2000 രൂപ വന്ന ഇലക്ട്രിസിറ്റി ബിൽ 200 രൂപാ ആവും ഇങ്ങനെ ചെയ്‌താൽ

Spread the love

ഇന്ന് മിക്ക വീടുകളിലും അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് മാസാ മാസങ്ങളിൽ ഉയർന്നുകൊണ്ടിരിക്കുന്ന കറണ്ട് ബില്ല്. എന്നാൽ ഏതൊരു വീട്ടിലെയും കൂടിവരുന്ന കറണ്ട് ബില്ല് എങ്ങിനെ കുറയ്ക്കാം എന്നാണ് ഇന്ന് നമ്മൾ പരിചയപ്പെടുന്നത്.

വീടുകളിൽ കറണ്ട് ബില്ല് കൂടുന്നതിനുള്ള ഒരു പ്രധാന കാരണം മുഴുവൻ സമയവും ഫാനുകൾ ഉപയോഗിക്കുന്നു എന്നതായിരിക്കും. എന്നാൽ സാധാരണ ഉപയോഗിക്കുന്ന ഫാനിൽ ഒരു ചെറിയ മാറ്റം വരുത്തുകയാണെങ്കിൽ തീർച്ചയായും നിങ്ങൾ ഉദ്ദേശിക്കുന്ന തുക യിലേക്ക് കറണ്ട് ബിൽ എത്തി ക്കാവുന്നതാണ്. ഇത്തരത്തിൽ സഹായിക്കുന്ന ഫാനാണ് ഇപ്പോൾ ഏറ്റവും ട്രെൻഡിങ് ആയി എല്ലാ വീടുകളിലും ഉപയോഗിച്ചുകൊണ്ടിരിക്കുന്ന crompton എന്ന ബ്രാൻഡിന്റെ ഡി എൽ സി ഫാനുകൾ.

Also Read  വൻ വിലക്കുറവിൽ മൊബൈൽ സ്പൈർ പാർട്സ് ലഭിക്കുന്ന സ്ഥലം

സാധാരണ ഫാനുകളുടെ കപ്പാസിറ്റി 60 വാട്സ് ആണെങ്കിലും, കാലപ്പഴക്കത്തിൽ അത് 80 മുതൽ 90 എന്നിങ്ങനെ മാറുന്നു. എന്ന് ഇത്തരം ഡി എൽ സി ഫാനുകൾക്ക് വെറും 20 വോൾട്ട് മാത്രമാണ് വൈദ്യുതി ഉപയോഗിക്കേണ്ടി വരുന്നുള്ളൂ. ഇത്തരം bldc ഫാനുകൾക്ക് ഏകദേശം 3000 രൂപ നിരക്കിലാണ് വില വരുന്നത്. എന്നിരുന്നാൽ കൂടി bldc ഫാനുകൾ ഉപയോഗിക്കുന്നതുകൊണ്ട് ഉയർന്നുവന്നു കൊണ്ടിരുന്ന കറണ്ട് ബില്ല് താനെ കുറയ്ക്കുന്നതിനായി സാധിക്കുന്നതാണ്.

കൂടാതെ വീട്ടിൽ നിലവിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ബൾബുകൾ എല്ലാം മാറ്റി LED ട്യൂബ് ലൈറ്റുകൾ ആക്കാൻ ശ്രദ്ധിക്കുക. ഇത് തീർച്ചയായും വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിന് സഹായിക്കുന്നതാണ്. വാഷിംഗ് മെഷീൻ ഉപയോഗിക്കുമ്പോൾ മുഴുവൻ തുണിയും ഒരുമിച്ച് അലക്കാൻ ആയി ശ്രദ്ധിക്കുക.ഫ്രിഡ്ജ് ഉപയോഗിക്കുമ്പോൾ എപ്പോഴും തുറക്കുന്ന രീതിയിൽ ഉപയോഗിക്കാതെ ആവശ്യമുള്ള സാധനങ്ങൾ എല്ലാം ഒറ്റതവണയായി എടുത്ത് പുറത്ത് വയ്ക്കാൻ ശ്രദ്ധിക്കുക. ഇതുപോലെ ഫ്രിഡ്ജ് നന്നായി തണുക്കുമ്പോൾ ദിവസത്തിൽ രണ്ടു മണിക്കൂർ എല്ലാം ഫ്രിഡ്ജ് ഓഫ് ചെയ്ത് ഇടാൻ ശ്രദ്ധിക്കുക.

Also Read  അഴുക്ക് പിടിച്ച അയൺ ബോക്സ് വെറും 2 മിനിറ്റ് കൊണ്ട് പുതിയത് പോലെ ആക്കം

ഫാനിന്റെ ഉപയോഗം മാക്സിമം കുറയ്ക്കുന്നതിനായി റൂഫ് ഉള്ള വീടാണെങ്കിൽ അതിനുമുകളിൽ രാത്രി കിടക്കുമ്പോൾ ചാക്ക് നനച്ച് ഇടാവുന്നതാണ്. ഇത് ചൂട് കുറയ്ക്കുന്നതിന് കാരണമാകും.അതുപോലെ ദോശക്കും മറ്റുമുള്ള മാവ് അരയ്ക്കുമ്പോൾ അതാതു ദിവസത്തെക്കുള്ള മാവ് മിക്സിയിൽ അരക്കുന്നതിനു പകരം ഒരാഴ്ചത്തേക്ക് എല്ലാം ഉപയോഗിക്കണമെങ്കിൽ ഒറ്റത്തവണയായി ഗ്രൈൻഡർ ഉപയോഗിച്ച് അരച്ചെടുത്താൽ വലിയ അളവിൽ വൈദ്യുതി ഉപയോഗിക്കുന്നത് കുറയ്ക്കാവുന്നതാണ്.വൈകുന്നേരം 6 മണി മുതൽ 10 മണി വരെ ഫ്രിഡ്ജ് വാഷിംഗ് മെഷീൻ അയൺ ബോക്സ് എന്നിവയെല്ലാം ഉപയോഗിക്കുന്നത് പരമാവധി കുറയ്ക്കുക.

Also Read  ഇപ്പോൾ ഇവനാണ് തരാം - ക്ലബ് ഹൌസ്

ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ തീർച്ചയായും നിങ്ങൾക്ക് ഉയർന്നു വന്നുകൊണ്ടിരുന്ന കറണ്ട് ബില്ല് കുറച്ചു കൊണ്ടു വരാവുന്നതാണ്. കൂടുതലറിയാൻ വീഡിയോ കണ്ട് മനസ്സിലാക്കാവുന്നതാണ്.


Spread the love

Leave a Comment