ഹാർട്ടറ്റാക്ക് മൂലമുള്ള നെഞ്ചുവേദനയെ എങ്ങിനെ തിരിച്ചറിയാം?

Spread the love

വളരെയധികം ആരോഗ്യകാര്യങ്ങൾ ശ്രദ്ധിക്കുന്ന ഒരുപാട് ചെറുപ്പക്കാരായ ആളുകൾ ഹൃദയാഘാതം മൂലം മരണപ്പെടുന്ന വാർത്ത നമ്മൾ എല്ലാവരും സോഷ്യൽ മീഡിയ പോലെയുള്ള മാധ്യമങ്ങൾ വഴി അറിയുന്നുണ്ട്. മുൻകാലങ്ങളിൽ പ്രായമുള്ളവർക്ക് ആണ് കൂടുതലായും ഹൃദയാഘാതം വന്നിരുന്നത് എങ്കിൽ ഇന്ന് മധ്യവയസ്സിൽ തന്നെ ഹൃദയാഘാതം മൂലം മരണപ്പെടുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ പലപ്പോഴും നെഞ്ചിൽ ഉണ്ടാകുന്ന വേദന ഹാർട്ട്‌ അറ്റാക്ക് ആണോ എന്ന് സംശയിക്കുന്ന വരാണ് നമ്മളിൽ പലരും. നെഞ്ചു വേദനയുടെ കാരണങ്ങൾ എങ്ങിനെ ശരിയായി മനസ്സിലാക്കാം എന്നാണ് ഇവിടെ വിശദീകരിക്കുന്നത്.

നമ്മളിൽ പലരും വിശ്വസിക്കുന്നതുപോലെ എല്ലാ നെഞ്ചുവേദനയുടെ യും കാരണം ഹാർട്ടറ്റാക്ക് അല്ല. എന്നാൽ നമ്മൾ അറിഞ്ഞിരിക്കേണ്ടത് നെഞ്ചിൽ നിന്ന് വരുന്ന വേദനകൾ ഏതെല്ലാമാണെന്നും, അതെങ്ങനെ കൃത്യമായി തിരിച്ചറിയാം എന്നതുമാണ്. അതായത് പലപ്പോഴും യഥാർത്ഥത്തിൽ ഹാർട്ടറ്റാക്ക് സംഭവിക്കുന്ന പലർക്കും ഉണ്ടാകുന്നത് അത് ഗ്യാസ് മൂലമുള്ള വേദനയാണ് എന്ന് തെറ്റിദ്ധരിക്കുകയും കൃത്യമായ ചികിത്സ എടുക്കാത്തത് മൂലം മരണപ്പെടുന്ന അവസ്ഥയുമാണ്. ഹാർട്ടറ്റാക്ക് ഉണ്ടാകുമ്പോൾ സംഭവിക്കുന്നത് ഒരു മിനിറ്റിൽ ഒരു മസിൽ വരെ ഹൃദയത്തിൽ നിന്നും നഷ്ടപ്പെടുന്ന അവസ്ഥയാണ്. ഈ കാരണം കൊണ്ടു തന്നെ ഹാർട്ട് അറ്റാക്ക് ഉണ്ടായ ഒരു വ്യക്തിക്ക് എത്രയും പെട്ടെന്ന് ചികിത്സ നൽകേണ്ടതുണ്ട്.

ഹാർട്ടറ്റാക്ക് മൂലമുള്ള നെഞ്ചുവേദനയെ എങ്ങിനെ തിരിച്ചറിയാം?

