ബാങ്ക് ലോൺ ഉള്ളവർക്ക് സന്തോഷിക്കാം വീണ്ടും മൊറട്ടോറിയം

Spread the love

മൊറട്ടോറിയം : കോവിഡ് വ്യാപനം വളരെ വലിയ ഒരു സാമ്പത്തിക പ്രതിസന്ധി ആണ് സാധാരണക്കാർക്കിടയിൽ സൃഷ്ടിച്ചത്. ചെറുകിട സംരംഭങ്ങൾ നടത്തുന്നവർക്കും മറ്റും, കച്ചവടങ്ങൾ നടക്കാത്തത് കൊണ്ടുതന്നെ സാമ്പത്തികമായി വളരെ വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കേണ്ടി വരുന്നത്. ഇത്തരം ഒരു സാഹചര്യത്തിൽ ബാങ്കുകളിൽനിന്ന് വായ്പകൾ എടുത്തവർക്ക് അത് തിരിച്ചടയ്ക്കാൻ സാധിക്കാത്ത ഒരു അവസ്ഥയാണ് ഉള്ളത്. എന്നാൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയ പുതിയ ഉത്തരവ് പ്രകാരം ഇത്തരത്തിൽ കോവിഡ് ബാധിച്ച് സാമ്പത്തികപ്രതിസന്ധി അനുഭവിക്കുന്നവർക്ക് ബാങ്ക് വായ്പകൾക്ക് രണ്ടുവർഷത്തെ മൊറട്ടോറിയം, വായ്പ പുനക്രമീകരണം എന്നിവ നൽകുന്നതിനായി ഉള്ള നിർദേശം നൽകിയിട്ടുണ്ട്.

2021 സെപ്റ്റംബർ 30 വരെയാണ് മുകളിൽ പറഞ്ഞ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുവേണ്ടി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. എല്ലാ ബാങ്കുകൾക്കും റിസർവ് ബാങ്ക് പുറത്തിറക്കിയ പുതിയ നിർദ്ദേശം ബാധകമാണ്. എന്നാൽ കോവിഡ് ആദ്യഘട്ടത്തിൽ എല്ലാ വായ്പകൾക്കും അപേക്ഷ നൽകാതെ തന്നെ ആറുമാസത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. 2021 മാർച്ച് ഒന്നു മുതൽ ഓഗസ്റ്റ് 31 വരെ ആണ് ഈ മൊറട്ടോറിയം കാലാവധി.

പുതുക്കിയ നിർദ്ദേശമനുസരിച്ച് വായ്പ എടുത്ത വ്യക്തി ബാങ്കുമായി ബന്ധപ്പെട്ട് അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. പൊതുമേഖല, സ്വകാര്യമേഖല, സ്മാൾ ഫിനാൻസ് ബാങ്കുകൾ, ജില്ലാ സഹകരണ ബാങ്കുകൾ, പ്രൈമറി സഹകരണ ബാങ്കുകൾ,ഹൗസിംഗ് ഫിനാൻസ് കമ്പനികൾ,എന്നിങ്ങനെ ബാങ്കിംഗ് മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങൾക്കും ആർബിഐ പുറത്തിറക്കിയ പുതിയ നിർദ്ദേശം ബാധകമാണ്.

Also Read  ഫെഡറൽ ബാങ്ക് പ്രീ അംഗീകൃത ലോൺ | വെറും 5 മിനിറ്റിൽ ലോൺ റെഡി

മൊറട്ടോറിയം ബാധകമായ ലോണുകൾ ഏതെല്ലാമാണ്?

