സ്വയം തൊഴിൽ വായ്പാ പദ്ധതി – രാജ്യത്തെ ജനങ്ങളുടെ ഉന്നമനത്തിനുവേണ്ടി നിരവധി പദ്ധതികളാണ് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ആവിഷ്കരിച്ചു കൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി നിരവധി സാമ്പത്തിക സഹായ പദ്ധതികളും പെൻഷൻ പദ്ധതികളും സർക്കാർ ആവിഷ്കരിച്ചിട്ടുണ്ട്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് കൾ മുഖേന തൊഴിൽ മേള പോലുള്ള വഴിയും നിരവധി പേർക്കാണ് ജോലി ലഭിച്ചിട്ടുള്ളത്.
കൂടാതെ ശരണ്യ കൈവല്യ പോലുള്ള പദ്ധതികളുടെ ആനുകൂല്യവും നിരവധിപേർ കൈപ്പറ്റി കൊണ്ടിരിക്കുന്നുണ്ട്. കെസ്രു,ശരണ്യ,കൈവല്യ എന്നീ പദ്ധതികളിലേക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ഇപ്പോൾ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ മനസ്സിലാക്കാം.
എന്താണ് കെസ്രു പദ്ധതി?
കേസ്രു എന്നതിന്റെ ഫുൾ നെയിം കേരള സെൽഫ് എംപ്ലോയ്മെന്റ് സ്കീം ഫോർ ദി രജിസ്റ്റർഡ്അൻഎംപ്ലോയീസ് എന്നതാണ്. പദ്ധതിയിലേക്ക് അപേക്ഷ സമർപ്പിക്കുന്നതിനായി വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയുള്ള 21 വയസ്സിനും 50 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. വായ്പയായി ലഭിക്കുന്ന ഒരു ലക്ഷം രൂപയിൽ ഇരുപതിനായിരം രൂപ സർക്കാറിൽ നിന്നും സബ്സിഡിയായി ലഭിക്കുന്നതാണ്. 80,000 രൂപ മാത്രമാണ് തിരിച്ചടവ് ആയി വരുന്നുള്ളൂ.
എന്താണ് മൾട്ടിപർപ്പസ് ജോബ് ക്ലബ് സ്വയംതൊഴിൽ പദ്ധതി ?
1ലക്ഷം രൂപക്ക് താഴെ വാർഷിക വരുമാനമുള്ള 21യസിനും നാൽപത്തിയഞ്ച് വയസിനും ഇടയിൽ പ്രായമുള്ള ഒന്നിൽ കൂടുതൽ പേർ ചേർന്ന് സംയുക്ത സംരംഭമായി ആരംഭിക്കാവുന്ന ഒരു പദ്ധതിയാണ് ഇത്. ബാങ്കുകൾ മുഖാന്തരം 10 ലക്ഷം രൂപ വരെ വായ്പയായി നേടാവുന്നതാണ്. രണ്ട് ലക്ഷം രൂപ സബ്സിഡി തുകയായി ലഭിക്കുന്നതാണ്. വിശദമായ ഒരു പ്രോജക്ട് റിപ്പോർട്ട് സമർപ്പിക്കുക എന്നതാണ് നിങ്ങൾ ചെയ്യേണ്ടത്.
എന്താണ് ശരണ്യ സ്വയംതൊഴിൽ പദ്ധതി?
വിധവകൾ, നിയമാനുസൃതമായി വിവാഹ ബന്ധം വേർപെടുത്തിയ വർ, ഭർത്താവ് ഉപേക്ഷിച്ചതോ കാണാതായതോ ആയവർ, പട്ടിക വർഗ്ഗ അവിവാഹിതരായ അമ്മമ്മാർ, 30 വയസ്സ് കഴിഞു അവിവാഹിതരായി തുടരുന്ന സ്ത്രീകൾ,നിത്യ രോഗികളായ ഭർത്താവ് ഉള്ളവർ എന്നിവർക്കെല്ലാം പദ്ധതിയിലേക്ക് അപേക്ഷ സമർപ്പിക്കാൻ സാധിക്കുന്നതാണ്. കുടുംബ വാർഷിക വരുമാനം 2,00,000 രൂപ വരെ ഉള്ളവർക്കാണ് അപേക്ഷ സമർപ്പിക്കാൻ സാധിക്കുക.
18 വയസ്സിനും 55 വയസ്സിനും ഇടയിൽ ആണ് പ്രായപരിധി.
