മുദ്ര ലോൺ 10 ലക്ഷം രൂപ വരെ വായ്പ സഹായം

Spread the love

മുദ്ര ലോൺ : സാധാരണയായി പണത്തിന് അത്യാവശ്യം വരുമ്പോൾ എല്ലാവരും ചെയ്യുന്നത് സ്വകാര്യ പൊതുമേഖലാ ബാങ്കുകളെയോ, പ്രൈവറ്റ് ഫിനാൻസ് സ്ഥാപനങ്ങളെയോ സമീപിക്കുക എന്നതാണ്. എന്നാൽ ഇത്തരം സ്ഥാപനങ്ങളിൽ വായ്പ ലഭിക്കുന്നതിന് സമീപിക്കുമ്പോൾ സാധാരണക്കാർ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് ഈടായി അല്ലെങ്കിൽ ജാമ്യമായി എന്തെങ്കിലും നൽകേണ്ടിവരുന്നത്. വസ്തു വായോ, സ്വർണ്ണമാ യോ എല്ലാം മതിയായ ഈട് നൽകാതെ ഇത്തരം സ്ഥാപനങ്ങളിൽ നിന്നും ലോൺ ലഭിക്കുക എന്നത് പലപ്പോഴും അസാധ്യമായ കാര്യമാണ്. എന്നാൽ യാതൊന്നും ഈട് നൽകാതെ തന്നെ 10 ലക്ഷം രൂപ വരെ വായ്പ സഹായം ലഭിക്കുന്ന ഒരു സ്കീമിനെ പറ്റിയാണ് ഇവിടെ പറയുന്നത് .

SBI, കനറാ ബാങ്ക് പോലുള്ള പൊതുമേഖലാ ബാങ്കുകളിലും, ഐസിഐസിഐ, ഫെഡറൽ ബാങ്ക്, യൂണിയൻ ബാങ്ക് പോലുള്ള സ്വകാര്യമേഖല ബാങ്കുകളിലും, ഗ്രാമീണ ബാങ്ക് ആയ കേരള ബാങ്ക് പോലുള്ളവയിലും, മൈക്രോ ഫിനാൻസ് സാമ്പത്തിക സ്ഥാപനങ്ങൾ, നോൺ ബാങ്കിംഗ് സ്ഥാപനങ്ങളായ ബജാജ് ഫിൻസർവ് എന്നിവിടങ്ങളിലെല്ലാം ലഭ്യമാകുന്ന ഒരു കേന്ദ്രസർക്കാർ സാമ്പത്തിക സഹായ പദ്ധതിയാണ് മുദ്ര ലോൺ.മുദ്ര ലോൺ പ്രകാരം 10,000 രൂപ മുതൽ 10 ലക്ഷം രൂപ വരെ ഈടില്ലാതെ ലോണായി ലഭിക്കുന്നതാണ്.

പ്രധാനമന്ത്രി മുദ്ര ലോൺ പ്രധാനമായും മൂന്നു രീതിയിലാണ് തരം തിരിച്ചിട്ടുള്ളത്.

01 ആദ്യ വിഭാഗമായ ശിശു ലോൺ പ്രകാരം 50,000 രൂപ വരെയാണ് പരമാവധി ലോൺ തുകയായി ലഭിക്കുക. ഏഴു ദിവസം മുതൽ 10 ദിവസം വരെയാണ് ലോൺ ലഭിക്കുന്നതിനുള്ള കാലാവധി.
02 രണ്ടാമത്തെ വിഭാഗമായ കിഷോർ ലോൺ പ്രകാരം 50000 രൂപ മുതൽ 5 ലക്ഷം രൂപ വരെയാണ് കവറേജ് ആയി ലഭിക്കുക.
03 മൂന്നാമത്തെ വിഭാഗം ആയ തരുൺ പ്രകാരം 5 ലക്ഷം രൂപ മുതൽ 10 ലക്ഷം രൂപ വരെയാണ് ലോണായി ലഭിക്കുക.
Also Read  പലിശ ഇല്ല |വീട് പണിയാൻ വായ്‌പ്പാ കേരളത്തിൽ എല്ലാ ജില്ലകളിലും

