ശബ്‌ദം കൊണ്ട് ഫോൺ ചാർജ് ചെയ്യാം – മൈ എയർ ചാർജ് ടെക്നോളജി

Spread the love

നമ്മളെല്ലാവരും ജീവിക്കുന്നത് ഒരു ഡിജിറ്റൽ കാലഘട്ടത്തിൽ ആണ്. അതുകൊണ്ട് തന്നെ ഇന്റർനെറ്റും സ്മാർട്ട്ഫോണും ഉപയോഗിക്കാത്തതിനെ പറ്റി ആലോചിക്കാൻ തന്നെ കഴിയാത്ത അവസ്ഥയിലാണ് ഇന്ന് മിക്കവരും. സ്മാർട്ഫോൺ ഉപയോഗിക്കുമ്പോൾ പ്രധാനമായും എല്ലാവരും നേരിടുന്ന ഒരു പ്രശ്നമാണ് ഫോൺ ചാർജ് ചെയ്യുന്നതിന് എടുക്കുന്ന സമയം. എന്ന് മാത്രമല്ല പലപ്പോഴും ചാർജ് ചെയ്യാൻ കുത്തിയാലും സ്വിച്ച് ഓൺ ചെയ്യാൻ മറക്കുന്ന അവസ്ഥയും കുറവല്ല. എന്നാൽ പഴയ മൊബൈൽ ചാർജറുകളുടെ കാലം അവസാനിച്ചു. മൊബൈൽ ചാർജിങ് ടെക്നോളജിയിൽ പുതിയ ഒരു കണ്ടെത്തലുമായി വന്നിരിക്കുകയാണ് ഷവോമി. ശബ്ദം ഉപയോഗിച്ചു കൊണ്ട് മൊബൈൽ ചാർജ് ചെയ്യുന്നതിനുള്ള ടെക്നോളജി ക്കുള്ള പാറ്റന്റ് ഷവോമി നേടിയെടുത്തു കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സൗണ്ട് ടെക്നോളജി ഉപയോഗിച്ചുകൊണ്ട് മൊബൈൽ ചാർജ് ചെയ്യാവുന്ന ഷവോമിയുടെ ടെക്നോളജി യെ പറ്റി കൂടുതൽ മനസ്സിലാക്കാം.

Also Read  കേരള സർക്കാർ സർവീസ് ലിങ്കുകൾ

സ്മാർട്ട്ഫോണുകൾ ഉപയോഗിക്കുന്നവർ എല്ലാം പ്രധാനമായും ആഗ്രഹിക്കുന്ന ഒരു കാര്യമാണ് വളരെ കുറഞ്ഞ സമയം മാത്രം എടുത്തു കൊണ്ട് ഫോൺ ചാർജ് ചെയ്യാൻ സാധിക്കുക എന്നത്. മിക്ക കമ്പനികളും ഇതിനുള്ള കണ്ടുപിടുത്തങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന ഈ ഒരു കാലഘട്ടത്തിൽ, ഫാസ്റ്റ് ചാർജിങ് ടെക്നോളജിയിൽ എന്നും മുന്നിൽ നിൽക്കുന്ന ഷവോമി അടുത്തിടെ 200w ഹൈപ്പർ ചാർജ് ടെക്നോളജി ഉപയോഗിച്ചുകൊണ്ടുള്ള ചാർജറുകൾ നിർമ്മിച്ചിരുന്നു. ഇതുവഴി വെറും 8 മിനിറ്റ് കൊണ്ട് 4000mah ബാറ്ററി ചാർജ് ചെയ്യാൻ സാധിക്കും എന്നാണ് ഇവർ അവകാശപ്പെടുന്നത്.

ഷവോമി തന്നെ പുറത്തിറക്കിയ മൈ എയർ ചാർജ് ടെക്നോളജി ഉപയോഗിച്ചു കൊണ്ട് ചാർജിങ് കേബിൾ ഉപയോഗിക്കാതെയുള്ള മൊബൈൽ ചാർജിങ് രീതിയും പുറത്തിറക്കിയിരുന്നു. ഒരേ സമയം ഒന്നിലധികം ഉപകരണങ്ങൾ വയറിങ് കേബിൾ ഉപയോഗിക്കാതെ ചാർജ് ചെയ്യാൻ ഇത് വഴി സാധിക്കുന്നതാണ്. നിലവിൽ 17 പാറ്റന്റുകൾ ആണ് ആണ് മൈ എയർ ചാർജ് ടെക്നോളജിക്ക് ഉള്ളത്. വയർ ഉപയോഗിക്കാതെയുള്ള ഈ ഒരു ടെക്നോളജി ഉപയോഗപ്പെടുത്തി സ്മാർട്ട് വാച്ചുകൾ പോലുള്ളവയും ചാർജ് ചെയ്യാം എന്നത് കൂടുതൽ ആകർഷകമാക്കുന്നു.

