പ്രധാന മന്ത്രി ആവാസ് യോജന പദ്ദതി | സ്വന്തമായി വീട് ഇല്ലാത്തവർക്ക് വീട് വെക്കാൻ 2 % പലിശ നിരക്കിൽ ഭാവന വായ്പാ

Spread the love

സ്വന്തമായി ഒരു ഭവനം എന്നത് ഏതൊരു വ്യക്തിയുടെ സ്വപ്നം തന്നെയാണ്.എന്നാൽ നിരവധി ബാങ്കുകളാണ് ഭവന വായ്പയ്ക്ക് കൂടുതൽ പലിശ വാങ്ങിച്ചു ലോൺ നൽകുന്നത്. എന്നാൽ വെറും രണ്ട് ശതമാനം പലിശ നിരക്കിൽ ഭവന വായ്പ കേന്ദ്ര സർക്കാർ നൽകുന്നതാണ്.

എല്ലാം മനുഷ്യരുടെയും അടിസ്ഥാന ആവശ്യങ്ങളിൽ ഒന്നാണ് ഒരു വീട് എന്നത്.പ്രധാന മന്ത്രി ആവാസ് യോജന എന്ന പദ്ദതി പലരും കേട്ടിട്ടുണ്ടാവും.ഈ പദ്ദതി വഴി വെറും രണ്ട് ശതമാനം പലിശ നിരക്കിൽ ഭവന വായ്പ ലഭിക്കുന്നതാണ്.2015 മുതൽ 2022 വരെ ഈ പദ്ദതി പൂർത്തികരിക്ക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം.

Also Read  സ്വയം തൊഴിൽ സംഭരംഭം തുടങ്ങാൻ സർക്കാർ വായ്പ - 10 ലക്ഷം രൂപ വരെ

എന്നാൽ പലർക്കും ഉണ്ടാവുന്ന സംശയമാണ് ആർക്കൊക്കെ ഈ പദ്ദതിയിലേക്ക് അപേഷിക്കാൻ സാധിക്കുമെന്നത്.ഒന്നര ലക്ഷം രൂപ വരെ വാർഷിക വരുമാനം ഉള്ളവർക്ക് ഇതിലേക്ക് അപേക്ഷിക്കാൻ സാധിക്കും. ആദ്യമായി ഭവനം വാങ്ങുന്നവർക്കോ നിർമ്മിക്കന്നവർക്കോ മാത്രമേ ഈ ഭവന വായ്പ ലഭിക്കുകയുള്ളു.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരും കുറഞ്ഞ വരുമാനം ഉള്ളവർ, എടത്തരം വരുമാനം ഉള്ളവർ എന്നീ ഇങ്ങനെ മൂന്നായി തരം തിരിച്ചാണ് സബ്സിഡി നൽകുന്നത്.യോഗ്യതയുള്ളവർക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കുകയുള്ളു. ആധാർ നമ്പർ, വാർഷിക വരുമാനം തെളിയിക്കുന്ന രേഖകൾ തുടങ്ങിയ രേഖകൾ അപേക്ഷിക്കുന്നതിനു മുമ്പ് സമർപ്പിക്കേണ്ടതാണ്.

Also Read  ഇ- ഓട്ടോ റിക്ഷ വാങ്ങാൻ 3 ലക്ഷം രൂപ വായ്പ്പ 3000 രൂപ സബ്‌സീഡിയും

തിരിച്ചടവ് കാലാവധി ഇരുപത് വർഷം വരെയാണ് ഉണ്ടാവുക.ഭവന വായ്പ ലഭിക്കുവാൻ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാൻ സാധിക്കുന്നതാണ്. പ്രധാന മന്ത്രി ആവാസ് യോജനയുടെ ഔദ്യോഗിക വെബ്സൈറ്റ് ( http://pmaymis.gov.in/ ) തുറക്കുക.ശേഷം സിറ്റിസൺഷിപ് എന്ന മെനു തുറന്ന് ഓപ്ഷൻസ് തെരഞ്ഞെടുക്കുക.

തുറന്നു വരുന്ന പുതിയ സ്‌ക്രീനിൽ നിങ്ങളുടെ വിവരങ്ങൾ പൂരിപ്പിക്കുക.പൂരിപ്പിച്ചതിനു ശേഷം ചെക്ക് പോസ്റ്റ്‌ തെരഞ്ഞെടുക്കുക. തുടർന്നു സേവ് ചെയ്യുക.തുടർന്നു നിങ്ങൾക്ക് അപ്ലിക്കേഷൻ നമ്പർ ലഭിക്കുന്നതാണ്.പിന്നീട് ഡൌൺലോഡ് ചെയ്ത് പ്രിന്റ്‌ എടുത്ത് സൂക്ഷിക്കുക.ഈ ഉപകാരപ്രദമായ അറിവ് മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക …

Also Read  ഭവന വായ്പ ഏറ്റവും കുറഞ്ഞ പലിശ നിരക്ക് ഈ ബാങ്കുകളിൽ

Spread the love

Leave a Comment