5000 രൂപ കയ്യിൽ ഉണ്ടോ …തുടങ്ങാം ഈ ബിസ്സിനെസ്സ്

Spread the love

സ്വന്തമായി ഒരു സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ പലപ്പോഴും ഒരു സംരംഭം തുടങ്ങുന്നതിന് ആവശ്യമായ മുതൽമുടക്ക് വളരെ കൂടുതലായിരിക്കും. അതുകൊണ്ടുതന്നെ സാധാരണക്കാരായ പലരും ഇതിൽ നിന്നും പിന്മാറുകയാണ് ചെയ്യുന്നത്. ഇവയ്ക്കു പുറമേ ഒരു സംരംഭം തുടങ്ങി കഴിഞ്ഞാൽ അതിനായി വിവിധ തരത്തിലുള്ള ലൈസൻസ് ആവശ്യമാണ്. അത് ലഭിക്കുക എന്നതും വളരെയധികം ബുദ്ധിമുട്ടേറിയ കാര്യമാണ്. എന്നാൽ യാതൊരു ലൈസൻസും ഇല്ലാതെ തന്നെ വളരെ കുറഞ്ഞ മുതൽ മുടക്കിൽ ആരംഭിക്കാവുന്ന ഒരു ബിസിനസ് ആശയത്തെ പറ്റിയാണ് ഇവിടെ പറയുന്നത്.

വെറും 5000 രൂപ മുതൽമുടക്കിൽ തുടങ്ങി വലിയ വിജയം കൊയ്യാൻ ആവുന്ന ഒരു ബിസിനസ് ആശയമാണ് മൊബൈൽ ആക്സസറീസ് ഹോൾസെയിലായി പർച്ചേസ് ചെയ്ത ചെറിയ ഷോപ്പുകളിൽ എത്തിക്കുക എന്നത്. ആർക്കുവേണമെങ്കിലും യാതൊരുവിധ ലൈസൻസും ഇല്ലാതെ തന്നെ ബിസിനസ് ആരംഭിക്കാവുന്നതാണ്. മാർക്കറ്റിൽ നിന്നും രണ്ടു രൂപ നിരക്കിൽ ഒടിജി purchase ചെയ്യാവുന്നതാണ്.
ഇതുപോലെ കാർഡ് റീഡറിനു വില 6 രൂപ മുതൽ 32 രൂപ വരെയാണ്. ഒഎൽഎക്സ് കേബിൾ അഞ്ചു രൂപ മുതൽ 30 രൂപ നിരക്കിൽ വാങ്ങാവുന്നതാണ്.

Also Read  100% വിശ്വാസ്യതയുള്ള ഓൺലൈൻ ജോബ് - Chegg India

സാധാരണ കടകളിൽ 150 രൂപ നിരക്കിൽ വിൽക്കപ്പെടുന്ന ഇയർഫോൺ 6 രൂപ മുതൽ 27 രൂപ നിരക്കിലാണ് കടക്കാർക്ക് ലഭിക്കുന്നത്. എന്നാൽ ഇവ തന്നെ ബോക്സ് സഹിതം വരികയാണെങ്കിൽ 28 രൂപ മുതൽ 32 രൂപ വരെയാണ് ഏകദേശം ഈടാക്കുന്നത്. യു എസ് ബി കേബിൾ വില 10 രൂപ മുതലാണ് ആരംഭിക്കുന്നത്. സാധാരണ ഫോൺ ചാർജ് ചെയ്യാൻ ഉപയോഗിക്കുന്ന ചാർജറിനു 25 രൂപ നിരക്കിൽ മാത്രമാണ് ഹോൾസെയിലായി വില നൽകേണ്ടി വരുന്നുള്ളൂ. എന്നാൽ മാർക്കറ്റിൽ നിന്നും ഇതിന്റെ ഇരട്ടി വില കൊടുത്താണ് നമ്മൾ ഇത് പർച്ചേസ് ചെയ്യുന്നത്.