Also Read  മാസ തവണകളായി കുറഞ്ഞ വിലയിൽ ഐഫോൺ സ്വന്തമാക്കാം

ഷവോമിയുടെ ഏറ്റവും പുതിയ ടെക്നോളജി ആയ സൗണ്ട് ചാർജിങ് ടെക്നോളജിയുടെ പ്രത്യേകതകൾ എന്തെല്ലാമാണ്?

സൗണ്ട് ടെക്നോളജി ഉപയോഗപ്പെടുത്തിയുള്ള ചാർജിർ പാറ്റന്റിനായി ഷാവോമി CNIPA യിൽ അപ്ലൈ ചെയ്തു കഴിഞ്ഞു. ഇതുവഴി സ്മാർട്ഫോണുകൾക്ക് പുറമേ വ്യത്യസ്ത ഉപകരണങ്ങൾക്ക് സൗണ്ട് ടെക്നോളജി ഉപയോഗിച്ചുള്ള ചാർജിങ് സാധ്യമാകും എന്നാണ് അറിയുന്നത്.

ഇത്തരത്തിൽ ഒരു സംവിധാനം നിർമ്മിക്കുന്നതിനായി ഒരു സൗണ്ട് കളക്ഷൻ ഡിവൈസ്, ശബ്ദം പരിവർത്തനം ചെയ്യുന്നതിന് ആവശ്യമായ ഉപകരണം, പരിസ്ഥിതിയിൽ നിന്നും മെക്കാനിക്കൽ വൈബ്രേഷനിലേക്ക് ശബ്ദം കൈമാറ്റം ചെയ്യുന്നതിന് ആവശ്യമായ ഒരു ഉപകരണം, ഇത്തരത്തിൽ ഉണ്ടാകുന്ന മെക്കാനിക്കൽ വൈബ്രേഷന് കളെ
എസി,ഡിസി എന്നിവയിൽ കൻവെർട്ട് ചെയ്യുന്നതിന് ആവശ്യമായ ഉപകരണം എന്നിവയ്ക്കെല്ലാം ആയുള്ള പാറ്റന്റ് ആണ് ഷവോമി ഉപയോഗപ്പെടുത്തുന്നത്.

Also Read  ഒന്നാം ക്ലാസ് മുതൽ +2 വരെയുള്ള പാഠ പുസ്തകങ്ങൾ ഫ്രീ മൊബൈലിൽ ഡൌൺലോഡ് ചെയ്യാം

ഷവോമി ആദ്യമായല്ല ഇത്തരത്തിലൊരു വയർലെസ് ചാർജിങ് ടെക്നോളജി കണ്ടെത്തുന്നത്. ഇതിനുമുൻപ് ജനുവരിയിൽ എയർ ചാർജ് ടെക്നോളജിയും കണ്ടെത്തിയിരുന്നു.

എന്നാൽ നിലവിലെ സൗണ്ട് ടെക്നോളജിയിൽ ഉള്ള ചാർജറുകളുടെ കണ്ടുപിടിത്തത്തിൽ ഷവോമി ക്കുള്ള സ്ഥാനം എടുത്തുപറയേണ്ടതാണ്. നിലവിൽ ഇത്തരമൊരു ചാർജർ പുറത്തിറക്കുന്നതിനായി കമ്പനിക്ക് നിരവധി ചലഞ്ചു കൾ നേരിടേണ്ടതുണ്ട്. എന്നിരുന്നാൽ കൂടി വരുന്ന മാസങ്ങളിൽ ഷവോമിയുടെ സൗണ്ട് ചാർജിങ് ടെക്നോളജി ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.

ഈ ഒരു കാലയളവിനുള്ളിൽ ഷവോമിയുടെ 200w പഴയ രീതിയിലുള്ള 120 w ചാർജറുകൾക്ക് പകരമായി ഉപയോഗപ്പെടുത്തി ഫാസ്റ്റ് ചാർജിങ് നേടാവുന്നതാണ്. പുതിയ സൗണ്ട് ടെക്നോളജി ഉപയോഗപ്പെടുത്തിയുള്ള ചാർജർ കൂടി വരുന്നതിലൂടെ ഷവോമി ചരിത്രത്തിൽ ഒരു പുതിയ കണ്ടുപിടുത്തത്തിന് തുടക്കംകുറിക്കും എന്ന കാര്യത്തിൽ സംശയമില്ല.


Spread the love

Leave a Comment