അതായത് കൊളസ്ട്രോൾ, സ്‌മോക്കിങ്, പൊണ്ണത്തടി പോലുള്ള അസുഖമുള്ള 40 വയസ്സിനോ 50 വയസ്സിനോ മുകളിൽ പ്രായമുള്ള ഒരു വ്യക്തിക്ക്, അതുപോലെ പാരമ്പര്യമായി ഹാർട്ട് അറ്റാക്ക് വരാൻ സാധ്യതയുള്ള ഒരു കുടുംബത്തിലെ വ്യക്തിക്ക് അറ്റാക്ക് വരുന്നതിനുള്ള ചാൻസ് കൂടുതലാണ്. ഇവയെല്ലാം റിസ്ക് ഫാക്ടർസ് എന്നാണ് അറിയപ്പെടുന്നത്. റിസ്ക് ഫാക്ടർ കൂടുതൽ ഉള്ള ഒരു വ്യക്തിക്ക് നെഞ്ചിരിച്ചിൽ അല്ലെങ്കിൽ നെഞ്ചുവേദന അനുഭവപ്പെടുകയാണെങ്കിൽ ഉടനടി ആശുപത്രിയിൽ എത്തിക്കണം.

Also Read  ഇത് കഴിച്ചാൽ അമ്പത് വയസ്സ് വരെ നിങ്ങളുടെ മുടി നരക്കുകയും കൊഴിയുകയും ഇല്ല | വിഡിയോ കാണുക

എന്നാൽ ചെറുപ്പക്കാരായ ആളുകളിൽ യാതൊരുവിധ റിസ്ക് ഫാക്ടറും ഇല്ലാതെ നെഞ്ചിരിച്ചിൽ അനുഭവപ്പെടുകയാണെങ്കിൽ അത് മിക്കവാറും ഗ്യാസ് മൂലം ഉണ്ടാകുവാനാണ് സാധ്യത.

ഹാർട്ടിൽ വരുന്ന പെയിൻ ആൻജയ്നഎന്ന പേരിലാണ് അറിയപ്പെടുന്നത്. ഇത്തരം പെയിൻ 90 ശതമാനം ആളുകളിലും വേദന രൂപത്തിലല്ല വരുന്നത്. അതുകൊണ്ടുതന്നെ മിക്ക ആളുകളും നെഞ്ചിന് വേദന വരുന്നതുവരെ കാത്തിരിക്കുകയാണ് ചെയ്യുന്നത്. നെഞ്ചിന് വേദന അനുഭവപ്പെടുന്ന അവസ്ഥ വരുമ്പോഴേക്കും അത് വളരെയധികം ഭീകരമായിട്ടുണ്ടാകും.

ഏറ്റവും കോമൺ ആയി പെയിൻ വരുന്നത് നെഞ്ചെരിച്ചൽ രൂപത്തിലാണ്.ഈ കാരണം കൊണ്ട് തന്നെ പലപ്പോഴും ഗ്യാസ് ആണെന്ന് കരുതി നമ്മൾ ഇത്തരം വേദനകളെ തള്ളിക്കളയുകയാണ് ചെയ്യുന്നത്. ഗ്യാസ് മൂലം ഉണ്ടാകുന്ന ഒരു വേദനയാണ് എങ്കിൽ വെള്ളം കുടിക്കുകയോ ഭക്ഷണം കഴിക്കുകയോ അതല്ല ഗ്യാസിനുള്ള മരുന്ന് കഴിക്കുകയോ ചെയ്യുമ്പോൾ അത് കുറച്ചെങ്കിലും കുറയേണ്ടതാണ്. എന്നാൽ ഇവയൊന്നും ഫലപ്രാപ്തി കാണുന്നില്ല എങ്കിൽ ഉറപ്പായും ചികിത്സ തേടേണ്ടതുണ്ട്. ഇത്തരം അവസ്ഥ തുടരുകയാണെങ്കിൽ ഒരു ഇസിജി എങ്കിലും എടുത്ത് ഹാർട്ടിന് കുഴപ്പമില്ല എന്ന് ഉറപ്പുവരുത്തണം.

നെഞ്ചിൽ ഒരു ഭാരം അനുഭവപ്പെടുന്ന അവസ്ഥ രോഗിക്ക് തോന്നുന്നുണ്ടെങ്കിൽ പലപ്പോഴും ഹാർട്ട് അറ്റാക്കിന് മുൻപ് ഉണ്ടാകുന്ന ആൻജയില എന്ന് അവസ്ഥയായിരിക്കും.

