ഈട് വേണ്ട; 50 ലക്ഷം വരെ ലോൺ ഫേസ്ബുക് തരും

Spread the love

ഒരു സോഷ്യൽ മീഡിയ  ഫ്ലാറ്റ്ഫോംമെന്ന നിലയിൽ ഫേസ്ബുക്കിന് ജനങ്ങൾക്കിടയിലുള്ള സ്ഥാനം ചെറുതല്ല. സാധാരണയായി ആളുകളുമായി പരിചയം പുതുക്കുന്നതിനും, കമ്മ്യൂണിക്കേഷൻ നടത്തുന്നതിനുവേണ്ടിയാണ്‌ മിക്ക ആളുകളും ഫേസ്ബുക്ക് ഉപയോഗപ്പെടുത്തുന്നത്. എന്നാൽ ഇനിമുതൽ ചെറുകിട സംരംഭകരെ സഹായിക്കുന്നതിനുള്ള വായ്പാ പദ്ധതിയുമായി മുന്നോട്ട് വന്നിരിക്കുകയാണ് ഫേസ്ബുക്ക്. എന്നുമാത്രമല്ല യാതൊന്നും ഈട് നൽകാതെതന്നെ 50 ലക്ഷം രൂപ വരെ ഫേസ്ബുക്കിൽ നിന്നും ബിസിനസ് ലോൺ ആയി നേടാവുന്നതാണ്.

ചെറുകിട സംരംഭങ്ങൾക്ക് വായ്പ നൽകുന്ന മറ്റൊരു ഓൺലൈൻ പ്ലാറ്റ്ഫോമായ ഇൻഡിഫൈ യുമായി സഹകരിച്ചാണ് ഫേസ്ബുക്ക് ഇത്തരത്തിൽ ഒരു വായ്പാ പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുള്ളത്. മറ്റ് വായ്പാ പദ്ധതികൾക്ക് ഉള്ളതുപോലെ പ്രോസസ്സിംഗ് ഫീ നൽകേണ്ടി വരുന്നില്ല എന്നതും ഫെയ്സ്ബുക്ക് വായ്പാ പദ്ധതിയുടെ പ്രത്യേകതയാണ്. ലോൺ ലഭിക്കുന്നതിന് ആവശ്യമായ അപേക്ഷകൾ, മറ്റ് രേഖകൾ എന്നിവ പരിശോധിച്ച് ലോൺ അപ്രൂവൽ ലഭിക്കുന്ന പക്ഷം മൂന്ന് ദിവസത്തിനുള്ളിൽ വായ്പാ തുക ലഭ്യമാക്കുമെന്നും ഫേസ്ബുക്ക് അറിയിച്ചു.

Also Read  ആർപി ഫൌണ്ടേഷൻ : പാവപെട്ടവർക്ക് ധന സഹായം എത്തുന്നു 25,000 രൂപ വീതം

ഓരോരുത്തരുടെയും ബിസിനസ് ആവശ്യാനുസരണം 2 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെയാണ് വായ്പയായി ലഭിക്കുക. 17 മുതൽ 20 ശതമാനം എന്ന നിരക്കിലാണ് വായ്പ വാർഷിക പലിശ നൽകേണ്ടിവരുന്നത്. ഫേസ്ബുക്ക്, ഫേസ്ബുക്കിനു കീഴിലുള്ള മറ്റ് കമ്പനികൾ എന്നിവയിൽ 180 ദിവസമെങ്കിലും പരസ്യം നൽകിയിട്ടുള്ള സംരംഭകർക്ക് ആണ് ലോൺ ലഭ്യമാകുക. കൂടാതെ വനിതാ സംരംഭകർക്ക് വായ്പാ തുകയുടെ പലിശ നിരക്കിൽ നേരിയ ഇളവും ലഭിക്കുന്നതാണ്. ചെറുകിട സംരംഭകർക്ക് വളരെയധികം ഉപകാരപ്രദമായിരിക്കും ഫേസ്ബുക്ക് നടപ്പിലാക്കുന്ന വായ്പാപദ്ധതി എന്ന കാര്യത്തിൽ സംശയമില്ല.

Also Read  കേന്ദ്ര സർക്കാർ നൽകുന്ന MSME ബിസ്സിനെസ്സ് ലോൺ 50,000 രൂപ മുതൽ 10 കോടി രൂപ വരെ വായ്പ ലഭിക്കും

Spread the love

7 thoughts on “ഈട് വേണ്ട; 50 ലക്ഷം വരെ ലോൺ ഫേസ്ബുക് തരും”

Leave a Comment