വെറും മിനിറ്റുകൾ കൊണ്ട് നിങ്ങളുടെ സിബിൽ സ്കോർ ചെക്ക് ചെയ്യാം

Spread the love

ഇന്ന് ബാങ്ക് സംബന്ധമായ പല ഇടപാടുകൾക്കും നമ്മൾ പലപ്പോഴായി കേൾക്കുന്ന ഒരു കാര്യമാണ് സിബിൽ സ്കോർ. ലോൺ എടുക്കുന്നതിനും മറ്റും ബാങ്കിനെ സമീപിക്കുമ്പോൾ നല്ല സിബിൽ സ്കോർ നിലനിർത്തിയാൽ മാത്രമാണ് ലോൺ അനുവദിക്കുകയുള്ളു. എന്നാൽ പലർക്കും സിബിൽ സ്കോർ ചെക്ക് ചെയ്യേണ്ടത് എങ്ങിനെയാണെന്ന് അറിയുന്നുണ്ടാവില്ല. സിബിൽ സ്കോർ എങ്ങനെ ഫ്രീ ആയി ഓൺലൈനിലൂടെ ചെക്ക് ചെയ്യാം എന്നാണ് ഇന്നു നമ്മൾ നോക്കുന്നത്.

സാധാരണ 300 നും 900 നും ഇടയിലാണ് സിബിൽ സ്കോർ കണക്കാക്കുന്നത്. സിബിൽ സ്കോർ 750നു മുകളിലാണെങ്കിൽ ഏത് ബാങ്കിൽ നിന്നും ലോൺ വളരെ എളുപ്പം ലഭിക്കുന്നതാണ്. ഇന്ന് പണം കൈകാര്യം ചെയ്യുന്ന മിക്ക ആൾക്കാരും ഉപയോഗിക്കുന്ന ഒരു ആപ്പ് ഉപയോഗിച്ചുകൊണ്ടാണ് സിബിൽ സ്കോർ എത്രയുണ്ട് എന്ന് ചെക്ക് ചെയ്യുന്നത്.

Also Read  ഭവന വായ്പ ഏറ്റവും കുറഞ്ഞ പലിശ നിരക്ക് ഈ ബാങ്കുകളിൽ

Paisabazaar എന്ന ആപ്പ് ഉപയോഗിച്ചുകൊണ്ടാണ് സിബിൽ സ്കോർ ചെക്ക് ചെയ്യാൻ സാധിക്കുക. ഈ ഒരു അപ്ലിക്കേഷൻ ഉപയോഗിച്ച് മണി മാനേജ്മെന്റ്, സിബിൽ സ്കോർ ചെക്ക് ചെയ്യുക എന്നിവ മാത്രമല്ല നിങ്ങൾക്ക് ലോണുകൾ ക്ക് അപേക്ഷിക്കാനും, ഇൻഷൂറൻസ് പോളിസികൾ എടുക്കുവാനും എല്ലാം സാധിക്കുന്നതാണ്.

അപ്ലികേഷൻ ഓപ്പൺ ചെയ്തുകഴിഞ്ഞാൽ നിങ്ങളുടെ മൊബൈൽ നമ്പർ,പാൻകാർഡ് എന്നീ ഡീറ്റെയിസ് എന്റർ ചെയ്ത നൽകേണ്ടതാണ്. എന്നാൽ മാത്രമാണ് സിബിൽ സ്കോർ സംബന്ധമായ വിവരങ്ങൾ കാണാൻ സാധിക്കുകയുള്ളൂ. ഇത്തരത്തിൽ വിവരങ്ങൾ എന്റർ ചെയ്തു നൽകിയാൽ മുകൾഭാഗത്തായി തന്നെ നിങ്ങളുടെ സിബിൽ സ്കോർ എത്രയാണ് എന്ന് കാണാവുന്നതാണ്.