Also Read  കഫം ഇളക്കി കളയാനും ശ്വാസകോശം ക്ലീൻ ചെയ്യുന്നതിനും ചെയ്യേണ്ട വ്യായാമങ്ങൾ

മുകളിൽ പറഞ്ഞ ലക്ഷണങ്ങളോട് ഒപ്പംതന്നെ ക്ഷീണം, വിയർപ്പ്, സാധാരണയിൽ നിന്നും കൂടുതലായുള്ള അവശത എന്നിവ അനുഭവപ്പെടുകയാണെങ്കിൽ അത് ഹാർട്ട് ബ്ലോക്ക് ലക്ഷണം ആണ് എന്ന് മനസ്സിലാക്കണം.

വേദന നെഞ്ചിൽ നിന്നും തുടങ്ങി അത് കയ്യിലേക്ക് വന്ന് പുറകു ഭാഗത്തേക്ക്‌ വ്യാപിക്കുന്നുണ്ട് എങ്കിൽ 90 ശതമാനവും ഹാർട്ട്മായി ബന്ധപ്പെട്ടുള്ള രോഗലക്ഷണമായി കണക്കാക്കാം. അതുകൊണ്ടുതന്നെ ഒരു ചെറിയ ലക്ഷണം കാണുകയാണ് എങ്കിൽ കൂടി അടുത്തുള്ള ഒരു ഹോസ്പിറ്റൽ, അല്ലെങ്കിൽ ക്ലിനിക്കിൽ പോയി പരിശോധന നടത്തണം.

അടുത്തതായി അറിഞ്ഞിരിക്കേണ്ടത് ഇത്തരത്തിൽ ലക്ഷണങ്ങൾ കണ്ടു ആദ്യമായി എടുക്കുന്ന ECG യിൽ യാതൊരുവിധ വ്യത്യാസങ്ങളും കാണണമെന്നില്ല എന്നതാണ്. അതുകൊണ്ട് ആദ്യത്തെ ഇസിജി എടുത്തതിനു ശേഷവും ലക്ഷണങ്ങൾ തുടരുന്നുണ്ട് എങ്കിൽ ഒരു മണിക്കൂറിനുശേഷം വീണ്ടും ഇസിജി എടുത്തു നോക്കണം. അതായത് പലപ്പോഴും ആദ്യത്തെ ECG യിൽ പ്രശ്നങ്ങളൊന്നുമില്ല എന്ന് കണ്ട് വീട്ടിൽ പോയ ശേഷം ഹാർട്ടറ്റാക്ക് വരുന്നവരുടെ എണ്ണം കുറവല്ല.

രണ്ടാമത്തെ ECG യിലും പ്രശ്നങ്ങളൊന്നും കാണുന്നില്ല എങ്കിൽ കുറച്ചു കൂടി ഡീറ്റെയിൽ ആയി എക്കോ, ട്രെഡ്മിൽ ടെസ്റ്റുകൾ ചെയ്യേണ്ടതുണ്ട്. ഇതുവഴി നിങ്ങളുടെ വേദന ഹാർട്ടറ്റാക്ക് മായി ബന്ധപ്പെട്ടതല്ല എന്ന് ഉറപ്പുവരുത്താൻ സാധിക്കും.

നെഞ്ചു വേദനയ്ക്കുള്ള മറ്റ് കാരണങ്ങൾ എന്തെല്ലാമാണ്?