സ്വയം തൊഴിൽ ആരംഭിക്കുന്നതിനായി 50;000 രൂപ പലിശ രഹിത വായ്പ യായും,25000 രൂപ സബ്സിഡി ഇനത്തിലും ലഭിക്കുന്നതാണ്.
എന്താണ് നവജീവൻ പദ്ധതി?
കേരള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് ജിസ്റ്റർ ചെയ്തിട്ടുള്ള 50 വയസ്സിനും 65 വയസ്സിനും ഇടയിൽ പ്രായമുള്ള മുതിർന്ന പൗരന്മാർക്ക് നവ ജീവൻ പദ്ധതിയിൽ ഭാഗമാകാം. വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയാൻ പാടുള്ളതല്ല. വായ്പ പദ്ധതിയുടെ 25% ദാരിദ്ര്യരേഖക്ക് താഴെയുള്ളവർക്കും , 25% സ്ത്രീകൾക്ക് എന്നിങ്ങിനെ മാറ്റിവെച്ചിട്ടുണ്ട്. 50,000 രൂപയാണ് പരമാവധി വായ്പാ തുക യായി ലഭിക്കുക. തുകയുടെ 25 ശതമാനം സബ്സിഡിയായി ലഭിക്കും. തിരിച്ചടവ് കാലാവധി പലിശ എന്നിവ ധനകാര്യ സ്ഥാപനങ്ങൾക്ക് അനുസരിച്ച് തീരുമാനിക്കപ്പെടുന്നത് ആണ്.
എന്താണ് കൈവല്യ സ്വയംതൊഴിൽ പദ്ധതി?
വാർഷിക വരുമാനം 2 ലക്ഷം രൂപയ്ക്ക് താഴെയുള്ള 21 വയസ്സിനും 55 വയസ്സിനും ഇടയിൽ പ്രായമുള്ള ഭിന്നശേഷിക്കാരായ വർക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിനായി ആരംഭിച്ച പദ്ധതിയാണ് കൈവല്യ. 50,000 രൂപ പലിശ രഹിത വായ്പയായും ഇരുപത്തയ്യായിരം രൂപ സബ്സിഡി ആയും ലഭിക്കുന്നതാണ്.
അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് https://kerala.gov.in എന്ന വെബ്സൈറ്റിൽനിന്ന് അപേക്ഷ ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച ശേഷം ടൌൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നൽകുകയാണ് വേണ്ടത്.അവിടെ നിന്നും അപേക്ഷ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ലേക്ക് കൈമാറുകയും മുൻഗണനാ അടിസ്ഥാനത്തിൽ അർഹരായവരെ കണ്ടെത്തുകയും ചെയ്യും. തുടർന്ന് ബാങ്കുകൾ മുഖാന്തരം വായ്പ നേടാവുന്നതാണ്.
അപ്ലിക്കേഷൻ ഫിൽ ചെയ്തു നൽകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണ്?
ഫോട്ടോ പതിച്ച അപേക്ഷയിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഓഫീസർ സാക്ഷ്യപ്പെടുത്തണം. അപേക്ഷകന്റെ പേര് ഇംഗ്ലീഷ് ക്യാപിറ്റൽ ലെറ്ററിലും മലയാളത്തിലും ആണ് എഴുതേണ്ടതുണ്ട്. നിങ്ങളുടെ സ്ഥലം വീട്ടുപേര് എന്നിങ്ങനെയുള്ള എല്ലാ വിവരങ്ങളും കൃത്യമായി ഫിൽ ചെയ്തു നല്കണം. നിങ്ങൾ തൊഴിൽ നൈപുണ്യ പദ്ധതിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉണ്ടെങ്കിൽ അതും നൽകേണ്ടതുണ്ട്.
ട്രെയിനിങ് ഫ്രീയായി ലഭിക്കുന്നതാണ് ആവശ്യമുള്ളവർ അത് അപേക്ഷയിൽ ടിക്ക് ചെയ്ത് നൽകണം. കൂടാതെ നൽകിയിട്ടുള്ള എല്ലാ വിവരങ്ങളും കൃത്യമായി വായിച്ചു മനസ്സിലാക്കിയ ശേഷം അപേക്ഷകൾ നിങ്ങളുടെ പരിധിയിലുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ സമർപ്പിക്കാവുന്നതാണ്.