സ്ത്രീകളുടെ ഉന്നമനത്തിനുവേണ്ടി നിരവധി പദ്ധതികളാണ് കേന്ദ്ര സംസ്ഥാന സർക്കാറുകൾ നിലവിൽ ആവിഷ്കരിച്ചു കൊണ്ടിരിക്കുന്നത്. സ്വന്തം കാലിൽ നിൽക്കാൻ സ്ത്രീകളെ പ്രാപ്തരാക്കുക എന്നതാണ് മിക്ക പദ്ധതികളുടെയും ഉദ്ദേശം. സ്ത്രീ ശാക്തീകരണത്തിന് ഇത് ഒരു മുതൽക്കൂട്ട് ആവുകയും ചെയ്യുന്നു ഇത്തരത്തിൽ കേന്ദ്രസർക്കാർ ആവിഷ്കരിച്ചിട്ടുള്ള രണ്ട് പദ്ധതികളാണ് മാതൃവന്ദന യോജന, ജനനി സുരക്ഷ കാര്യക്രമം എന്നിവ. എന്നാൽ പലർക്കും ഇത്തരം പദ്ധതികളുടെ ആനുകൂല്യത്തെ പറ്റി അറിയില്ല.എന്താണ് മാതൃവന്ദന, ജനനി സുരക്ഷാകാര്യക്രം പദ്ധതികളുടെ പ്രത്യേകതകൾ എന്ന് നോക്കാം.
കേന്ദ്രസർക്കാർ സ്ത്രീകളുടെ ആദ്യ പ്രസവത്തിനായി നൽകുന്ന 5000 രൂപയുടെ പദ്ധതിയാണ് മാതൃവന്ദന യോജന. നിലവിൽ കേന്ദ്ര സംസ്ഥാന സർക്കാറുകൾ ചേർന്നുകൊണ്ടാണ് പദ്ധതി നടത്തിക്കൊണ്ടുപോകുന്നത് എങ്കിലും ഇതിനായി കൂടുതൽ പണം ചിലവഴിക്കുന്നത് കേന്ദ്രസർക്കാർ ആണ്. പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തിൽ 1000 രൂപ പിന്നീട് രണ്ട് ഘട്ടങ്ങളിലായി 2000 രൂപ വീതവും ആണ് ലഭിക്കുക.
ഇത്തരത്തിൽ മൂന്ന് ഗഡുക്കൾ കഴിയുന്നതിലൂടെ ആകെ തുകയായ 5000 രൂപ ലഭിക്കുന്നതാണ്. കുടുംബ ആരോഗ്യ കേന്ദ്രങ്ങൾ, അടുത്തുള്ള അംഗനവാടികൾ, കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ എന്നിവ വഴി ഇതിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. ആദ്യ പ്രസവത്തിന് ലഭിക്കുന്ന ഈ ഒരു തുക എപിഎൽ, ബിപിഎൽ റേഷൻ കാർഡ് വ്യത്യാസമില്ലാതെ എല്ലാവർക്കും അപ്ലൈ ചെയ്യാവുന്നതാണ്.
ഗർഭിണിയായതിനുശേഷം തൊട്ടടുത്തുള്ള അംഗനവാടികളിൽ ചെന്ന് ഫോം 1. എ പൂരിപ്പിച്ച് നൽകേണ്ടതാണ്. തുടർന്ന് ഇതേരീതിയിൽ ഫോം 1. ബി,1. സി എന്നിവകൂടി പൂരിപ്പിച്ച് നൽകേണ്ടതാണ്. ആറുമാസം കഴിഞ്ഞ് പരിശോധനകൾ ചെയ്തതിനുശേഷമാണ് ഫോം 1. ബി പൂരിപ്പിച്ച് നൽകേണ്ടത്. തുക ലഭിക്കുന്നതിനായി ബാങ്ക് അക്കൗണ്ട് നമ്പർ, മേൽവിലാസം തെളിയിക്കുന്നതിന് ആവശ്യമായ രേഖ, ഭർത്താവിന്റെ വിവരങ്ങൾ, ആധാർ കാർഡ് എന്നിവ രേഖയായി നൽകേണ്ടതുണ്ട്.1. സി ഫോം പ്രസവശേഷം ആണ് ഫിൽ ചെയ്ത് നൽകേണ്ടത്. ഹെപ്പറ്റൈറ്റിസ് ബി, ECG എന്നിവയുടെയെല്ലാം വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ഫോം ഫിൽ ചെയ്യേണ്ടത്.
ജനനി സുരക്ഷാ കാര്യക്രം പദ്ധതി വഴി 1000 രൂപയാണ് ലഭിക്കുക. പതിനാലോളം വരുന്ന സംസ്ഥാനങ്ങളിൽ ഈ ഒരു പദ്ധതിക്ക് കൂടുതൽ പ്രാധാന്യം നൽകിയിട്ടുണ്ട്. ശസ്ത്രക്രിയ,ഭക്ഷണം, യാത്ര ചിലവ് എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നതാണ്. ഈ ഒരു തുക കേരളത്തിൽ ആയിരം രൂപ വരെ ലഭിക്കുന്നതാണ്. ഇത്തരത്തിൽ രണ്ട് പദ്ധതികളും കൂടി കൂട്ടി 6000 രൂപ പ്രസവ സംബന്ധമായ കാര്യങ്ങൾക്കായി സ്ത്രീകൾക്ക് ബാങ്ക് അക്കൗണ്ടിൽ ലഭിക്കുന്നതാണ്. നിങ്ങളുടെ തൊട്ടടുത്തുള്ള അംഗനവാടികൾ വഴി കൂടുതൽ വിവരങ്ങൾ അറിയാവുന്നതാണ്.വിശദ വിവരങ്ങൾക്ക് വീഡിയോ കാണാവുന്നതാണ്.