വൈദുതി ബിൽ പുതിയ നിയമം വരുന്നു മൊബൈൽ റീചാർജ് ചെയ്യുന്നത് പോലെ മുകൂട്ടി പണം അടച്ചു വൈദുതി ഉപയോഗിക്കാം

Spread the love

ഇലക്ട്രിസിറ്റി ബോർഡ് ഇപ്പോൾ എല്ലാവിധ സേവനങ്ങളും ഓൺലൈൻ വഴി നടത്തിക്കൊണ്ടിരിക്കുന്ന ഒരു സാഹചര്യമാണ് ഉള്ളത്. സാധാരണയായി രണ്ടുമാസത്തിലൊരിക്കൽ ഇലക്ട്രിസിറ്റി ബോർഡിൽ നിന്നും മീറ്റർ റീഡിങ് എടുക്കുന്നതിനായി ഒരാൾ വീട്ടിൽ എത്തുകയും മീറ്റർ നോക്കി കറണ്ട് ബില്ല് തരുന്ന രീതിയാണ് നമ്മുടെ നാട്ടിൽ തുടർന്നുകൊണ്ടിരിക്കുന്നത്. എന്നാൽ ഈ രീതിയിൽ നിന്നും ഒരു മാറ്റം വരാൻ പോവുകയാണ്. മുൻകൂട്ടി പണം അടയ്ക്കുന്ന രീതിയാണ് ഇനിമുതൽ ഉണ്ടാവുക. കറണ്ട് ബിൽ സംബന്ധിച്ച് ഇലക്ട്രിസിറ്റി ബോർഡിൽ നിന്നും പുറത്തിറക്കാൻ പോകുന്ന പുതിയ കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.

സ്മാർട്ട്‌ എനർജി മീറ്റർ സംവിധാനം ഉപയോഗപ്പെടുത്തിയാണ് ഇത്തരത്തിൽ കറണ്ട് ബിൽ മുൻകൂറായി അടയ്ക്കുന്ന രീതി നടപ്പിലാക്കപ്പെടുന്നത്.ഇത് സംബന്ധിച്ച തീരുമാനങ്ങൾ സംസ്ഥാന വൈദ്യുത ബോർഡ് നടപ്പിലാക്കാൻ ഒരുങ്ങുകയാണ്. പ്രീപെയ്ഡ് സ്മാർട്ട് മീറ്റർ സംവിധാനം വരുന്നതിലൂടെ ആവശ്യത്തിന് പണം മീറ്ററിൽ ബാലൻസ് ഇല്ലാതെ വരുമ്പോൾ വൈദ്യുതി ലഭിക്കാത്ത അവസ്ഥ വരുന്നതാണ്. കേന്ദ്ര സർക്കാർ നിർദേശപ്രകാരം നടപ്പിലാക്കുന്ന പദ്ധതി പ്രാവർത്തികമാക്കുന്നതിന് വേണ്ടിയുള്ള എല്ലാ വിധ നടപടികളും കേരള വൈദ്യുത ബോർഡ് കെഎസ്ഇബി എന്നിവ ചേർന്ന ആവിഷ്കരിച്ചു കൊണ്ടിരിക്കുകയാണ്.

Also Read  ഇനി സ്റ്റീൽ വിൻഡോയുടെ കാലം അതും മരത്തിനെക്കാളും പകുതി ചിലവും , സ്‌ ട്രോങും

ഇവയുടെ പ്രവർത്തനം കാര്യക്ഷമമായി വരികയാണെങ്കിൽ മുൻകാലങ്ങളിൽ കൃത്യമായി പണം അടയ്ക്കാത്ത കുടിശ്ശികയുള്ള വ്യക്തികൾക്ക് ഇത് വലിയ രീതിയിൽ ബാധ്യത ഉണ്ടാക്കുന്നതാണ്. കൂടാതെ സാധാരണക്കാർക്കും ഇത് വലിയ തിരിച്ചടി ആകാനുള്ള സാധ്യതയുണ്ട്. അതായത് സാധാരണ പ്രീപെയ്ഡ് മൊബൈൽ കണക്ഷൻ എടുക്കുന്ന രീതിയിൽ കറണ്ട് ബില്ല് മുൻകൂറായി അടയ്ക്കേണ്ടി വരും. അതായത് ഒരു നിശ്ചിത തുക അടക്കുകയും അതനുസരിച്ചുള്ള വൈദ്യുത ഉപയോഗം നടത്തുകയും വേണം. കൂടാതെ സാധാരണ ഒരു മൊബൈൽ ഫോണിൽ ബാലൻസ് ഇല്ലാത്ത സമയത്ത് കോളുകൾ വിളിക്കാൻ സാധിക്കാത്ത അതേ രീതിയിൽ പ്രീപെയ്ഡ് മീറ്ററിൽ ബാലൻസ് ഇല്ലാത്തപക്ഷം കറന്റ് ഉപയോഗിക്കാൻ പറ്റാത്ത സാഹചര്യം വരും.

