കടലിലെ വെള്ളം ഉപ്പ് രസം ആവാനുള്ള കാരണം ഇതാണ്

Spread the love

നമുക്കെല്ലാവർക്കും മനസ്സിൽ തോന്നിയിട്ടുണ്ടാകാവുന്ന ഒരു സംശയമാണ് എന്തുകൊണ്ടായിരിക്കും കടൽ വെള്ളത്തിന് ഉപ്പു രസം കൂടിയതും എന്നാൽ പുഴയിലെയും തടാകത്തിലെയും വെള്ളത്തിന് ഉപ്പുരസം ഇല്ലാത്തത് എന്നും. ചെറിയ ക്ലാസുകളിൽ സയൻസിലും മറ്റും പല എക്സ്പിരി മെന്റ്കളും ചെയ്തിട്ടുണ്ടാകുമെങ്കിലും ഇപ്പോഴും ചിലർക്കിടയിൽ എങ്കിലും ഉത്തരം കിട്ടാത്ത ചോദ്യമായി ഈയൊരു ചോദ്യം നിലനിൽക്കുന്നുണ്ടാവും. അതു കൊണ്ടു തന്നെ കടൽവെള്ളത്തിന് ഉപ്പുരസത്തിനുള്ള കാരണം എന്താണ് എന്നാണ് ഇന്നു നമ്മൾ നോക്കുന്നത്.

സത്യത്തിൽ കരയിൽ സ്ഥിതിചെയ്യുന്ന പാറകളിൽ നിന്നാണ് സമുദ്രത്തിന് ഉപ്പുരസം ലഭിക്കുന്നത്.കരയിൽ മഴപെയ്യുമ്പോൾ അതിന് ചുറ്റും കാർബൺ ഡൈ ഓക്സൈഡ് കണികകൾ കൂടിച്ചേരുകയും ഇത് കാർബോണിക് ആസിഡ് ഉണ്ടാക്കുന്നതിന് കാരണമാവുകയും ചെയ്യുന്നു.അതുകൊണ്ടുതന്നെ മഴവെള്ളത്തിന് അസിഡിക് സ്വഭാവം കൈവരിക്കപെടുന്നു.

വസ്തു വാങ്ങുന്നവരും വിൽക്കുന്നവരും അറിയുക ആധാരം എഴുതി

ഇത്തരത്തിൽ മഴവെള്ളത്തിൽ അടങ്ങിയിട്ടുള്ള ആസിഡുകൾ പാറകളുടെ നാശത്തിന് കാരണമാവുകയും ഇത് വൈദ്യുത കണങ്ങളായ അയോണിക് ചാർജുകൾ സൃഷ്ടിക്കുകയും ചെയ്യുന്നു.ഇത്തരം അയോണുകൾ മഴവെള്ളത്തിലൂടെ അരുവികളിലും മറ്റും എത്തിപ്പെടുകയും അവ കൈവഴികളായി പിരിഞ് അവസാനം സമുദ്രത്തിൽ എത്തിച്ചേരുകയും ചെയ്യുന്നു.സമുദ്രത്തിലെ ജീവികളെല്ലാം ഇത്തരത്തിലുള്ള കണികകളെ ആശ്രയിച്ചാണ് ജീവിക്കുന്നത്.

Also Read  ഇന്നത്തെ പ്രധാന 5 അറിയിപ്പുകൾ റേഷൻ കാർഡിന് 1000 രൂപ സഹായം

പ്രധാനമായും സമുദ്രജലത്തിൽ അടങ്ങിയിരിക്കുന്ന പ്രധാന അയോണുകൾ ആണ് സോഡിയവും ക്ലോറൈഡും. ഇങ്ങനെയാണ് സമുദ്രജലം ഉപ്പായി മാറിയത്.ഇപ്പോൾ നമുക്കെല്ലാവർക്കും മനസ്സിൽ തോന്നുന്ന ഒരു കാര്യമായിരിക്കും സമുദ്രത്തിലെ ഉപ്പ് എല്ലാം നീക്കം ചെയ്താൽ എന്തായിരിക്കും സംഭവിക്കുക എന്ന്.

മണിക്കൂറുക്കുള്ളിൽ ഡ്രൈവിംഗ് ലൈസെൻസ് പുതുക്കാം . തെറ്റുകൾ

ഇത് പ്രകൃതിയിൽ സംഭവിക്കുന്ന ആഗോളതാപനത്തിന് കാരണമാവുകയും കടലിലെ ജീവികളുടെ നാശത്തിന് കാരണമാവുകയും ചെയ്യുന്നു.കടലിലെ മുഴുവൻ ഉപ്പും എടുത്തു കഴിഞ്ഞാൽ അത് ഏകദേശം 500 അടിക്ക് സമാനമായി ഉണ്ടാകും എന്നാണ് കണക്കുകൾ പറയുന്നത്.ഇതൊന്നും കൂടാതെ മനുഷ്യ ജീവിതത്തെയും ഇത് കാര്യമായി ബാധിക്കുന്നതാണ്.

