അടുക്കളത്തോട്ട മുട്ടക്കോഴി പരിപാലന പദ്ധതി

Spread the love

സ്ത്രീകളുടെ ഉന്നമനത്തിനുവേണ്ടി നിരവധി പദ്ധതികളാണ് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ആവിഷ്കരിച്ചു കൊണ്ടിരിക്കുന്നത്. കുടുംബശ്രീ മുഖാന്തരവും അല്ലാതെയും നിരവധി സാമ്പത്തിക സഹായ പദ്ധതികളും, അടുക്കളത്തോട്ടം പോലെയുള്ള പദ്ധതികളും ഇതിന്റെ ഭാഗമാണ്. കൂടാതെ അശരണരായ സ്ത്രീകൾക്കും, മക്കൾക്കും വേണ്ടി സംസ്ഥാന സർക്കാർ ആവിഷ്കരിച്ചിട്ടുള്ള പദ്ധതികളും നിരവധിയാണ്. ഇതിന്റെ എല്ലാം ആനുകൂല്യം കൈപ്പറ്റുന്ന ഒരുപാട് സ്ത്രീകൾ നമ്മുടെ നാട്ടിലുണ്ട് എങ്കിലും, ഇപ്പോഴും ഇത്തരം പദ്ധതികളെപ്പറ്റി അറിയാത്തവരായി നിരവധിപേർ ഉണ്ട്. കേരളത്തിലെ വനിതകൾക്കു വേണ്ടി ആവിഷ്കരിച്ചിട്ടുള്ള ഒരു കേരള സർക്കാർ കോഴി വളർത്തൽ പദ്ധതിയെ പറ്റിയാണ് ഇവിടെ പറയുന്നത്. എന്തെല്ലാമാണ് ഈ ഒരു പദ്ധതിയുടെ പ്രത്യേകത എന്നും, ആർക്കെല്ലാം പദ്ധതിയിൽ ഭാഗമാവാൻ സാധിക്കുമെന്നും പരിശോധിക്കാം.

കേരളത്തിലെ സ്ത്രീകളുടെ ഉന്നമനത്തിനുവേണ്ടി സംസ്ഥാന സർക്കാർ കുടുംബശ്രീ പദ്ധതി വഴി ആവിഷ്കരിക്കുന്ന ഒരു പദ്ധതിയാണ് ‘അടുക്കളത്തോട്ട മുട്ടക്കോഴി പരിപാലന പദ്ധതി’. 1998 ൽ ആണ് സംസ്ഥാനത്ത് കുടുംബശ്രീ മിഷൻ പദ്ധതിക്ക് തുടക്കം കുറിച്ചത്. ഈ ഒരു സ്ത്രീ കൂട്ടായ്മ ആരംഭിച്ചതോട് കൂടി തന്നെ നിരവധി ആനുകൂല്യങ്ങളാണ് സ്ത്രീകൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതുവഴി സ്ത്രീകളുടെ സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തുകയാണ് സർക്കാർ ഉദ്ദേശിക്കുന്നത്.

Also Read  50,000 രൂപ പലിശ രഹിത വായ്പ 50% സബ്‌സീഡിയും എങ്ങനെ അപേക്ഷിക്കാം

റൂറൽ മൈക്രോ എന്റർപ്രൈസസ് പദ്ധതി വഴി നിരവധി പദ്ധതികളാണ് ഇത്തരത്തിൽ പ്രവർത്തിക്കുന്നത്.
കേരളത്തിലെ 14 ജില്ലകളിലും കുടുംബശ്രീ മിഷൻ മുഖാന്തരം നടപ്പിലാക്കുന്ന ഒരു പദ്ധതിയാണ് അടുക്കളത്തോട്ട മുട്ടക്കോഴി പരിപാലന പദ്ധതി. ഇതുവഴി വ്യത്യസ്ത ഗ്രൂപ്പുകളായി തിരിഞ്ഞ് പദ്ധതിയുടെ ആനുകൂല്യം നേടാവുന്നതാണ്. പദ്ധതിയുടെ ഭാഗമായി ഒരാൾക്ക് 20 കോഴിക്കുഞ്ഞുങ്ങൾ വീതമാണ് ലഭിക്കുക. ഇവ വളർത്തുന്നതിന് ആവശ്യമായ കൂട് നിർമ്മാണം, തീറ്റ എന്നിവയ്ക്കായി മൊത്തം 15000 രൂപയാണ് ലഭ്യമാകുക. ഇതിൽ ബാങ്ക് ലോൺ സബ്സിഡി തുകയായി 14,250 രൂപയും, ഇതിൽ തന്നെ ഗുണഭോക്തൃവിഹിതം അതായത് തുടക്കത്തിൽ നൽകേണ്ടിവരുന്ന തുക എന്ന കണക്കിൽ 750 രൂപ, കുടുംബശ്രീ ഇൻസെന്റിവ് സബ്സിഡി ആയി 5000 രൂപ എന്നിങ്ങനെയാണ് ലഭിക്കുക.