വ്യക്തിഗത ലോണുകൾ, ചെറുകിട സംരംഭങ്ങൾക്ക് നൽകുന്ന ബിസിനസ് ലോണുകൾ, ബിസിനസ് ഓവർ ഡ്രാഫ്റ്റിംഗ്, ഭവന വായ്പകൾ എന്നീ ലോണുകൾക്കാണ് ആനുകൂല്യം ലഭിക്കുക. 25 കോടി രൂപ വരെ പരമാവധി ലോൺ തുക എടുത്തവർക്ക് ആണ് ഈയൊരു ആനുകൂല്യം പ്രയോജനപ്പെടുത്താൻ സാധിക്കുക. ഇതിൽ തന്നെ വ്യക്തിഗത വായ്പകളിൽ വാഹനങ്ങൾക്കായി എടുക്കുന്ന ലോൺ, ഭവന വായ്പകൾ, വിദ്യാഭ്യാസ വായ്പകൾ, സാലറി ബേസ് ചെയ്ത വായ്പകൾ എന്നിവയെല്ലാം ഉൾപ്പെടുന്നതാണ്. റസലൂഷൻ ഫ്രെയിംവർക്ക് ടു എന്ന പേര് നൽകിയിട്ടുള്ള ഈ ഒരു പദ്ധതി വഴി ലോണുകളുടെ മൊറട്ടോറിയം റീസ്‌ട്രക്ച്ചറ്റിങ് എന്നിവ ലഭിക്കുന്നതിനായി ചില നിബന്ധനകളുണ്ട്.

2021 മാർച്ച് 31 മുതൽ ഉള്ള നിങ്ങളുടെ ലോൺ സ്റ്റാറ്റസ് സ്റ്റാൻഡേർഡ് ആയിരിക്കണം.NPA ഉള്ളവർക്ക് ഇത് ലഭിക്കില്ല, എന്നാൽ ചെറിയ കുടിശ്ശിക കുഴപ്പമില്ല. മുകളിൽ പറഞ്ഞ തീയതിക്കുശേഷം അപേക്ഷകന് ബാങ്ക് കണക്കിൽ സക്രിയ ആസ്തി ഉണ്ടായിരിക്കണം. അതായത് ഒരു കിട്ടാക്കടമായി മാറിയ ലോണുകൾ ക്ക് ഇത് ലഭിക്കുന്നതല്ല. മാർച്ച് 31ന് ശേഷം NPA ആയവർക്ക് ആനുകൂല്യം ലഭിക്കുന്നതാണ്. പുതിയ രീതി ഉപയോഗിച്ച് അതിനെ ഒരു സ്റ്റാൻഡേർഡ് ലോൺ ആക്കി മാറ്റാവുന്നതാണ്.

Also Read  കറന്റ്, സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകൾ തമ്മിലുള്ള വ്യത്യാസം എന്താണ്

നിലവിൽ 20 വർഷത്തെ ഹൗസിംഗ് ലോൺ ഉള്ള ഒരു വ്യക്തിയാണ് നിങ്ങളെങ്കിൽ പുതിയ ഈ ഒരു സ്കീം ഉപയോഗിച്ച് 5 മുതൽ 10 മാസം, പരമാവധി 24 മാസം വരെ ഇഎംഐ തിരിച്ചടവ് നിർത്താനായി സാധിക്കുന്നതാണ്. മൊറട്ടോറിയം അല്ലെങ്കിൽ റീ സ്ട്രക്ചറിങ് അപേക്ഷകൻ ആണ് തിരഞ്ഞെടുക്കേണ്ടത്.

അതായത് 20 വർഷം ഭവന വായ്പ എടുത്ത ഒരു വ്യക്തി പൂർണ്ണമായും വരുമാനം ലഭിക്കാത്ത ഒരു അവസ്ഥയിലാണ് നിലവിലുള്ളത് എങ്കിൽ പരമാവധി 24 മാസത്തേക്ക് മൊറട്ടോറിയം ലഭിക്കുന്നതിനായി അപേക്ഷ നൽകാവുന്നതാണ്. എന്നാൽ ഭാഗികമായി വരുമാനം നിലച്ച ഒരു വ്യക്തിയാണ് നിങ്ങളെങ്കിൽ നിലവിലെ ഇഎംഐ തുകയിൽ കുറവ് വരുത്തുകയാണ് നല്ലത് ഇതുവഴി വായ്പ കാലാവധി കൂട്ടുകയാണ് ചെയ്യുന്നത്. ഇത് വായ്പ പുനക്രമീകരണം എന്ന വിഭാഗത്തിലാണ് പെടുന്നത്.

