ഫോണിൽ നെറ്റ് ഇല്ലങ്കിലും ഏത് അകൗണ്ടിലേക്കും പണം അയക്കാം

Spread the love

ഓൺലൈൻ പെയ്മെന്റ് രീതികൾക്ക് പ്രിയമേറി കൊണ്ടിരിക്കുന്ന ഈ ഒരു സാഹചര്യത്തിൽ പ്രധാനമായും എല്ലാവരും ഉപയോഗപ്പെടുത്തുന്നത് യുപിഐ ആപ്ലിക്കേഷനുകൾ ആയ ഗൂഗിൾ പേ,ഫോൺ പേ പേടിഎം തുടങ്ങിയ പെയ്മെന്റ് മെത്തേഡ്‌സ് ആണ്. എന്നാൽ നെറ്റ് ഇല്ലാതെ യുപിഐ വഴി പണം ട്രാൻസ്ഫർ ചെയ്യാൻ സാധിക്കില്ല എന്നതാണ് നമ്മളിൽ പലരും കരുതി യിട്ടുള്ളത്. നെറ്റ് ഇല്ലാതെയും, സ്മാർട്ട്ഫോൺ ഉപയോഗിക്കാതെയും യുപിഐ വഴി പണം കൈമാറാൻ സാധിക്കുന്നതാണ്. ഒരു ബേസിക് ഫീച്ചർ ഉള്ള ഫോൺ ഉപയോഗപ്പെടുത്തി നെറ്റ് ഉപയോഗിക്കാതെ തന്നെ യുപിഐ വഴി പണം കൈമാറുന്നതിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.

Also Read  ഗൂഗിൾ മാപ്പ് ശരിയായ രീതിയിൽ എങ്ങനെ ഉപയോഗിക്കാം

നെറ്റ് ഉപയോഗിക്കാതെ യുപിഐ വഴി പണം കൈമാറുന്നത് എങ്ങിനെയാണ്?

1) സ്മാർട്ട്ഫോൺ പോലും ഉപയോഗിക്കാതെ നിങ്ങൾക്ക് യുപിഐ ഉപയോഗപ്പെടുത്തി പണം കൈമാറുന്നതിന് ഫോണിൽ*99# എന്ന് ടൈപ്പ് ചെയ്ത് നൽകി കോൾ ബട്ടൺ അമർത്തുക.

how to transfer money upi without internet
how to transfer money upi without internet

2) തുടർന്ന് നിങ്ങളുടെ സ്ക്രീനിൽ സാധാരണ ഒരു ഡയൽ പാഡ് കാണുന്നതുപോലെ വൺ, ടൂ, ത്രീ എന്നിങ്ങനെ നമ്പറുകൾ കാണാവുന്നതാണ്. ഇതിൽ നിങ്ങളുടെ ആവശ്യാനുസരണം ബാലൻസ് അറിയുന്നതിനോ, പണം അയക്കുന്നതിനോ ഉള്ള ഓപ്ഷൻ തിരഞ്ഞെടുക്കാവുന്നതാണ്.

how to transfer money upi without internet
how to transfer money upi without internet

3) പണം അയക്കുന്നതിന് വേണ്ടി 1 എന്ന നമ്പർ ആണ് തിരഞ്ഞെടുക്കേണ്ടത്.
നിങ്ങളുടെ മൊബൈൽ നമ്പർ, യു പി ഐ ഡി, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവ ഉപയോഗിച്ചാണ് പണം കൈമാറ്റം ചെയ്യാൻ സാധിക്കുക.

Also Read  പോക്ക് വരവ് ചെയ്യുന്നത് എങ്ങനെ ? വിൽപത്രം നഷ്ടപ്പെട്ടാൽ എന്താണ് ചെയ്യേണ്ടത്?
how to transfer money upi without internet
how to transfer money upi without internet

4) പണം അയയ്ക്കുന്നതിനുള്ള ഓപ്ഷനാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ പണം ഏത് അക്കൗണ്ടിലേക്ക് ആണോ അയക്കേണ്ടത് ആ വ്യക്തിയുടെ മൊബൈൽ നമ്പർ,യു പി ഐ ഐഡി, ബാങ്ക് അക്കൗണ്ട് സംബന്ധിച്ച വിവരങ്ങൾ എന്നിവ നൽകുക.

5) ട്രാൻസ്ഫർ ചെയ്യേണ്ട തുക എന്റർ ചെയ്തു നൽകുക.

6) നിങ്ങളുടെ യുപിഐ ഐഡി, പിൻ എന്നിവ എന്റർ ചെയ്തു നൽകി സെൻറ് ബട്ടൺ ക്ലിക്ക് ചെയ്താൽ പണം എന്റർ ചെയ്ത് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യപ്പെടുന്നതാണ്.

Also Read  റീലൈഫ് പദ്ധതി- സബ്സിഡിയോടെയുള്ള വായ്പാ പദ്ധതികളുമായി പിന്നാക്ക വികസന കോർപ്പറേഷൻ

ഇത്തരത്തിൽ വളരെ എളുപ്പത്തിൽ ഒരു സാധാരണ ഫോണിൽ നിന്നും നെറ്റ് ഉപയോഗിക്കാതെ തന്നെ യുപിഐ വഴി പണം ട്രാൻസ്ഫർ ചെയ്യാൻ സാധിക്കുന്നതാണ്.


Spread the love

Leave a Comment