മഴയും വെയിലും ഇനി പ്രശ്നമല്ല , വെറും 500 രൂപയ്ക്കുള്ളിൽ വീട്ടിലേക്കുള്ള സൺ കർട്ടൻ ഉണ്ടാക്കാം

Spread the love

നമ്മുടെയെല്ലാം വീടുകളിൽ അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നം ആയിരിക്കും മഴ കൂടുതൽ പെയ്യുന്ന സമയത്ത് വെള്ളം അകത്തോട്ട് അടിക്കുന്നത്. അതുപോലെതന്നെ നല്ല ചൂടുള്ള സമയത്തും സിറ്റൗട്ട് പോലുള്ള സ്ഥലങ്ങളിൽ ഭയങ്കര ചൂട് അനുഭവപ്പെടാറുണ്ട്. കാരണം പലപ്പോഴും സിറ്റൗട്ടിന്റെ സൈഡ് ഭാഗങ്ങൾ നമ്മൾ കവർ ചെയ്യാറില്ല.

എന്നാൽ സൈഡിലായി ഒരു ഫോൾഡബിൾ കർട്ടൻ നൽകുന്നത് തീർച്ചയായും ഇതിനൊരു പ്രതിവിധി തന്നെയാണ്. സാധാരണ ഇത്തരത്തിൽ ഫോൾഡബിൾ കർട്ടനുകൾ നിർമ്മിച്ച് നൽകുന്നവരെ സമീപിക്കുകയാണെങ്കിൽ അവർ അതിനായി ഈടാക്കുന്നത് വളരെ വലിയ തുകയാണ് . എന്നാൽ ഇനി ആർക്കുവേണമെങ്കിലും സ്വന്തം വീട്ടിൽ തന്നെ ഇത്തരത്തിൽ മഴക്കാലത്തും വേനൽക്കാലത്തും ഒരേരീതിയിൽ ഉപയോഗിക്കാവുന്ന ഫോൾഡബിൾ കർട്ടൻ നിർമ്മിക്കാവുന്നതാണ്. എങ്ങനെയാണ് ഒരു ഫോൾഡബിൾ കർട്ടൻ നിർമ്മിക്കേണ്ടത് എന്നും എന്തെല്ലാമാണ് അതിനായി ഉപയോഗപ്പെടുത്തുന്നത് എന്നും വീഡിയോയിൽ കൃത്യമായി പറയുന്നുണ്ട്.

ആദ്യമായി നിങ്ങൾക്ക് എവിടെയാണോ ഇത്തരത്തിലൊരു കർട്ടൻ ഇടാൻ ആവശ്യമുള്ളത് ആ ഭാഗത്തിന്റെ അളവ് കൃത്യമായി എടുക്കുക.നീളം വീതി എന്നിവ കൃത്യമായി എടുത്തശേഷം. ഇടയിൽ തൂണ് വരുന്നുണ്ടെങ്കിൽ അതിന്റെ അളവ് കൂടി എടുത്ത് വയ്ക്കേണ്ടതുണ്ട്. ഇതിനായി ആവശ്യമായിട്ടുള്ളത്,1.5 കനത്തിലുള്ള ഒരു പിവിസി പൈപ്പ് ഏകദേശം രണ്ടെണ്ണം ആവശ്യമായിവരും, ആവശ്യത്തിന് ഷാഡോ നെറ്റ്, മൂന്ന് കപ്പ് ഹൂക്, മൂന്ന് ബിഗ് വാഷർ, 20 രൂപ വിലയുള്ള ഒരു മിനി റോപ്പ്, ആവശ്യത്തിന് സ്ക്രൂ പ്ലഗ്, ഡ്രിൽ ചെയ്യുന്നതിന് ആവശ്യമായ ഒരു ഡ്രില്ലർ ഇത് റെന്റ് എടുക്കാവുന്നതാണ്.

Also Read  2000 രൂപ വന്ന ഇലക്ട്രിസിറ്റി ബിൽ 200 രൂപാ ആവും ഇങ്ങനെ ചെയ്‌താൽ

നിർമ്മാണരീതി

ഒരു പിവിസി പൈപ്പ് എടുത്തു ഇതിന്റെ 2 അറ്റത്തായി കയർ കെട്ടുന്ന ഭാഗം മാർക്ക് ചെയ്തു വെക്കുക. പിവിസി പൈപ്പിന് ചുറ്റും മാർക്ക് നൽകേണ്ടതുണ്ട് കാരണം ഇവിടെയാണ് കയർകെട്ടി നൽകുന്നത്. ശേഷം പിവിസി പൈപ്പിന് താഴെ ഭാഗത്തുള്ള ടൈലിൽ കൃത്യമായി വെച്ച് അവിടെ മാർക്ക് നൽകുക. അതിനുശേഷം കൃത്യമായ അകലത്തിൽ 4 പ്ലസ് മാർക്ക് നൽകി അവിടെ ഹോൾ ചെയ്യേണ്ടതാണ്. ഡ്രില്ലർ ഉപയോഗിച്ച് ഹോൾ നൽകിയശേഷം എടുത്തു വെച്ചിട്ടുള്ള ഷാഡോ നെറ്റ് പിവിസി പൈപ്പിൽ ഒട്ടിച്ചു നൽകുകയാണ് വേണ്ടത്. പൈപ്പിലെ തുടക്കം മുതൽ അവസാനം വരെ ഇതേ രീതിയിൽ കൃത്യമായി ഒട്ടിച്ച് നൽകുക. അതിനുശേഷം നെറ്റിനെ ഒരു തവണ റോൾ ചെയ്തു നൽകുക. ഹോൾ ഇട്ട ഭാഗത്ത് എല്ലാം സ്ക്രൂ ചെയ്തു നൽകുക.

