ധനി വൺ ഫ്രീഡം കാർഡ് : 5 ലക്ഷം രൂപവരെ പലിശ രഹിത വായ്പ

Spread the love

ധനി വൺ ഫ്രീഡം കാർഡ് : അത്യാവശ്യ ഘട്ടങ്ങളിൽ പണം ലോണായി ആവശ്യമുള്ളവർ തിരഞ്ഞെടുക്കുന്ന ഒരു രീതിയാണ് ഓൺലൈൻ ലോൺ അപ്ലിക്കേഷനുകൾ. ബാങ്കുകളിൽനിന്നും പണം ലോണായി വാങ്ങുന്നതിൽ നിന്നും വ്യത്യസ്തമായി നിരവധി ഓഫറുകൾ ഇത്തരം കമ്പനികൾ പ്രൊവൈഡ് ചെയ്യുന്നു എന്നത് തന്നെയാണ് ഓൺലൈൻ ലോൺ ആപ്ലിക്കേഷനുകൾ തിരഞ്ഞെടുക്കുന്നതിനുള്ള പ്രധാനകാരണമായി സാധാരണക്കാർ കരുതുന്നത്. എന്നുമാത്രമല്ല ആവശ്യമുള്ള തുകയ്ക്ക് പലിശരഹിത വായ്പകൾ നൽകുന്ന അപ്ലിക്കേഷനുകളും ഇപ്പോൾ നിലവിലുണ്ട്. ഇത്തരത്തിൽ 2500 രൂപ മുതൽ അഞ്ചു ലക്ഷം രൂപ വരെ പലിശരഹിത വായ്പ നേടാവുന്ന ഒരു കാർഡ് ആണ് ‘ധനി വൺ ഫ്രീഡം കാർഡ്’. എന്താണ് ഒരു ധനി ഫ്രീഡം കാർഡ് ഉപയോഗിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ എന്നു മനസ്സിലാക്കാം.

എന്താണ് ധനി വൺ ഫ്രീഡം കാർഡ്?

2500 രൂപ മുതൽ 5 ലക്ഷം രൂപ വരെ പലിശരഹിത വായ്പകൾ ധനി കാർഡ് വഴി ലഭിക്കുന്നതാണ്. സാധാരണയായി ഒരു ക്രെഡിറ്റ് കാർഡ് ലഭിക്കുന്നതിന് ബാങ്കുകളെ സമീപിക്കുക യാണെങ്കിൽ നിരവധി പ്രൊസീജിയറുകളാണ് ഉള്ളത്. എന്നാൽ ഒരു ധനീ കാർഡ് വളരെ എളുപ്പത്തിൽ നിങ്ങൾക്ക് സ്വന്തമാക്കാൻ സാധിക്കുന്നതാണ്. സാധാരണ ക്രെഡിറ്റ് കാർഡുകൾക്ക്, സാലറി പ്രൂഫ്, ക്രെഡിറ്റ് ഡീറ്റെയിൽസ് എന്നിവയെല്ലാം കാണിക്കണം എങ്കിൽ ഒരു ധനി കാർഡിനായി ഇത്തരം വിവരങ്ങൾ ഒന്നും നൽകേണ്ടി വരുന്നില്ല.

Also Read  കേരള സർക്കാർ പലിശ രഹിത ലോൺ പദ്ധതി ചെറിയ ബിസ്സിനെസ്സ് ആരംഭിക്കാൻ 50000 രൂപ ലഭിക്കും

ധനി വൺ ഫ്രീഡം കാർഡ് ഉപയോഗപ്പെടുത്തുന്ന തിനായി എല്ലാ മാസവും ഒരു സബ്സ്ക്രിപ്ഷൻ ഫീസ് നൽകേണ്ടതുണ്ട്. ധനി ആപ്പ് ഉപയോഗിച്ചാണ് കാർഡ് ലഭിക്കുക. 2500 രൂപയാണ് ഒരു മാസത്തെ ക്രെഡിറ്റ് ലിമിറ്റ്. 100 രൂപ മുതൽ 125 രൂപ വരെ പ്രോസസിങ് ഫീ ആയി ഈ തുകയ്ക്ക് നൽകേണ്ടിവരും.

എന്നാൽ വ്യത്യസ്ത ഉപഭോക്താക്കൾക്ക് അനുസരിച്ച് സബ്സ്ക്രിപ്ഷൻ ഫീസിലും വ്യത്യാസം ഉണ്ടാകുന്നതാണ്. കാർഡ് തുടങ്ങിയ സമയത്ത് ഓട്ടോ ഡെബിറ്റ് സംവിധാനമാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ ഇപ്പോൾ അ തിൽ നിന്നും വ്യത്യസ്തമായി മാന്വൽ പെയ്മെന്റ് രീതിയാണ്‌ ഉപയോഗിക്കുന്നത്. ഇങ്ങനെ ചെയ്യുന്നത് വഴി നിങ്ങളുടെ ഫോണിൽ നിന്നും മാന്വൽ ആയി ഉപയോഗിച്ച് തുക പേ ചെയ്യാൻ സാധിക്കുന്നതാണ്.

നിങ്ങൾ എടുത്ത ഇഎംഐ തുക മൂന്ന് മാസമായി സ്പ്ലിറ്റ് ചെയ്യുകയാണ്‌ ഇവിടെ ചെയ്യുന്നത്.അതായത് 90 ദിവസത്തിനുള്ളിൽ ആ തുക തിരിച്ചടച്ചാൽ മതി. ഇതിനായി പലിശയിനത്തിൽ യാതൊന്നും നൽകേണ്ടി വരുന്നില്ല പകരം സബ്സ്ക്രിപ്ഷൻ ഫീസ് മാത്രം നൽകിയാൽ മതി. ഇതുവഴി നിങ്ങളുടെ കൈവശം പണം ഇല്ലാത്ത സാഹചര്യത്തിൽ ധനി വൺ ഫ്രീഡം കാർഡ് ഉപയോഗപ്പെടുത്തി ഷോപ്പിങ് നടത്താൻ സാധിക്കുന്നതാണ്.

