ഓൺലൈൻ വഴി പണം അയക്കുമ്പോൾ പണം നഷ്ട്ടപെട്ടാൽ എങ്ങനെ തിരിച്ചെടുക്കാം – National Consumer Help Line

Spread the love

ഇന്ന് മിക്ക ആളുകളും ഓൺലൈൻ വഴി പണമിടപാടുകൾ ചെയ്യാൻ ഇഷ്ടപ്പെടുന്നവരാണ്. ഇതിനുള്ള പ്രധാന കാരണം ബാങ്കിൽ പോയി സമയം കളയേണ്ടി വരുന്നില്ല എന്നതും, നിമിഷങ്ങൾക്കുള്ളിൽ പണം ഒരു അക്കൗണ്ടിൽ നിന്നും മറ്റൊരു അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ സാധിക്കുമെന്നുള്ളതുമെ ല്ലാമാണ്. കൂടാതെ ഓൺലൈൻ ഷോപ്പിംഗ് ചെയ്യുന്നതിനായി ഓൺലൈൻ വഴി പണം ട്രാൻസ്ഫർ ചെയ്യുമ്പോൾ വ്യത്യസ്ത രീതിയിലുള്ള ക്യാഷ് ബാക്ക് ഓഫറുകൾ ലഭിക്കുന്നു എന്നതും സാധാരണക്കാർക്ക് ഓൺലൈൻ പണമിടപാടുകളോടുള്ള പ്രിയം വർദ്ധിപ്പിക്കുന്നു.

കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും ഓൺലൈൻ വഴി പണം ട്രാൻസ്ഫർ ചെയ്യുമ്പോൾ വ്യത്യസ്ത രീതിയിലുള്ള ചതികളിൽ പെടാനുള്ള സാധ്യത യും കുറവല്ല. അതായത് ഒരു അക്കൗണ്ടിൽ നിന്നും പണം ട്രാൻസ്ഫർ ചെയ്യുകയും പലപ്പോഴും അത് അയച്ച അക്കൗണ്ടിൽ ക്രെഡിറ്റ് ആകാത്ത അവസ്ഥയും വരാറുണ്ട്. ഓൺലൈൻ വഴി പണം ട്രാൻസ്ഫർ ചെയ്തു ചതിക്കുഴികളിൽ പെടാതിരിക്കാനായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.

Also Read  ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ സഞ്ചരിക്കാന്‍ കഴിയുന്ന രാജ്യങ്ങള്‍

അതായത് ഒരു ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം മറ്റൊരു അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു ലഭിച്ചില്ല എന്നറിയുമ്പോൾ ആദ്യം ചെയ്യുക ബാങ്ക് കസ്റ്റമർ കെയറുമായി ബന്ധപ്പെടുക എന്നുള്ളതാണ്. എന്നാൽ മിക്ക ബാങ്കുകളും ഇതിന് കൃത്യമായ ഒരു സൊലൂഷൻ നൽകാറില്ല, അതുകൊണ്ടുതന്നെ പലപ്പോഴും പണം നഷ്ടപ്പെടുന്ന അവസ്ഥയാണ് ഉണ്ടാകുന്നത്.

ഇത്തരം സാഹചര്യങ്ങളിൽ പണം അയച്ച ബാങ്കിന്റെ സൈഡിൽ നിന്നും പണം ട്രാൻസ്ഫർ ചെയ്യപ്പെടുകയും, എന്നാൽ അയച്ച അക്കൗണ്ടിലേക്ക് അത് എത്താതിരിക്കുകയും ആണ്. കൂടാതെ യുപിഐ മെത്തേഡ് കളായ പേടിഎം, ഫോൺ പേ, ഗൂഗിൾ പേ  പോലുള്ളവ ഉപയോഗിച്ചാണ് പണം ട്രാൻസ്ഫർ ചെയ്യുന്നത് എങ്കിൽ അടുത്തതായി നമ്മൾ ഫോൺ പേ പോലുള്ള സ്ഥാപനങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടുകയും ചെയ്യുന്നതാണ്, എന്നാൽ പലപ്പോഴും സംഭവിക്കുന്നത് അവരുടെ ഭാഗത്തുനിന്നും  പണം ട്രാൻസ്ഫർ ആയിട്ടുണ്ട്   എന്നുള്ള മറുപടി ആയിരിക്കും. അടുത്തതായി അയച്ച അക്കൗണ്ടിലെ കാര്യങ്ങൾ അറിയുന്നതിനായി  ബന്ധപ്പെടുമ്പോൾ അവിടെനിന്നും ലഭിക്കുന്ന മറുപടി പണം ലഭിച്ചിട്ടില്ല എന്നതായിരിക്കും. ഇങ്ങിനെ പണം മാസങ്ങളോളം ലഭിക്കാതെ വരികയും തുടരെ തുടരെ കസ്റ്റമർ കെയറുമായി ബന്ധപ്പെടേണ്ട അവസ്ഥയിലാണ് സാധാരണ ഉണ്ടാകുന്നത്.

Also Read  ഓൺലൈൻ വഴി പണമിടപാട് നടത്തുന്നവർ സൂക്ഷിക്കുക കണ്ണിൽ പെടാത്ത പുതിയ തട്ടിപ്പ് നടക്കുന്നുണ്ട്

ഇത്തരമൊരു സാഹചര്യത്തിൽ സെൻട്രൽ ഗവൺമെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ കൺസ്യൂമർ ഹെൽപ് ലൈനുമായി ബന്ധപ്പെടുക യാണെങ്കിൽ ഓൺലൈൻ വഴി നടത്തപ്പെടുന്ന വമിക്ക ഓൺലൈൻ പണമിടപാടുകളുടെയും പ്രശ്നങ്ങൾക്ക് പരിഹാരം ലഭിക്കുന്നതാണ്.നാഷണൽ കൺസ്യുമർ ഹെൽപ് ലൈനുമായി ( National Consumer Help Line ) ബന്ധപ്പെടുന്നതിനുള്ള വെബ്സൈറ്റ്

www.consumerhelpline.gov.in എന്നതാണ്. നാഷണൽ കൺസ്യൂമർ ഹെൽപ് ലൈനുമായി ബന്ധപ്പെടുന്നതിനുള്ള ടോൾ ഫ്രീ നമ്പർ 1800-11-400 അല്ലെങ്കിൽ 14404 എന്നതാണ്.

ഓൺലൈൻ വഴി നിങ്ങൾ നടത്തുന്ന ഏതൊരു പണമിടപാടുകളിലും ഏതെങ്കിലും രീതിയിലുള്ള ട്രാൻസാക്ഷൻ ഫെയിലിയർ സംഭവിക്കുകയാണ് എങ്കിൽ തീർച്ചയായും നിങ്ങൾക്കും നാഷണൽ കൺസ്യൂമർ ഹെൽപ് ലൈനുമായി ബന്ധപ്പെടുകയാണെങ്കിൽ പണം ലഭിക്കുന്നതാണ്. ആദ്യം കസ്റ്റമർ കെയറു മായി ബന്ധപ്പെട്ട് കൃത്യമായ മറുപടി ലഭിക്കുന്നില്ല എങ്കിൽ കൂടുതൽ കാത്തിരിക്കാതെ നാഷണൽ കൺസ്യൂമർ ഹെല്പ് ലൈനുമായി ബന്ധപ്പെടാൻ ശ്രദ്ധിക്കുക. തീർച്ചയായും നിങ്ങൾക്ക് പണം തിരികെ ലഭിക്കാൻ ഇത് സഹായിക്കുന്നതാണ്.


Spread the love

Leave a Comment