ഇവിടെ your details തിരഞ്ഞെടുത്തു നൽകുകയാണെങ്കിൽ നിങ്ങളുടെ സിബിൽ സ്കോർ സംബന്ധമായ എല്ലാ വിവരങ്ങളും കാണാവുന്നതാണ്. 750നു മുകളിലാണ് സിബിൽ സ്കോർ എങ്കിൽ ലോൺ സംബന്ധമായ കാര്യങ്ങൾ നിങ്ങൾക്ക് വളരെ എളുപ്പം ലഭിക്കുന്നതാണ്. ലോൺ എല്ലാം എടുത്തവർ കൃത്യമായി തിരിച്ചടവ് നടത്താതെ വരികയാണെങ്കിൽ അത് സിബിൽ സ്കോറിന് കാര്യമായി ബാധിക്കുന്നതാണ്.

Also Read  SBI ബാങ്കിൽ അക്കൗണ്ട് ഉള്ളവവർക്ക് 50 ലക്ഷം രൂപ വരെ ലോൺ കിട്ടും

സിബിൽ സ്കോർ ഈ ആപ്ലിക്കേഷനിൽ നിന്ന് ഡൗൺലോഡ് ചെയ്ത് എടുക്കാനും സാധിക്കുന്നതാണ്. ഇത്തരത്തിൽ ഡൗൺലോഡ് ചെയ്ത് എടുക്കുന്നതിന് ഒരു പാസ്സ്‌വേർഡ് അടിക്കേണ്ടത് ഉണ്ട്. അത് നിങ്ങളുടെ ഡേറ്റ് ഓഫ് ബർത്ത് ആയിരിക്കും. ഇതിന് താഴെയായി നിലവിലുള്ള ബാങ്ക് അപ്ലിക്കേഷൻ ഡീറ്റെയിൽസ്,credit factors എന്നിങ്ങനെയുള്ള വിവരങ്ങളും കൃത്യമായി കാണാവുന്നതാണ്.

കൂടാതെ ഓരോ മാസവും സിബിൽ സ്കോറിൽ വന്ന വ്യത്യാസങ്ങളും ഗ്രാഫ് രൂപത്തിൽ കാണാവുന്നതാണ്.deatailed report എടുത്തു നോക്കിയാൽ നിങ്ങളുടെ സിബിൽ സ്കോർ കുറഞ്ഞതിന് കാരണമായ വിവരങ്ങളും കാണാവുന്നതാണ്. ഇത്തരം വിവരങ്ങൾ, കൂടാതെ നിങ്ങൾ നിലവിലെ തീയതി വരെ ചിലവാക്കിയ തുകയുടെ വിവരങ്ങളും കാണാവുന്നതാണ്.

Also Read  സ്വയം തൊഴിൽ സംഭരംഭം തുടങ്ങാൻ സർക്കാർ വായ്പ - 10 ലക്ഷം രൂപ വരെ

ഏതെല്ലാം സ്ഥലങ്ങളിൽ എത്ര രൂപ വെച്ച് ചിലവഴിച്ചു എന്നതിന്റെ വ്യക്തമായ വിവരങ്ങൾ ഈ ആപ് മുഖേന ലഭിക്കുന്നതാണ്. നിങ്ങളുടെ ചിലവുകൾ ഓട്ടോമാറ്റിക് ആയിത്തന്നെ ആപ്ലിക്കേഷനിൽ സേവ് ആവുന്നതാണ്. അതുകൊണ്ടുതന്നെ ചിലവഴിക്കുന്ന തുകയുടെ കൃത്യമായ കണക്ക് സൂക്ഷിക്കുന്നതിനും ഈ ആപ്പ് സഹായിക്കുന്നു.

ഇത്തരത്തിൽ സിബിൽ സ്കോർ ചെക്ക് ചെയ്യാൻ മാത്രമല്ല, ക്രെഡിറ്റ് കാർഡ്, ഹോം ലോൺ, ഗോൾഡ് വാങ്ങാൻ ഇങ്ങനെ ബാങ്ക് സംബന്ധമായ എല്ലാവിധ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന് തീർച്ചയായും സഹായകരമായ ഒരു ആപ്പാണ് പൈസബസാർ. കൂടുതൽ കണ്ടു മനസ്സിലാക്കുന്നതിനായി വീഡിയോ കാണാവുന്നതാണ്.


Spread the love

Leave a Comment

You cannot copy content of this page