കെട്ടിടനിർമാണം, കന്നുകാലി വളർത്തൽ, കറി പൊടികളുടെ നിർമ്മാണം,കൂണ്കൃഷി, ബേക്കറി,ധാന്യപ്പൊടി യൂണിറ്റ്, വസ്ത്രനിർമ്മാണം, കേബിൾ ടിവി ഷോപ്പ്, പാൽ,വെള്ളം എന്നിവ വിതരണം ചെയ്യുന്ന സ്ഥാപനം, സ്റ്റുഡിയോ, ലബോറട്ടറികൾ, ഭക്ഷണ വിതരണ യൂണിറ്റുകൾ, ടൂവീലർ റിപ്പയറിങ്, മസാല പൗഡർ നിർമ്മാണ യൂണിറ്റ്, പേപ്പർ പാത്രം നിർമ്മാണം, പില്ലോ കവർ ടീഷർട്ട് എന്നിവയുടെ വിതരണം, കോഴി ഫാം, പലചരക്കുകട, റെഡിമെയ്ഡ് തുണികളുടെ കട, ബാർബർ ഷോപ്പ്, മൊബൈൽ റിപ്പയറിങ്, ഡി ടിപി സെന്റർ,ഫാൻസി സ്റ്റോർ, സ്റ്റീൽ പാത്രക്കട കൾ, സൗണ്ട് ആൻഡ് ലൈറ്റ് ഷോപ്പ്, ബ്യൂട്ടി പാർലർ, ഇലക്ട്രിക്കൽ ഷോപ്പ്, ടീ സ്റ്റാൾ,ജ്യൂസ് ഷോപ്പ്, സെക്യൂരിറ്റി, ആംബുലൻസ് സർവീസ്, എംബ്രോയ്ഡറി ബിസിനസ് യൂണിറ്റ് എന്നിങ്ങനെ വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്ന വിതരണ ഉൽപാദന യൂണിറ്റുകളുടെ പ്രവർത്തനത്തിനായി വായ്പ ലഭിക്കുന്നതാണ്.

നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സംരംഭങ്ങൾക്കും ഈ ഒരു ലോണിനായി അപേക്ഷ നൽകാവുന്നതാണ്. ഇതുവഴി പുതിയതായി ഒരു സംരംഭം ആരംഭിക്കുന്നതിനു നിലവിലുള്ള സംരംഭം വിപുലീകരിക്കുന്നതിനോ സാധിക്കുന്നതാണ്. കാർഷിക ഉൽപ്പന്നങ്ങൾ സംഭരിക്കുന്നതിനും വിപണനം നടത്തുന്നതിനും ഈയൊരു ലോൺ ഉപയോഗപ്പെടുത്താൻ സാധിക്കുമെങ്കിലും കാർഷിക രംഗവുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങൾക്കായി ഒരു വായ്പ പ്രയോജനപ്പെടുത്താൻ സാധിക്കില്ല. ഭക്ഷ്യസംസ്കരണ യൂണിറ്റുകൾക്കും ഈയൊരു ലോൺ ഉപയോഗപ്പെടുത്താവുന്നതാണ്.

നിലവിൽ വീടുകളിൽ കേക്ക് നിർമ്മിച്ച് നൽകുന്നതിനും, അച്ചാർ യൂണിറ്റുകൾ ആരംഭിക്കുന്നതിനും എല്ലാം ഈ ഒരു ലോൺ തുക പ്രയോജനപ്പെടുത്താവുന്നതാണ്. ഒരു വ്യക്തിക്ക് മാത്രമല്ല പാർട്ട്ണർഷിപ്പ് നടത്തുന്ന സ്വയംസഹായ സംരംഭങ്ങൾക്ക് വേണ്ടിയും മുദ്ര ലോണിനായി അപേക്ഷ നൽകാവുന്നതാണ്.

