അടുത്ത മാസം മുതൽ കേരളത്തിലും ഡ്രൈവിങ്ങ് ലൈസൻസ് സ്മാർട് കാർഡുകൾ രൂപത്തിലെന്നു മന്ത്രി

Spread the love

എലെഗന്റ് ഡ്രൈവിംഗ് ലൈസൻസ് കാർഡുകൾക്ക് തുടക്കം കുറിക്കാൻ ഒരുങ്ങി ഗതാഗതവകുപ്പ്. ഗതാഗതവകുപ്പുമായി ബന്ധപ്പെട്ട് വലിയ മാറ്റങ്ങളാണ് അടുത്തിടെ വന്നു കൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമായി ഗതാഗത മേഖലയുമായി ബന്ധപ്പെട്ട പല സേവനങ്ങളും ഓൺലൈൻ വഴിയാണ് ഇപ്പോൾ നൽകിക്കൊണ്ടിരിക്കുന്നത്. പുതിയ മാറ്റത്തിന് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി അന്താരാഷ്ട്ര നിലവാരത്തിലുള്ള ഡ്രൈവിംഗ് ലൈസൻസ് സ്മാർട്ട് കാർഡ് രൂപത്തിൽ പുറത്തിറക്കാൻ ഒരുങ്ങുകയാണ് കേരള ഗതാഗത വകുപ്പ്.

ഇത്തരത്തിലുള്ള സ്മാർട്ട്‌ മോഡൽ ഡ്രൈവിംഗ് ലൈസൻസ് കാർഡുകൾ അടുത്ത മാസം മുതൽ പുറത്തിറക്കുമെന്ന് കേരള ഗതാഗതമന്ത്രി ആന്റണി രാജുവാണ് അറിയിച്ചത്. ഗതാഗത വകുപ്പുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്ന അദാലത്തിൽ ആണ് ഇത്തരത്തിലുള്ള ഒരു മാറ്റത്തെപ്പറ്റി മന്ത്രി അറിയിച്ചത്.’ വാഹനീയം -2022′ ജില്ലാ തലത്തിൽ നടത്തുന്ന മോട്ടോർ വാഹന വകുപ്പിന്റെ പരാതി പരിഹാരവുമായി ബന്ധപ്പെട്ട അദാലത്ത് സി. കേശവൻ ടൗൺഹാളിൽ കഴിഞ്ഞ ദിവസം നടന്നു.

Also Read  വസ്തു വാങ്ങുന്നവരും വിൽക്കുന്നവരും അറിയുക ആധാരം എഴുതി കളയുന്നത് ലക്ഷങ്ങൾ

അതിന്റ ഭാഗമായി മോട്ടോർ വാഹനവകുപ്പ് ഓഫീസുകളിൽ കാലങ്ങളായി കെട്ടിക്കിടക്കുന്ന പരിഹരിക്കപ്പെടാത്ത പരാതികൾക്ക് ഉടൻ തന്നെ നടപടി ഉണ്ടാകുമെന്നും മന്ത്രി പരിഹാര അദാലത്തിൽ അറിയിച്ചു. ജനങ്ങൾക്ക് അതാത് ജില്ലകളിൽ ഉള്ള പരാതികൾ സമർപ്പിക്കുന്നതിനായി പ്രത്യേക ഓൺലൈൻ ഫെസിലിറ്റേഷൻ സെന്റർ സേവനവും ഗതാഗതവകുപ്പ് ഒരുക്കിയിട്ടുണ്ട്. ഗതാഗത സേവനങ്ങളുമായി ബന്ധപ്പെട്ട പരാതി സമർപ്പിച്ചവരുമായി മന്ത്രി നേരിട്ട് സംസാരിക്കുകയും ചെയ്തു. പ്രധാനമായും പെർമിറ്റ്‌, വാഹന നികുതി, വാഹന രജിസ്ട്രേഷൻ എന്നിവയുമായി ബന്ധപ്പെട്ട പരാതികളാണ് അദാലത്തിൽ പരിഗണിച്ചിട്ടുള്ളത്.

Also Read  ഗ്യാസ് സിലിണ്ടർ ഇനി ഇഷ്ടമുള്ള ഏജൻസിയിൽ നിന്നും ബുക്ക് ചെയ്യാം

കേരളത്തിലെ വ്യത്യസ്ത ജില്ലകളിൽ നിന്നും 1162 പരാതികളാണ് ലഭിച്ചിട്ടുള്ളത്. ഇവയിൽ 940 എണ്ണം അദാലത്തിൽ തന്നെ പരിഹരിച്ചിട്ടുണ്ട്. ബാക്കിയുള്ള പരാതികൾ തീർപ്പാക്കുന്നതിന് ഓഫീസുകൾ വഴി നടപടി എടുക്കാനുള്ള നിർദ്ദേശവും ഗതാഗത വകുപ്പിന് ലഭിച്ചിട്ടുണ്ട്.

പരാതികളുടെ തീർപ്പാക്കൽ ജൂൺ മാസത്തോടുകൂടി എല്ലാ ജില്ലകളിലും അവസാനിക്കും. അതോടൊപ്പം തന്നെ ഗതാഗത വകുപ്പുമായി ബന്ധപ്പെട്ട വലിയ രീതിയിലുള്ള കുറ്റകൃത്യങ്ങൾ നടത്തുന്നവരുടെ ഡ്രൈവിംഗ് ലൈസൻസ്, പെർമിറ്റ്‌ എന്നിവ റദ്ദാക്കപ്പെടുന്നതാണ് എന്നും മന്ത്രി അറിയിച്ചു. കൂടാതെ ഇത്തരത്തിൽ അദാലത്തുകൾ നടത്തി പ്രശ്നപരിഹാരം നടത്തേണ്ട അവസരങ്ങൾ ഇല്ലാതെ നോക്കണമെന്നും മന്ത്രി അറിയിച്ചു.

Also Read  ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാൻ ഇനി റോഡ് ടെസ്റ്റ് വേണ്ട കേന്ദ്രസർക്കാർ വിജ്ഞാപനം

ഗതാഗത വകുപ്പുമായി ബന്ധപ്പെട്ട പ്രശ്നപരിഹാര അദാലത്തിൽ ട്രാൻസ്പോർട്ട് കമ്മീഷണർ കെ മനോജ് കുമാർ,RTO ഡി.മഹേഷ്, എംഎൽഎ പി സി വിഷ്ണുനാഥ്, കോർപറേഷൻ കൗൺസിലർ എ. കെ സവാദ്, അഡീഷണൽ ട്രാൻസ്പോർട്ട് കമ്മീഷണർ പ്രമോദ് ശങ്കർ, മന്ത്രി കെ എൻ ബാലഗോപാൽ എന്നിവരും പങ്കെടുത്തു. ജില്ലാടിസ്ഥാനത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന മോട്ടോർ വകുപ്പ് ട്രാക്ക് വിഭാഗ അംഗങ്ങളെയും ചടങ്ങിൽ ആദരിച്ചു. അതോടൊപ്പം മോട്ടോർ വാഹന വകുപ്പ് നടത്തിയ സ്റ്റാളിൽ ചോദിച്ച ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകിയവർക്ക് സമ്മാനമായി ഹെൽമറ്റും നൽകി.


Spread the love

Leave a Comment