Also Read  രാജ്യത്ത് പെട്രോൾ - ഡീസൽ വില ഉടൻ കുറയും, കാരണം ഇതാണ്

ധനി വൺ ഫ്രീഡം കാർഡ് ആക്ടിവേറ്റ് ചെയ്യുന്ന രീതി എങ്ങനെയാണ്?

പ്ലേസ്റ്റോറിൽ നിന്നും ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തശേഷം ഓപ്പൺ ചെയ്യുമ്പോൾ നിങ്ങളുടെ ഫോൺ നമ്പർ എന്റർ ചെയ്ത നൽകാൻ ആവശ്യപ്പെടും. തുടർന്ന് നെക്സ്റ്റ് ബട്ടൺ ക്ലിക്ക് ചെയ്ത്, OTP ഉപയോഗിച്ചോ അതല്ല എങ്കിൽ ഒരു പാസ്സ്‌വേർഡ് സെറ്റ് ചെയ്തോ ലോഗിൻ ചെയ്യാവുന്നതാണ്. ഇപ്പോൾ നിങ്ങൾക്ക് ലഭിക്കുന്ന ഇന്റർഫേസിൽ ധനി വൺ ഫ്രീഡം കാർഡ് ഓപ്ഷൻ തിരഞ്ഞെടുത്ത് ആക്ടിവേറ്റ് ചെയ്യുന്നതിനായി സാധിക്കുന്നതാണ്. അതല്ല എങ്കിൽ മുകളിൽ കാണുന്ന apply now ബട്ടൺ ക്ലിക്ക് ചെയ്യാവുന്നതാണ്.

തുടർന്ന് കാർഡ് വർക്ക് ചെയ്യുന്ന രീതിയെ പറ്റി വിവരങ്ങൾ നൽകിയിട്ടുള്ളത് കാണാവുന്നതാണ്.എല്ലാ കാര്യങ്ങളും വായിച്ച് ഉറപ്പുവരുത്തിയശേഷം Next ബട്ടൺ ക്ലിക്ക് ചെയ്യുമ്പോൾ നിങ്ങളുടെ പാൻകാർഡ് നമ്പർ,DOB, മറ്റ് ബേസിക് വിവരങ്ങൾ എന്നിവയെല്ലാം നൽകാൻ സാധിക്കുന്നതാണ്. അപ്പോൾ നൽകിയ വിവരങ്ങൾ അനുസരിച്ച് ഒരു ക്രെഡിറ്റ് ലിമിറ്റ് പ്രൊവൈഡ് ചെയ്യുന്നതാണ്.

Also Read  ബാങ്ക് അക്കൗണ്ട് ഉള്ളവർ ശ്രദ്ധിക്കുക ഇന്ന് മുതൽ പുതിയ മാറ്റങ്ങൾ വരുന്നു

തുടർന്ന് ആധാർകാർഡ് കൈവശമുള്ളവർക്ക് അത് സംബന്ധിച്ച വിവരങ്ങൾ അപ്‌ലോഡ് ചെയ്ത് നൽകാവുന്നതാണ്. ശേഷം നിങ്ങൾക്ക് ഫിസിക്കൽ കാർഡ് ലഭിക്കുന്നതിനുള്ള അഡ്രസ്സ്, ഉൾപ്പെടുന്ന വിവരങ്ങൾ കൃത്യമായി എന്റർ ചെയ്ത നൽകുക. ഇപ്പോൾ നിങ്ങൾക്ക് ക്രെഡിറ്റ് ലിമിറ്റ് ആയി ലഭിച്ച തുക ഉപയോഗപ്പെടുത്താൻ സാധിക്കുന്നതാണ്.

ഐഡി പ്രൂഫ് സംബന്ധിച്ച കാര്യങ്ങൾ അപ്ലോഡ് ചെയ്ത് നൽകേണ്ടതുണ്ട്. തുടർന്ന് ബാങ്ക് അക്കൗണ്ട് വെരിഫൈ ചെയ്യുന്നതിനായി അക്കൗണ്ട് സംബന്ധിച്ച വിവരങ്ങൾ എന്റർ ചെയ്തു നൽകുക. 24 മണിക്കൂറിനുള്ളിൽ അക്കൗണ്ട് സാങ്ഷൻ ചെയ്ത് നൽകുന്നതാണ് അതിനുശേഷം പ്രോസസിംഗ് ഫീ അടച്ചു, കാർഡ് ആക്ടിവേറ്റ് ചെയ്യുന്നതിനായി മെയിൻ സ്ക്രീനിൽ കാണുന്ന pay now ബട്ടൻ ക്ലിക്ക് ചെയ്യുക. തുടർന്ന് ഫിസിക്കൽ കാർഡ് കുറച്ചു ദിവസത്തിൽ ലഭിക്കുന്നതാണ്,

ഫിസിക്കൽ കാർഡിൽ പിൻ സെറ്റ് ചെയ്യാനും ആപ്ലിക്കേഷൻ വഴി സാധിക്കുന്നതാണ്. അത്യാവശ്യ സന്ദർഭങ്ങളിൽ പണം കൈവശം ഇല്ലാത്ത സാഹചര്യങ്ങളിൽ ഇത്തരത്തിൽ ധനി വൺ ഫ്രീഡം ക്രെഡിറ്റ് കാർഡ് ഉപയോഗപ്പെടുത്താവുന്നതാണ്.


Spread the love

Leave a Comment