Also Read  വിദേശത്ത് ഡ്രൈവിംഗ് ലൈസെൻസ് ഉള്ളവർക്ക് ഇനി നാട്ടിൽ ലൈസൻസ് എടുക്കാൻ വളരെ എളുപ്പം

നിലവിൽ രണ്ടു ലക്ഷത്തിൽ കൂടുതൽ സമുദ്രജീവികൾ കടലിൽ ജീവിക്കുന്നുണ്ട് എന്നാണ് കണക്കുകൾ പറയുന്നത്.കൂടാതെ രണ്ടു ദശലക്ഷത്തിൽ കൂടുതൽ ജീവികൾ കണ്ടെത്താനും ഉള്ളതായാണ് കണക്കുകൾ പറയുന്നത്.ഇപ്പോൾ നമ്മൾ കണ്ടുകൊണ്ടിരിക്കുന്ന മിക്ക മത്സ്യങ്ങളും കടൽവെള്ളത്തിൽ പരിണമിച്ചു കൊണ്ടാണ് ഉണ്ടായിട്ടുള്ളത്.

ചില മത്സ്യങ്ങൾ ഉപ്പ് വെള്ളം കുടിച്ച് അധികമായി വരുന്ന ഉപ്പ് പുറന്തള്ളപ്പെടുകയാണ് ചെയ്യുന്നത് എങ്കിൽ മറ്റുചില മത്സ്യങ്ങൾക്ക് അല്ലാത്ത വെള്ളത്തിലും ജീവിക്കുന്നതിനുള്ള കഴിവുണ്ട്. നമുക്ക് അറിയാവുന്നതാണ് കടൽ സമുദ്ര സസ്യങ്ങളുടെ ഒരു വലിയ കലവറ തന്നെയാണ് എന്നത്. എന്നാൽ കടലിന് നിർജലീകരണം സംഭവിക്കുകയും ഉപ്പിന്റെ അംശം ഇല്ലാതാവുകയും ചെയ്താൽ ഇത് കടൽ സസ്യങ്ങളുടെ നാശത്തിനും കാരണമാകുന്നു.

ഇന്ന് പ്രകൃതിയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ഫോട്ടോസിന്തസിസ് എന്ന പ്രതിഭാസത്തിന്റെ പകുതി ഭാഗവും സംഭവിക്കുന്നത് കടൽ സസ്യങ്ങളുടെ സഹായത്തോടുകൂടിയാണ്. കടലിൽ ആലഗകൾ ഇല്ലാതെ വന്നാൽ അത് പരിസ്ഥിതിയിൽ ഫോട്ടോസിന്തസിസ് എന്ന പ്രതിഭാസത്തിന് തന്നെ ഇല്ലാതാക്കുകയും അത് ചെടികളുടെ വളർച്ച ഇല്ലാതാക്കുകയും ചെയ്യുന്നു.

Also Read  റേഷൻ കാർഡുള്ളവർ ശ്രദ്ധിക്കുക അനർഹമായി റേഷൻ റേഷൻ വിഹിതം വാങ്ങുന്നവർ ക്കെതിരെ കടുത്ത ശിക്ഷ നടപ്പാക്കാൻ ഒരുങ്ങുകയാണ് സർക്കാർ

എന്ന് മാത്രമല്ല ഇത് പ്രകൃതിയിൽ വലിയ കാലാവസ്ഥാ വ്യതിയാനത്തിനും ഇടയാക്കുന്നതാണ്.ഹരിതഗൃഹപ്രഭാവം എന്ന പ്രതിഭാസം കൂടുന്നത് അന്തരീക്ഷത്തിലെ ചൂട് കൂടുന്നതിനു കാരണമാകും. എന്നാൽ മറ്റു ചില സ്ഥലങ്ങളിൽ ഇത് തണുത്തുറഞ്ഞ ഐസ് ആയി മാറുകയും ചെയ്യുന്നതാണ്.കടലിന്റെ അസന്തുലിതാവസ്ഥ ക്രമാതീതമായ ചുഴലിക്കാറ്റ് കരയിൽ വീശുന്നതിനു കാരണമാവുകയും ചെയ്യുന്നതാണ്. അതുകൊണ്ടു തന്നെ കടൽ വെള്ളത്തിന് ഉപ്പുരസം നഷ്ടപ്പെട്ടാൽ അത് കടലിനെ മാത്രമല്ല കരയിൽ ജീവിക്കുന്ന മനുഷ്യ ജീവിതത്തെയും വളരെയധികം ബാധിക്കുന്നതാണ്. ഈ ഒരു അറിവ് മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക ..


Spread the love

Leave a Comment

You cannot copy content of this page