സ്വന്തമായി ഒരു ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ പലപ്പോഴും അതിനാവശ്യമായ സാമ്പത്തിക സ്ഥിതി ഇല്ലാത്തത്, മിക്ക ആളുകളെയും ഇത്തരം ആഗ്രഹങ്ങളിൽ നിന്നും പിന്തിരിപ്പിക്കുന്നതിനു കാരണമാകുന്നു. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ കീഴിൽ , സ്വകാര്യ, പൊതുമേഖലാ ബാങ്കുകൾ വഴിയെല്ലാം വ്യത്യസ്ത രീതിയിലുള്ള ലോണുകൾ ഇപ്പോൾ ബിസിനസ് ചെയ്യുന്നതിനായി ലഭിക്കുന്നുണ്ട് എങ്കിലും, ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ബിസിനസ് ലോണുകൾ ലഭിക്കുക എന്നത് പലപ്പോഴും അസാധ്യമായ കാര്യമാണ്.
ഇതിനുള്ള പ്രധാന കാരണം മിക്ക ബിസിനസ് ലോണുകൾ ലഭിക്കുന്നതിനും ഈടായി സ്ഥലമോ,സ്വർണമോ നൽകേണ്ട അവസ്ഥയാണ്. എന്നു മാത്രമല്ല ഇത്തരം ലോണുകൾ ക്ക് വലിയ നിരക്കിലുള്ള പലിശയാണ് മിക്ക ബാങ്കുകളിലും നൽകേണ്ടി വരുന്നത്. എന്നാൽ നിങ്ങൾ ഒരു ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്ന ആളാണ് എങ്കിൽ വെറും 1% പലിശയ്ക്ക് 2കോടി രൂപവരെ ബിസിനസ് ലോൺ ലഭിക്കുന്നത് എങ്ങിനെയാണെന്ന് മനസ്സിലാക്കാം.
National Agriculture Infra Financing ( അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ച്ചർ ഫണ്ട് പദ്ധതി)
കേന്ദ്ര സർക്കാരിന്റെ അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ച്ചർ ഫണ്ട് പദ്ധതി ( എ.ഐ.എഫ്സം ) സ്ഥാനത്തെ സഹകരണ ബാങ്കുകൾ കൂടി ഏറ്റെടുത്തതോടെ ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഒരു ശതമാനം പലിശയിൽ രണ്ടുകോടി രൂപ വരെ ബിസിനസ് ലോണായി നേടാവുന്നതാണ്. വായ്പാ തുക ഫുഡ് പ്രോസസിംഗ്, ഫുഡ് പാക്കിങ്, വെയർഹൗസുകൾ, കാർഷിക ഉപകരണങ്ങളുടെ ഉൽപാദനം, വ്യത്യസ്ത പരിശോധന യൂണിറ്റുകൾ, വിളവെടുപ്പിന് ശേഷമുള്ള കാർഷികമേഖലയിലെ അടിസ്ഥാനവികസനം എന്നിവയ്ക്കെല്ലാം ആയി ഒരു ലക്ഷം കോടി രൂപയുടെ പദ്ധതിയാണ് ഇത്തരത്തിൽ ആവിഷ്കരിച്ചിട്ടുള്ളത്. 2020 ൽ പ്രഖ്യാപിച്ച ഈ പദ്ധതി വഴി 2520 കോടിരൂപയാണ് കേരളത്തിന് ലഭിക്കുക.
സംരംഭം തുടങ്ങുന്നയാൾ ഒന്നിൽ കൂടുതൽ പദ്ധതികൾക്കായി അപേക്ഷ സമർപ്പിക്കുകയാണ് എങ്കിൽ കൂടുതൽ ലോൺ ലഭിക്കുന്നതിനുള്ള സാധ്യതയുമുണ്ട്. കേന്ദ്രസർക്കാരിന് കീഴിലുള്ള ഈ പദ്ധതി ഏത് ബാങ്കിൽ നിന്ന് ആണ് വായ്പയായി സ്വീകരിക്കുന്നത് എങ്കിലും പലിശ തുകയുടെ 3 ശതമാനം സബ്സിഡി ലഭിക്കുന്നതാണ്. അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് വഴി നൽകുന്ന ഏത് വായ്പയ്ക്കും മുകളിൽ പറഞ്ഞ സബ്‌സിഡി കേന്ദ്രസർക്കാരിൽ നിന്നും ലഭിക്കുന്നതാണ്. അതായത് വെറും ഒരു ശതമാനം പലിശയ്ക്ക് വായ്പ ലഭിക്കുകയാണ് ഇവിടെ സംഭവിക്കുന്നത്.
2021 മുതൽ ആരംഭിക്കുന്ന പദ്ധതി 2029-30 കാലയളവ് വരെയാണ് നിലവിൽ ഉണ്ടാവുക. എടുക്കുന്ന വായ്പകൾക്ക് ആറുമാസം മുതൽ രണ്ടു വർഷം വരെ മൊറട്ടോറിയവും ലഭിക്കുന്നതാണ്. വായ്പാ തുകയ്ക്ക് 7 വർഷമാണ് തിരിച്ചടവ് കാലാവധി.
നിലവിൽ നമ്മുടെ സംസ്ഥാനത്തെ സഹകരണ സംഘങ്ങൾ വഴി മാത്രം 448.31 കോടി രൂപയാണ് 168 യൂണിറ്റുകൾ തുടങ്ങുന്നതിനായി നടപടികൾ പൂർത്തിയായി ട്ടുള്ളത്. എന്നാൽ പലപ്പോഴും ഇവിടെ സംഭവിക്കുന്നത് ഇത്തരം പദ്ധതികൾ സാധാരണക്കാരിൽ എത്താത്തതു കൊണ്ടുതന്നെ പലർക്കും ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല എന്നതാണ്. ഇത്തരം പദ്ധതികൾ നടപ്പിലാക്കുന്നതിനായി കൃഷിവകുപ്പും, സഹകരണ വകുപ്പ് രജിസ്ട്രാർ മാരും ചേർന്നുള്ള സമിതിയും രൂപവത്കരിച്ചിട്ടുണ്ട്. സാധാരണക്കാരിലേക്ക് കൂടുതലായി ഇത്തരം പദ്ധതികൾ എത്തുന്നതിനു വേണ്ടിയാണ് സമിതി രൂപീകരിച്ചിട്ടുള്ളത് . കൃഷി വകുപ്പും കേരള ബാങ്കും ഒത്തൊരുമിച്ച് പ്രവർത്തിക്കുന്ന സമിതി ജില്ലാ ബാങ്കുകൾ വഴി ആവശ്യമായ സഹായങ്ങൾ ലഭിക്കുമെന്ന് സഹകരണ രജിസ്ട്രാർ പി ബി നൂഹ് അറിയിച്ചിരുന്നു.
നിങ്ങളുടെ അടുത്തുള്ള സഹകരണബാങ്കുകൾ വഴിയോ, ജില്ലാ കേന്ദ്രങ്ങൾ വഴിയോ വായ്പ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കുന്നതാണ്. അതുകൊണ്ടുതന്നെ എത്രയും പെട്ടെന്ന് ലോണിനായി ഉള്ള അപേക്ഷകൾ സമർപ്പിക്കുക. പദ്ധതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി www.agriinfra.dac.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.