ഭവന വായ്പ്പ എടുത്ത് ഇങ്ങനെ ചെയ്താൽ മാസാമാസം EMI അടക്കാനുള്ള പണം കണ്ടെത്തേണ്ടതില്ല | വീഡിയോ കാണാം

Spread the love

നമ്മളെല്ലാവരും വീട് വയ്ക്കുന്നതിന് വേണ്ടി ഭവനവായ്പ എടുക്കുന്നവർ ആയിരിക്കും. എന്നാൽ ഇത്തരത്തിൽ ഭവന വായ്പകൾ എടുക്കുമ്പോൾ അത് തിരിച്ച് അടയ്ക്കുന്നതിന് EMI രീതിയിൽ ഒരു വലിയ തുക തന്നെ നൽകേണ്ടതായി വരാറുണ്ട്. ഇത് സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം വളരെ വലിയ പ്രശ്നമാണ്. എന്നാൽ EMI ഒഴിവാക്കിക്കൊണ്ട് ഭവന വായ്പകൾ എങ്ങിനെ തിരിച്ചടയ്ക്കാം എന്നാണ് ഇന്നു നമ്മൾ നോക്കുന്നത്.

നിങ്ങൾ ഒരു ഭവനവായ്പ എടുത്തു കഴിഞ്ഞാൽ EMI സംവിധാനത്തിൽ എല്ലാ മാസവും അടയ്ക്കുന്നത് തുകയും അതിന്റെ പലിശയും ചേർത്താണ്.ഇത്തരത്തിൽ കാലാവധി തീരുന്നതുവരെ ഇത് തുടർന്നു കൊണ്ടിരിക്കുന്നു.എന്നാൽ കുറച്ച് പ്ലാനിങ്ങോടു കൂടി ഒരു വീട് പണിയുകയാണെങ്കിൽ നിങ്ങൾക്ക് വളരെ എളുപ്പം ഭവന ലോണുകൾ അടച്ചു തീർക്കാവുന്നതാണ്.വിശദമായി താഴെ കാണുന്ന വീഡിയോയിൽ വിവരിക്കുന്നു .

Also Read  ഹോം ലോൺ ഏറ്റവും കുറഞ്ഞ പലിശ നിരക്ക് ഈ ബാങ്കുകളിൽ വിശദമായ വിവരങ്ങൾ ഇവിടെ അറിയാം

ഇതിനായി ചെയ്യേണ്ടത് ഒരു പ്ലാൻ വരയ്ക്കുമ്പോൾ തന്നെ പാർക്കിങ് സ്പേസ് കൂടുതൽ നൽകി ഒരു ഇരുനില വീടിനുള്ള പ്ലാൻ തയ്യാറാക്കുക. വീടിന്റെ പുറത്തു നിന്നും ഒരു സ്റ്റെയർകെയ്സ് കൊടുക്കുക. ഈ പ്ലാനിന്റെ അടിസ്ഥാനത്തിൽ ഒരു ഇരുനില വീട് വച്ചശേഷം മുകളിലെ നില വാടകയ്ക്ക് കൊടുക്കാവുന്നതാണ്.

നിങ്ങൾ ഇങ്ങനെ ചെയ്യുമ്പോൾ 5000 രൂപ മുതൽ 10000 രൂപ വരെ വാടകയിനത്തിൽ നിങ്ങൾക്ക് ലഭിക്കുന്നതാണ്. ഇതു മറ്റൊന്നിനും ചിലവഴിക്കാതെ EMI തുകയിലേക്ക് അടയ്ക്കുക യാണെങ്കിൽ. സാലറി ആയി കിട്ടുന്ന തുകയെ ബാധിക്കാതെ തന്നെ നിങ്ങൾക്ക് ലോൺ അടച്ചു തീർക്കാവുന്നതാണ്.കൂടുതലറിയാൻ വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ്.

Also Read  2 ലക്ഷം രൂപ വരെ ലോൺ | കേരളത്തിൽ ഉള്ളവർക്കു അപേക്ഷ കൊടുക്കാം

Spread the love

Leave a Comment