ചെറുകിട സംരംഭങ്ങൾ തുടങ്ങുന്നതിന് വേണ്ടി ലോണെടുത്ത ഒരു വ്യക്തിക്ക് 5 മാസം കൊണ്ട് ബിസിനസ് തിരിച്ചുപിടിക്കാൻ സാധിക്കുന്ന ഒരു അവസ്ഥയാണ് നിലവിലുള്ളത് എങ്കിൽ അത്രയും കാലത്തേക്കുള്ള മൊറട്ടോറിയത്തിന് അപേക്ഷ നൽകാവുന്നതാണ്. എന്നാൽ പരമാവധി കാലയളവ് 24 മാസമാണ്.
വായ്പ പുനക്രമീകരണം പദ്ധതി ലഭിക്കുന്നതിനായി 2021 സെപ്റ്റംബർ 31 വരെയാണ് അപേക്ഷകൾ സമർപ്പിക്കാൻ ആവുക. ഇത്തരത്തിൽ അപേക്ഷ സമർപ്പിച്ച് 30 ദിവസത്തിനുള്ളിൽ ബാങ്ക് ഒരു തീരുമാനം എടുത്ത് അപേക്ഷകനെ അറിയിക്കുന്നതായിരിക്കും.

Also Read  SBI ബാങ്കിൽ അക്കൗണ്ട് ഉള്ളവവർക്ക് 50 ലക്ഷം രൂപ വരെ ലോൺ കിട്ടും

അപേക്ഷകൾ സമർപ്പിക്കുന്നതിനായി ബാങ്കിനെ സമീപിക്കുമ്പോൾ കോവിഡ് രണ്ടാംഘട്ടം കാരണം സാമ്പത്തികസ്ഥിതി മോശമാണ് എന്ന് തെളിയിക്കുന്നതിനായുള്ള രേഖകൾ ആയ അക്കൗണ്ട് സ്റ്റേറ്റ്മെന്റ്,GST റിട്ടേൺ, ജോലി നഷ്ടപ്പെട്ടിട്ടുണ്ട് എങ്കിൽ അത് തെളിയിക്കുന്ന രേഖ എന്നിവ കൂടി നൽകേണ്ടതുണ്ട്.

ഇത്തരത്തിൽ എല്ലാ രേഖകളും പരിശോധിച്ചശേഷം നിങ്ങൾക്ക് മൊറട്ടോറിയം ലഭിക്കുന്നതിനുള്ള അർഹതയുണ്ടെന്ന് ബാങ്കിന് ബോധ്യപ്പെട്ടാൽ ആനുകൂല്യം ലഭിക്കുന്നതാണ്. എന്നാൽ സർക്കാർ ജീവനക്കാർക്ക് ഇത്തരമൊരു ആനുകൂല്യം ലഭിക്കുന്നതല്ല. ചില ബാങ്കുകളിൽ അവരുടെ വെബ്സൈറ്റ് വഴിയും ഇത്തരത്തിൽ അപേക്ഷകൾ സമർപ്പിക്കാനുള്ള സൗകര്യം നൽകിവരുന്നുണ്ട്. പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം വായ്പ പുനക്രമീകരണ രീതി തിരഞ്ഞെടുക്കുമ്പോൾ അത്രയും കാലത്തെ പലിശ കൂടി നിങ്ങൾ നൽകേണ്ടി വരുന്നതാണ്. അതായത് പലിശയിനത്തിൽ യാതൊരു ഇളവും ലഭിക്കുന്നതല്ല. ലോൺ തിരിച്ചടയ്ക്കാൻ സാധിക്കും എങ്കിൽ ഇത്തരം ആനുകൂല്യം പ്രയോജനപ്പെടുത്താതെ ഇരിക്കുന്നതാണ് കൂടുതൽ നല്ലത്.


Spread the love

Leave a Comment