Also Read  വൻ വിലക്കുറവിൽ സി സി ടി വി ക്യാമറകൾ , സ്പൈ ക്യാമറ , പ്രൊജക്ടറുകൾ | വീഡിയോ കാണാം

ഇപ്പോൾ ഷേഡോ നെറ്റ് പിവിസി പൈപ്പിൽ കൃത്യമായി പിടിപ്പിച്ചു കഴിഞ്ഞു. ഷേഡോ നെറ്റ് മുകളിലോട്ട് പിടിപ്പിച്ച് സ്ക്രൂ വരുന്ന ഭാഗങ്ങളിലെല്ലാം ചുമരിൽ മാർക്ക് ചെയ്ത് നൽകുക. അതിനുശേഷം പ്ലഗ് എടുത്ത് അവ കട്ട് ചെയ്തു കൂടുതൽ ഭാഗം അകത്തോട്ട് കയറാതെ ഇരിക്കുന്നതിന് വേണ്ടി ഡ്രില്ലിങ് മെഷീൻ സൈഡിലായി ഇൻസുലേഷൻ ടേപ്പ് നൽകാവുന്നതാണ്.

പ്ലഗ് ഭീമിൽ കണക്ട് ചെയ്തു നൽകുക. അതിനുശേഷം സ്ക്രൂ നൽകുക. പുറത്തുനിന്ന് അകത്തേക്ക് ഒരു മിനി റോപ്പ് ഉപയോഗിച്ച് ഒരു പിവിസി പൈപ്പ് ലേക്ക് കെട്ടിവയ്ക്കുക. രണ്ട് സ്ക്രൂവിന്റെ നടുഭാഗത്ത് ആയി ഈ പിവിസി പൈപ്പ് വെച്ച് കൊടുക്കുക. ഇതേ രീതിയിൽ പിവിസി പൈപ്പ് മറ്റേ സൈഡിലും കയറിട്ട് നൽകേണ്ടതാണ്.

കർട്ടൻ അടിഭാഗം നീളമുള്ള മറ്റേ പിവിസി പൈപ്പിൽ എത്തിച്ചു നൽകുക. എന്നാൽ മാത്രമാണ് കർട്ടൻ റോൾ ചെയ്യാൻ സാധിക്കുകയുള്ളൂ. ആവശ്യാനുസരണം താഴെ ഭാഗം നിങ്ങൾക്ക് റോൾ ചെയ്തു വയ്ക്കാവുന്നതാണ്.സക്രൂ ഉപയോഗിച്ച് ഫിറ്റ് ചെയ്ത് നൽകുക. സ്ക്രൂ ഇടവിട്ട് നൽകാനായി ശ്രദ്ധിക്കുക.വലിക്കുന്നതിനുള്ള കയർ പുറത്ത് രണ്ടുഭാഗത്തും അകത്ത് രണ്ടുഭാഗത്തും നൽകിയിട്ടുണ്ട്. ഒരു കപ്പ്‌ ഹൂക് എടുത്ത് നെറ്റിന്റെ മുകളിലായി ഹോൾ ഇട്ടു നൽകി ഫിറ്റ് ചെയ്യുക.ഇതേ രീതിയിൽ മറ്റേ സൈഡിലും ചെയ്യാവുന്നതാണ്.

Also Read  വെറും 5,000 രൂപ മുതൽ നല്ല ക്വാളിറ്റി യൂസ്ഡ് ഐ ഫോണുകൾ ലഭിക്കുന്ന സ്ഥലം

കർട്ടൻ റോൾ ചെയ്ത് മുകളിൽ ഏറ്റവും കയറ്റുമ്പോൾ കയർ ഇട്ടു വയ്ക്കുന്നതിന് ആണ് ഉപയോഗിക്കുന്നത്. ആദ്യത്തെ ഹൂക്കിലൂടെ കയറിട്ട് രണ്ടാമത്തെ ഹൂക്കിലേക്ക് വലിച്ചെടുക്കുക. കൃത്യമായ അളവിൽ കയർ മുറിച്ച് ബാക്കിഭാഗം കെട്ടി വച്ചശേഷം. നിങ്ങൾക്ക് റോൾ ചെയ്തു നോക്കാവുന്നതാണ്. ഇപ്പോൾ വളരെ എളുപ്പത്തിൽ ഇത് മുകളിലേക്കും താഴേക്കും റോൾ ചെയ്യാനായി സാധിക്കുന്നതാണ്. ഇതിനായി നിങ്ങൾ ചിലവഴിക്കേണ്ടി വരുന്നത് ഏകദേശം 500 രൂപ മാത്രമാണ്. ഇത്തരത്തിൽ വളരെ കുറഞ്ഞ ചിലവിൽ നിങ്ങൾക്കും ഒരു ഫോൾഡബിൾ കർട്ടൻ സ്വന്തമായി നിർമ്മിക്കാവുന്നതാണ്. കൂടുതൽ അറിയാനായി വീഡിയോ കാണാവുന്നതാണ്.


Spread the love

Leave a Comment