Also Read  വെറും 48/ രൂപ മുതൽ ട്രാക്ക് പാന്റുകൾ മൊത്തമായും ചില്ലറയും ലഭിക്കുന്ന സ്ഥലം | വീഡിയോ കാണാം

മാർക്കറ്റിൽ വളരെയധികം ഡിമാൻഡ് ഉള്ള മറ്റൊരു വസ്തുവാണ് കാർ ചാർജർ 27 രൂപ മുതൽ 67 രൂപ വരെയാണ് സാധാരണയായി വിലയായി ഈടാക്കുന്നത്. എങ്കിലും, നമ്മൾ ഇതിനായി നൽകുന്നത് ഇതിനേക്കാൾ എത്രയോ കൂടുതൽ വിലയാണ്. ഇങ്ങനെ പറയുമ്പോൾ തന്നെ ഇത്തരമൊരു ബിസിനസ്സിൽ നിന്നും നേടാവുന്ന വിജയം എത്രമാത്രമാണെന്ന് നമുക്ക് മനസ്സിലാക്കാവുന്നതാണ്.

നിങ്ങൾ ഇത്തരത്തിലൊരു ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ആദ്യമായി ചെയ്യേണ്ടത് വളരെ കുറഞ്ഞ വിലയിൽ ആക്സസറീസ് ലഭിക്കുന്ന ഒരു ഹോൾസെയിൽ ഷോപ്പ് കണ്ടെത്തുക എന്നത് മാത്രമാണ്. ഇത്തരത്തിൽ ഹോൾസെയിൽ റേറ്റിൽ മൊബൈൽ ആക്സസറീസ് ലഭിക്കുന്ന ഒരു മാർക്കറ്റാണ് ഡൽഹിയിലെ കരോൾബാഗ് മാർക്കറ്റ്. നമ്മൾക്ക് നേരിട്ട് മാർക്കറ്റിൽ പോയോ, ഓൺലൈനായോ സാധനങ്ങൾ പർച്ചേസ് ചെയ്യാവുന്നതാണ്.

മിനിമം 5000 രൂപയാണ് ഓൺലൈനായി പർച്ചേസ് ചെയ്യുമ്പോൾ ആവശ്യമായി വരുന്നത്. കേരളത്തിൽ തന്നെ കോഴിക്കോട്,മലപ്പുറം, എറണാകുളം എന്നീ സ്ഥലങ്ങളിലും ഹോൾസെയിൽ റേറ്റിൽ മൊബൈൽ ആക്സസറീസ് ലഭിക്കുന്നതാണ്. ഇത്തരത്തിൽ കുറഞ്ഞവിലയ്ക്ക് ചാർജറുകൾ, മറ്റു മൊബൈൽ ആക്സസറീസ് എന്നിവ ഒരു 5000 രൂപയെങ്കിലും ചിലവഴിച്ചു പർച്ചേസ് ചെയ്തു നിങ്ങളുടെ അടുത്തുള്ള മൊബൈൽ ഷോപ്പുകളുമായി ബന്ധപ്പെടുക യാണെങ്കിൽ അവർക്ക് ഇത്തരം സാധനങ്ങൾ വിൽക്കുന്നതിലൂടെ ഒരു വലിയ വരുമാനം നിങ്ങൾക്ക് എടുക്കാവുന്നതാണ്.

Also Read  ചാണകത്തിൽ നിന്നും മാസം ലക്ഷങ്ങൾ സമ്പാദിക്കാം - സ്റ്റിക്ക് നിർമ്മാണം

ഇതിൽനിന്നും അത്യാവശ്യം നല്ല ഒരു ലാഭം തന്നെ നിങ്ങൾക്ക് നേടാവുന്നതാണ്. നല്ല പ്രൊഡക്ടുകൾ തിരഞ്ഞെടുത്ത് ഷോപ്പുകളിൽ എത്തിക്കുക എന്നത് മാത്രമാണ് നിങ്ങൾ ചെയ്യേണ്ടതായി വരുന്നുള്ളൂ. ട്രാവലിംഗ് എക്സ്പെൻസ് കുറയുമ്പോൾ സ്വാഭാവികമായും ഷോപ്പുകൾ നിങ്ങളെ ആശ്രയിക്കുന്നതാണ്. ഇത്തരത്തിൽ വളരെ കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്കും ഇത്തരം ഒരു ബിസിനസ് ആശയം പ്രാവർത്തികമാക്കാവുന്നതാണ്. കൂടുതൽ അറിയാൻ വീഡിയോ കാണാവുന്നതാണ്.


Spread the love

Leave a Comment