ആർക്കുവേണമെങ്കിലും വളരെ എളുപ്പത്തിൽ ചെയ്ത നൽകാവുന്ന രീതിയിലാണ് അപേക്ഷ ഫോം നൽകിയിട്ടുള്ളത്. ഇതോടൊപ്പം അനുബന്ധ രേഖകൾ കൂടി നൽകേണ്ടതുണ്ട്. ബാങ്കിന്റെ എംബ്ലം പതിപ്പിച്ച ഫോമുകൾ ശാഖകളിൽ നിന്നും ലഭിക്കുന്നതാണ്, അത് വാങ്ങി കൃത്യമായി പൂരിപ്പിച്ച് സ്ഥിരതാമസം തെളിയിക്കുന്നതിന് ആവശ്യമായ രേഖ, എസ് സി/ എസ് ടി/ ഓ ബി സി, മൈനോറിറ്റി വിഭാഗക്കാർക്ക് അത് തെളിയിക്കുന്നതിന് ആവശ്യമായ രേഖ, ബിസിനസ് സ്ഥാപനങ്ങളുടെ അഡ്രസ്സ് തെളിയിക്കുന്നതിന് ആവശ്യമായ രേഖ, നിലവിൽ വായ്പകൾ എടുത്തവർക്ക് ആ ബാങ്കിൽ നിന്നും സ്റ്റേറ്റ്മെന്റ് തെളിയിക്കുന്ന രേഖ, നിലവിൽ സംരംഭം ഉള്ളവരാണെങ്കിൽ കഴിഞ്ഞ രണ്ട് വർഷത്തെ അക്കൗണ്ട് സ്റ്റേറ്റ്മെന്റ്, 2 ലക്ഷത്തിനു മുകളിൽ വായ്പ ഉള്ളവർക്ക് പ്രതീക്ഷിത ബാലൻസ് ഷീറ്റ്, നിലവിൽ സംരംഭം ഉള്ളവർ അവസാന രണ്ടുവർഷത്തെ വിൽപ്പന കണക്ക്,വിശദമായ പ്രോജക്ട് റിപ്പോർട്ട്, പ്രൊപ്രൈറ്ററി അല്ലാത്ത സ്ഥാപനങ്ങൾക്ക് അത് തെളിയിക്കുന്നതിന് ആവശ്യമായ രേഖകൾ, ജോയിന്റ് ആയി ചെയ്യുന്നവർക്ക് തെളിയിക്കുന്നതിന് ആവശ്യമായ രേഖകൾ, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം അപേക്ഷ ബാങ്കിൽ സമർപ്പിക്കാവുന്നതാണ്. വിശദമായ വിവരങ്ങൾക്ക് ജില്ലാ ബ്ലോക്ക് പഞ്ചായത്ത് മേഖലകളിൽ പെട്ട വ്യവസായ വകുപ്പിന്റെ സഹായം തേടാവുന്നതാണ്. സംരംഭകർക്ക് ആവശ്യമായ കൈത്താങ്ങ് സഹായവും ഈ രീതിയിൽ ലഭിക്കുന്നതാണ്.

Also Read  ലോൺ എടുക്കാതെ എങ്ങനെ വീട് വാങ്ങാം

മുദ്ര ലോൺ ഒരു ഈടില്ലാത്ത വായ്പ ആയതുകൊണ്ട് തന്നെ നിങ്ങൾ സ്ഥിരതാമസമാക്കിയ സ്ഥലത്തെ ബാങ്കിൽ നിന്നാണ് വായ്പക്ക് ആവശ്യമായ കാര്യങ്ങൾ ചെയ്യേണ്ടത്. സ്ഥിരതാമസം തെളിയിക്കുന്നതിന് ആവശ്യമായ രേഖ നിങ്ങളുടെ പക്കൽ ഇല്ലായെങ്കിൽ ലോൺ റിജക്ട് ചെയ്യുന്നതിന് അത് ഒരു കാരണമായേക്കാം. മറ്റ് ധനകാര്യ സ്ഥാപനങ്ങളിൽ വായ്പാ കുടിശ്ശിക ഇല്ല എന്ന് ഉറപ്പു വരുത്തണം, നല്ല രീതിയിലുള്ള ക്രെഡിറ്റ് സിബിൽ സ്കോർ എന്നിവ മെയിൻറ്റൈൻ ചെയ്യാനായി ശ്രദ്ധിക്കണം. നിലവിൽ ഒരു SB അക്കൗണ്ട് തുടങ്ങി ആറുമാസക്കാലം ട്രാൻസാക്ഷൻ നടക്കുന്നുണ്ടെങ്കിൽ അഞ്ചു ലക്ഷം രൂപ വരെയുള്ള മുദ്ര ലോൺ ലഭിക്കുന്നതിന് എളുപ്പമാണ്. ലോൺ ലഭിച്ച കൃത്യമായി തിരിച്ചടവ് നടത്തുകയാണ് എങ്കിൽ ഓവർ ഡ്രാഫ്റ്റ് ലോണുകൾ ലഭിക്കാനുള്ള സാധ്യത കൂടുതലാണ്.