Also Read  ഈടില്ലാതെ ഒരു ലക്ഷം രൂപ സബ്സിഡിയോടെ സർക്കാർ വായ്‌പ്പാ | ഇപ്പോൾ തന്നെ അപേക്ഷിക്കാം

അഞ്ചു പേർ ഉൾപ്പെടുന്ന ഒരു ഗ്രൂപ്പായി തിരിയുകയും, ഇത്തരത്തിൽ അഞ്ചു പേർക്ക് 100 കോഴിക്കുഞ്ഞുങ്ങൾ വീതവും ആണ് ലഭിക്കുക. അതായത് 75,000 രൂപയാണ് പദ്ധതി വിഹിതമായി ഇത്തരത്തിൽ ലഭിക്കുക. ഇതിൽ ഗുണഭോക്തൃവിഹിതം എന്ന് പറയുന്നത് 3750 രൂപയും, കുടുംബശ്രീ ഇൻസെന്റീവ് ആയി സബ്സിഡി ലഭിക്കുന്ന ആകെ തുക 25000 രൂപയുമാണ്. ബാക്കി വരുന്ന തുക ലോണായി വ്യത്യസ്ത മാസങ്ങളിൽ അടച്ചു തീർക്കാവുന്നതാണ്.

നിലവിൽ കുടുംബശ്രീ അംഗങ്ങളുടെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് വേണ്ടിയും, കൂടുതൽ വരുമാനം ഉറപ്പുവരുത്തുന്നതിനു വേണ്ടിയും സർക്കാർ ആവിഷ്കരിച്ചിട്ടുള്ള ഒരു പദ്ധതിയാണ് അടുക്കളത്തോട്ടം മുട്ടക്കോഴി പരിപാലന പദ്ധതി. ഇതേ രീതിയിൽ കുടുംബശ്രീ വഴി നടപ്പിലാക്കുന്ന മറ്റു പദ്ധതികളാണ് ആട് ഗ്രാമം, ക്ഷീര സാഗരം എന്നീ പദ്ധതികൾ.

Also Read  സുകന്യ സമൃദ്ധി യോജന : പഠനത്തിനും വിവാഹത്തിനും 50 ലക്ഷത്തിനു മുകളിൽ സഹായം

പദ്ധതിയിൽ ഭാഗമാവാൻ ആഗ്രഹിക്കുന്നവർക്ക് നിങ്ങളുടെ അടുത്തുള്ള കുടുംബശ്രീ മുഖാന്തരമോ ജില്ലാ കുടുംബശ്രീ മിഷൻ വഴിയോ കൂടുതൽ വിവരങ്ങൾ അറിയാവുന്നതാണ്. തീർച്ചയായും സ്ത്രീകൾക്ക് വളരെയധികം ഉപകാരപ്രദമായ ഒരു പദ്ധതി തന്നെയാണ് അടുക്കളത്തോട്ട മുട്ടക്കോഴി പരിപാലന പദ്ധതി. അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഉടൻതന്നെ അടുത്തുള്ള കുടുംബശ്രീ മിഷനുമായി ബന്ധപ്പെടാവുന്നതാണ്.വിശദമായ വിവരങ്ങൾ അറിയാൻ  താഴെ കാണുന്ന വീഡിയോ കാണുക .. ഈ ഒരു അറിവ് മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക …

അടുക്കളത്തോട്ട മുട്ടക്കോഴി പരിപാലന പദ്ധതി


Spread the love

Leave a Comment