Also Read  വീട്ടിലെ വൈദുതി ബിൽ കുറക്കാൻ ഇവൻ മതി - മെക്കോ എനർജി മീറ്റർ

2019- 2020 വർഷത്തെ കണക്കുകൾ പ്രകാരം 25%ത്തിൽ അധികം വൈദ്യുതി നഷ്ടമുണ്ടാക്കിയ സംസ്ഥാനങ്ങൾക്കാണ് 2023 ഡിസംബറിന് മുൻപായി പുതിയ രീതിയിലുള്ള സ്മാർട്ട്‌ മീറ്ററുകൾ നൽകുന്നതിനുള്ള നിർദ്ദേശം ലഭിച്ചിട്ടുള്ളത്. എന്നാൽ കേരളത്തിന്റെ കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ ഇതേ കാലഘട്ടത്തിൽ വൈദ്യുത പ്രസരണനഷ്ടം ഒമ്പത് ശതമാനം മാത്രമാണ്. അതുകൊണ്ടുതന്നെ കേരളത്തിൽ ഇത്തരമൊരു പദ്ധതി 2025 മാർച്ച്‌ മാസത്തിന് മുൻപായി നടപ്പിലാക്കിയാൽ മതിയാകും.

പദ്ധതിയുടെ തുടക്കത്തിൽ സർക്കാർ പൊതുമേഖല സ്ഥാപനങ്ങളിൽ സ്മാർട്ട്‌ മീറ്ററുകൾ സ്ഥാപിക്കുകയും, അതിനുശേഷം ഗാർഹിക ഉപഭോക്താക്കൾക്ക് സ്മാർട്ട് മീറ്ററുകൾ നൽകുന്നതായിരിക്കും.

കേന്ദ്ര വൈദ്യുത നിയമ ഭേദഗതി അനുസരിച്ച് സ്വകാര്യ വൈദ്യുത വിതരണ കമ്പനികൾക്ക് പുതിയ മാറ്റം വലിയ ലാഭം ഉണ്ടാക്കി കൊടുക്കാനുള്ള സാധ്യതയുണ്ട്. കൂടാതെ സ്മാർട്ട്‌ മീറ്ററുകൾ പ്രവർത്തനമാരംഭിക്കുന്നതിലൂടെ ഓരോ മേഖലയിലും ഉപയോഗിക്കുന്ന വൈദ്യുതിയുടെ ഉപഭോഗം കൃത്യമായി അറിയാൻ സാധിക്കുന്നതാണ്.

സിം കാർഡ് ഉപയോഗിച്ചുള്ള സ്മാർട്ട് എനർജി മീറ്റർ സംവിധാനം നിലവിൽ വരുന്നതിലൂടെ പഴയ രീതിയിലുള്ള മീറ്റർ റീഡിങ് പൂർണമായും ഒഴിവാക്കേണ്ടി വരും. കൂടാതെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും സ്മാർട്ട്‌ മീറ്റർ വരുന്നതിലൂടെ കാര്യങ്ങൾ കൂടുതൽ സുതാര്യമാകും.

Also Read  ഗ്യാസ് സിലിണ്ടർ വില വർദ്ധനവിൽ ബുദ്ധിമുട്ടുന്നവർക്ക് കെ.എസ്.ഇ.ബി യുടെ കൈ താങ്

ഓരോ സ്ഥാപനങ്ങളിലും അല്ലെങ്കിൽ വീടുകളിലെയും വൈദ്യുത ഉപയോഗം സ്മാർട്ട് മീറ്ററുകൾ ഉപയോഗിക്കുന്നത് വഴി ഇലക്ട്രിസിറ്റി ബോർഡിൽ നേരിട്ട് അറിയാൻ സാധിക്കുന്നത് ആണ്. കൂടാതെ സ്മാർട്ട് എനർജി മീറ്ററുകൾ വഴി വൈദ്യുത ഉപഭോഗം സംബന്ധിച്ച എല്ലാവിധ കാര്യങ്ങളും മൊബൈൽഫോണിൽ ലഭിക്കുന്നതുമാണ്.

പുതിയ സ്മാർട്ട്‌ എനർജി മീറ്റർ സംവിധാനം നിലവിൽ വരുന്നതിലൂടെ എനർജി മീറ്ററിൽ വരുത്തുന്ന കൃത്രിമങ്ങൾ തടയാനും, നേരിട്ട് വീട്ടിൽ വന്ന് മീറ്റർ റീഡിങ് എടുക്കേണ്ട രീതിയും മാറുന്നതാണ്.

കേന്ദ്ര നിർദ്ദേശ പ്രകാരം നടപ്പിലാക്കുന്ന സ്മാർട്ട് എനർജി മീറ്ററുകൾ വൈദ്യുത ഉപഭോഗ കാര്യത്തിലും രാജ്യത്തെമ്പാടും വലിയ മാറ്റം കൊണ്ടു വരുമെന്ന് പ്രതീക്ഷിക്കാം.


Spread the love

Leave a Comment