Also Read  ചെക്ക് ലീഫ് ഫിൽ ചെയ്യേണ്ട രീതി

5 ലക്ഷം രൂപ മുതൽ 10 ലക്ഷം രൂപ വരെ ലോൺ ആയി ലഭിക്കുന്നതിന് ഐടിആർ ഫയൽ ചെയ്ത കോപ്പി നൽകേണ്ടി വരുന്നതാണ്. ശിശു ലോൺ ഉൾപ്പെടെയുള്ള മറ്റു രണ്ട് വിഭാഗങ്ങൾക്കും വ്യക്തമായ പ്രോജക്ട് റിപ്പോർട്ട് കാണിക്കേണ്ടതുണ്ട്. പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കുമ്പോൾ വ്യക്തമായ ബിസിനസ് ആശയം അതിൽ കൃത്യമായി ഉൾപ്പെടുത്തണം. കൂടാതെ നിങ്ങൾക്ക് പ്രോജക്ട് റിപ്പോർട്ട് കൃത്യമായി വിവരിച്ചു നൽകാനുംസാധിക്കണം. ഐടിആർ ഫയൽ ചെയ്ത കോപ്പി, മികച്ച ക്രെഡിറ്റ് സ്കോർ എന്നിവ നിലനിർത്തുന്നതിനായി പ്രത്യേകം ശ്രദ്ധിക്കണം.

ഏതെങ്കിലും കാരണവശാൽ നിങ്ങൾ നൽകിയ അപേക്ഷ റിജക്ട് ചെയ്യപ്പെടുകയാണ് എങ്കിൽ അതിനുള്ള കാരണം ബാങ്ക് മാനേജറിൽ നിന്നും ചോദിച്ച മനസ്സിലാക്കുകയും ആവശ്യമുള്ള കാര്യങ്ങൾ കൃത്യമായി പിന്നീട് ചെയ്യുകയും ആണെങ്കിൽ ലോൺ ലഭിക്കുന്നതിനുള്ള സാധ്യത കൂടുതലാണ്. കൃത്യമായ കാരണങ്ങൾ കൊണ്ടല്ല വിധത്തിൽ ചെയ്യപ്പെടുന്നത് എങ്കിൽ ആ ബാങ്കിന്റെ റീജിയണൽ സോൺ മാനേജർമാർക്ക് കാരണം വിശദമാക്കി പരാതി നൽകാവുന്നതാണ്. മറ്റു ബാഗുകളിൽ സമീപിച്ച് ലോണിനായി അപേക്ഷ നൽകാവുന്നതുമാണ്.

ഓരോ ജില്ലയിലും ഓരോ ലീഡ് ബാങ്ക് നൽകിയിട്ടുണ്ടാകും. ഇതുവഴിയും പരാതികൾ നൽകാം, നല്ല എങ്കിൽ ബാങ്കിംഗ് ഓംബുഡ്സ്മാന് പരാതി നൽകാവുന്നതാണ്. ജില്ലാ കളക്ടർ നേതൃത്വം വഹിക്കുന്ന ദിശ കമ്മിറ്റി വഴിയും പരാതികൾ സമർപ്പിക്കാവുന്നതാണ്. പരാതികൾ സമർപ്പിക്കുന്നതിനായി പ്രധാനമന്ത്രി മുദ്രാ യോജന വെബ്സൈറ്റ് ടോൾഫ്രീ നമ്പർ എന്നിവയും ഉപയോഗപ്പെടുത്താവുന്നതാണ്. കേരളത്തിൽ ഉള്ളവർക്ക് താഴെ നൽകിയിട്ടുള്ള ടോൾഫ്രീ നമ്പർ വഴി മുദ്ര ലോൺ യുമായി ബന്ധപ്പെട്ട സംശയങ്ങൾ കിച്ചു മനസ്സിലാക്കാവുന്നതാണ്.

Toll free-180042511222


Spread the love

Leave a Comment