്ള സീരിയസായ മെഡിക്കൽ ആവശ്യങ്ങൾക്ക് ചികിത്സാ സഹായം ലഭ്യമാണ്. പദ്ധതിയിൽ ഭാഗമായിട്ടുള്ള സ്ത്രീകൾക്കും, പെൺമക്കൾ ഉണ്ടെങ്കിൽ അവർക്കും വിവാഹ ആവശ്യത്തിനും പ്രസവ ആവശ്യത്തിനും സാമ്പത്തിക സഹായം ലഭിക്കുന്നതാണ്.

Also Read  ബ്രാൻഡഡ് ഒറിജിനൽ ഷൂസ് , ഡ്രസ്സ് പകുതിയിൽ കുറഞ്ഞ വിലയിൽ ലഭിക്കുന്ന സ്ഥലം

പുതിയതായി വീട് വെക്കുന്നതിനും അതിന് ആവശ്യമായ സ്ഥലം വാങ്ങുന്നതിനും നിലവിലെ വീട് പുതുക്കിപ്പണിയുന്നതിനും ക്ഷേമനിധി ബോർഡിൽ നിന്നും സാമ്പത്തിക സഹായം ലഭിക്കുന്നതാണ്. പദ്ധതിയിൽ അംഗമാകുന്ന വ്യക്തിയുടെ മക്കൾക്ക് വിദ്യാഭ്യാസ സഹായം ലഭ്യമാക്കുന്നതാണ്.ഏതെങ്കിലും കാരണവശാൽ മുഴുവനായി അംഗവൈകല്യം സംഭവിക്കുകയാണെങ്കിൽ അതിനാവശ്യമായ സാമ്പത്തിക സഹായവും ലഭിക്കുന്നതാണ്.നിലവിൽ നാട്ടിലുള്ള പ്രവാസികൾക്ക് 3000 രൂപ നിരക്കിലും, വിദേശത്തുള്ള പ്രവാസികൾക്ക് 3500 രൂപ നിരക്കിലും പെൻഷൻ തുക ലഭിക്കുന്നതാണ്.

ജോലി ഇല്ലാത്തവർക്കും ഉള്ളവർക്കും മാസം 5000 രൂപ പെൻഷൻ

മുൻപ് അടച്ചു കൊണ്ടിരുന്ന ക്ഷേമനിധി ബോർഡിന്റെ തുകയിൽ ചെറിയ വ്യത്യാസങ്ങൾ വരുത്തുന്നത് കൊണ്ട് പെൻഷൻ തുകയിലും അതിനനുസരിച്ചുള്ള വർദ്ധനവ് ലഭിക്കുന്നതാണ്. പദ്ധതിയിൽ ഭാഗമാകാൻ ആഗ്രഹിക്കുന്നവർക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള ലിങ്ക് താഴെ നൽകുന്നു.കൂടുതൽ പ്രവാസി കളിലേക്ക് ഈ വിവരം ഷെയർ ചെയ്യുക.

Also Read  പ്രവാസികൾക്ക് നാട്ടിൽ എത്താതെ ഇനി ഡ്രൈവിംഗ് ലൈസെൻസ് പുതുക്കാം

Link: www.pravasikerala.org


Spread the love

3 thoughts on “പ്രവാസികൾക്ക് 3000 രൂപ പെൻഷൻ ഓൺലൈൻ ആയി അപേക്ഷിക്കാം.”

  1. പ്രവാസി ഇന്ത്യൻ നേരത്തെ പ്രതിമാസം 100/- രൂപ ആയിരുന്നല്ലോ…പെൻഷൻ ലഭിക്കുന്നതിന് അടച്ചു വന്നത്. ഈ തുക ഇപ്പോൾ കൂട്ടിയോ.. നേരത്തെ അടച്ചുകൊണ്ടിരുന്നവർ…ഇനി എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ..? . നേരത്തെ എടുത്ത ഐഡി കാർഡിൻറെ കാലാവധി കഴിഞ്ഞു. പുതിയതിന് അപേക്ഷിച്ചു. പുതിയ ഐഡി കാർഡ് ലഭിച്ചു. അത് പഴയ കാർഡ് നബർ അല്ല. മാത്രമല്ല ഇൻഷുറൻസ് എടുക്കാൻ വേറെ പണം അടയ്ക്കണമോ.? ഇന്ത്യൻ പ്രവാസി…അഞ്ചു മുതൽ 8 വർഷം വരെ കൃത്യമായി പെൻഷൻ പദ്ധതിയിൽ പണം അടച്ചവർ… അവർക്ക് 60 വയസു പൂർത്തിയായി കഴിഞ്ഞു പെൻഷൻ കിട്ടാൻ എന്താണ് ചെയ്യേണ്ടത്.

    Reply

Leave a Comment