ഹാർട്ടറ്റാക്ക് അല്ലാത്ത നെഞ്ചുവേദന കളിൽ മിക്കതിന്റെയും പ്രധാന കാരണം ഗ്യാസ് തന്നെയാണ്. വളരെ കോമൺ ആയി കാണുന്ന ഈയൊരു പ്രശ്നത്തിനു കാരണം വയറിൽ കൂടുതലായി ഉണ്ടാകുന്ന അസിഡിറ്റി ആണ്. ആസിഡ് റിഫ്ലക്സ് കൂടുമ്പോൾ അത് മുകളിലോട്ട് വന്ന് നെഞ്ചിരിച്ചിൽ ആയി അനുഭവപ്പെടുകയും ചെയ്യുന്നു.ഗ്യാസ് ഉണ്ടാകുന്നതിനുള്ള പ്രധാന കാരണം അസിഡിറ്റി കൂടിയ ഭക്ഷണങ്ങൾ, വയറിന് തണുപ്പ് ഉണ്ടാക്കുന്ന രീതിയിലുള്ള ഭക്ഷണങ്ങൾ എന്നിവ ഉപയോഗിക്കുന്നതാണ്.

Also Read  വയറ്റിലെ ക്യാൻസർ ഈ ലക്ഷണങ്ങൾ ഒരിക്കലും അവഗണിക്കരുത്

ഗ്യാസ് മൂലം ഉണ്ടാകുന്ന വേദന ഗ്യാസ്ട്രൈറ്റിസ് എന്ന് അറിയപ്പെടുന്നു. പ്രധാനമായും ഈ രണ്ട് കാരണങ്ങൾ കൊണ്ടാണ് നെഞ്ചുവേദന ഉണ്ടാകാറുള്ളത് എങ്കിലും ചിലപ്പോൾ മസിൽ പെയിൻ, കോസ്റ്റോ കോൺട്രിറ്റിക്സ് ആയത് വാരിയെല്ല്, നെഞ്ചേല്ല് എന്നിവ തമ്മിൽ കൂട്ടി യോജിക്കുന്ന ഭാഗത്ത് ഉണ്ടാകുന്ന വേദന എന്നിവയും കാരണമാകാറുണ്ട്.

പലപ്പോഴും ചെറുപ്പക്കാരായ സ്ത്രീകളിൽ ഈ ഒരു അവസ്ഥ കൂടുതലായി കാണാറുണ്ട് എന്നാൽ അമർത്തി നോക്കുമ്പോൾ വേദന അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് ഹാർട്ട് മായി ബന്ധപ്പെട്ട വേദനയല്ല എന്ന് ഉറപ്പു വരുത്താം. അതായത് നെഞ്ച് അമർത്തി നോക്കുമ്പോൾ വേദന അനുഭവപ്പെടുന്ന അവസ്ഥ ഉണ്ടെങ്കിൽ അത് ഹാർട്ട് അറ്റാക്ക് വേദന യാവാൻ സാധ്യത വളരെ കുറവാണ്.

ലെങ്സുമായി ബന്ധപ്പെട്ട അസുഖങ്ങളും നെഞ്ചുവേദന ഉണ്ടാക്കാറുണ്ട്. അതായത് ലങ്സിനെ ആവരണം ചെയ്തിട്ടുള്ള പ്ലൂറ യിൽ ഇൻഫ്ലാമഷൻ,ന്യൂമോണിയ എന്നിവ വരുമ്പോൾ നെഞ്ചിൽ വേദന അനുഭവപ്പെടാറുണ്ട്. ശ്വാസം നീട്ടി വലിച്ച് വിടുമ്പോൾ ഒരു പിടുത്തം അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് ലെങ്സുമായി ബന്ധപ്പെട്ട വേദനയാണെന്ന് മനസ്സിലാക്കാം.

ഇതിൽ പറഞ്ഞ ലക്ഷണങ്ങൾ കൃത്യമായി മനസ്സിലാക്കുകയാണ് എങ്കിൽ നിങ്ങൾക്ക് ഹൃദയസംബന്ധമായ ഉണ്ടാകുന്ന വേദനയും അല്ലാത്ത വേദനയും വളരെ എളുപ്പം തിരിച്ചറിയാൻ സാധിക്കുന്നതാണ്.


Spread the love

Leave a Comment