കുറഞ്ഞ മുതൽ മുടക്കിൽ ആരംഭിക്കാവുന്ന ബിസിനസുകളെ പറ്റിയാണ് മിക്കവരും അന്വേഷിച്ചു കൊണ്ടിരിക്കുന്നത്. എന്നാൽ ഇത്തരത്തിൽ കുറഞ്ഞ മുതൽമുടക്കിൽ ആരംഭിച്ച് വിജയം നേടാൻ സാധിക്കുന്ന ബിസിനസു കളുടെ എണ്ണം വളരെ കുറവാണ്.
മാർക്കറ്റിൽ ഏറ്റവും ഡിമാൻഡുള്ള ഉൽപ്പന്നങ്ങളെ അടിസ്ഥാനമാക്കി കൊണ്ട് ബിസിനസ് ആരംഭിച്ചാൽ മാത്രമാണ് അതൊരു പൂർണ വിജയത്തിലേക്ക് എത്തുകയുള്ളൂ. ഏതൊരു സാധാരണക്കാരനും എളുപ്പത്തിൽ ആരംഭിച്ച് വിജയം നേടാവുന്ന ഒരു സംരംഭത്തെ പറ്റിയാണ് ഇന്നു നമ്മൾ പരിചയപ്പെടുന്നത്.
ഒരു സൂപ്പർ മാർക്കറ്റ് എന്ന ആശയത്തോട് കിട പിടിച്ചു നിൽക്കുന്ന രീതിയിൽ മിനി ഗ്രോസറി ഷോപ്പി എന്ന ആശയം ആർക്കുവേണമെങ്കിലും കുറഞ്ഞ മുതൽ മുടക്കിൽ ചെയ്യാവുന്നതാണ്.
നിലവിൽ മിനി ഗ്രോസറി ഷോപ്പി തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അവരുടെ പിൻ കോഡിൽ ഫ്ലൈ ഡീൽ ഏജൻസിയുടെ സൂപ്പർമാർക്കറ്റുകൾ ഇല്ല എന്ന് ഉറപ്പു വരുത്തണം. നിങ്ങളുടെ ഏരിയയിൽ ഫ്ലൈ ഡീലിന്റെ സൂപ്പർ മാർക്കറ്റ് ഉണ്ടോയെന്ന് പരിശോധിച്ചശേഷം ഇത്തരമൊരു സംരംഭത്തെ പറ്റി ആലോചിക്കാവുന്നതാണ്.
ഇതോടൊപ്പം നൽകുന്ന ഒരു കോൺടാക്ട് നമ്പറിൽ ബന്ധപ്പെടുകയാണെങ്കിൽ നിങ്ങളുടെ പിൻ കോഡിൽ അവർക്ക് സൂപ്പർമാർക്കറ്റുകൾ ഉണ്ടോയെന്ന് അറിയാവുന്നതാണ്.ഫ്ലൈ ഡീൽ ഏജൻസിയുടെ മെമ്പർഷിപ്പ് ഉള്ളവർക്ക് വളരെ എളുപ്പത്തിൽ സംരംഭം ആരംഭിക്കാവുന്നതാണ്.
കൂടുതൽ പ്രാധാന്യം ലഭിക്കുക നിലവിൽ ഫ്ലൈ ഡീൽ ഫ്രാഞ്ചയ്സി മെമ്പർഷിപ്പ് ഉള്ളവർക്ക് ആണ്. മാക്സിമം 200 സ്ക്വയർ ഫീറ്റ് ഉള്ള ഒരു റൂം ആണ് സംരംഭം തുടങ്ങുന്നതിന് ആവശ്യമായിട്ടുള്ളത്. വെഹിക്കിൾ ആക്സസ് ചെയ്യാൻ പറ്റുന്ന ഏതൊരു സ്ഥലത്തും ഇത്തരമൊരു റൂം തിരഞ്ഞെടുക്കാവുന്നതാണ്.
ഇത്തരത്തിൽ സ്പേസ് നൽകുന്നതോടൊപ്പം തന്നെ 1 ലക്ഷം രൂപയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് കൂടി ഇതോടൊപ്പം നൽകേണ്ടതുണ്ട്. എന്നാൽ ഈ തുക റീഫണ്ടബിൾ ആണ്. ഷോപ്പിന് ആവശ്യമായിട്ടുള്ള റൂം പെയിന്റ് ചെയ്തു മാത്രം നൽകിയാൽ മതി.
ബാക്കിയുള്ള എല്ലാവിധ ഇൻഫ്രാസ്ട്രക്ചറും അവർ തന്നെ ചെയ്യുന്നതാണ്. കൂടാതെ ഒരു ഇന്റർനെറ്റ് ഫെസിലിറ്റി യോട് കൂടിയ സിസ്റ്റം, 20 കിലോഗ്രാം വരെ വെയിറ്റ് നോക്കാവുന്ന ഒരു മെഷീൻ, തെർമൽ സ്കാനർ, ബാർകോഡ് റീഡർ എന്നിവ കൂടി നൽകേണ്ടതുണ്ട്.
ഇതിന് ആവശ്യമായ മാക്സിമം ഇൻവെസ്റ്റ്മെന്റ് ഏകദേശം 25,000 രൂപ മാത്രമാണ്. ഈ തുകക്ക് പുറമേ ചിലവാക്കുന്ന ഒരു ലക്ഷം രൂപ നേരത്തെ പറഞ്ഞതുപോലെ തിരികെ ലഭിക്കുന്നതാണ്. ആദ്യം നൽകുന്ന ഒരു ലക്ഷം രൂപയ്ക്കുള്ള പ്രോഡക്റ്റ്സ് ഷോപ്പിൽ ലഭിക്കുന്നതാണ്.
ടോട്ടൽ ആയി വരുന്ന ഒരു മാസത്തെ കച്ചവടത്തിന്റെ നാല് ശതമാനമാണ് പ്രോഫിറ്റ് ആയി തിരികെ ലഭിക്കുക. ഇതോടൊപ്പം എല്ലാമാസവും ഒരു 5000 രൂപ ഷോപ്പ് മെയിൻടൈൻ ചെയ്യുന്നതിനുള്ള ഫീസായും ലഭിക്കുന്നതാണ്.
ഷോപ്പിന് ആവശ്യമായ റെന്റ് ഉൾപ്പടെയുള്ള കാര്യങ്ങളെല്ലാം കമ്പനി നേരിട്ടാണ് ചെയ്യുന്നത്. കൊണ്ടുതന്നെ ഇതിനാവശ്യമായ ഒരു കോഡിനേഷൻ മാത്രമാണ് നിങ്ങളുടെ ഭാഗത്തുനിന്നും എഫർട്ട് ആയി നൽകേണ്ടി വരുന്നുള്ളൂ.
ഇതിനുപുറമേ അഫിലിയേറ്റഡ് പ്രോഗ്രാം, കച്ചവടത്തിന് ആവശ്യമായ അഡ്വർടൈസമെന്റ് റിലേറ്റഡ് കാര്യങ്ങൾ എന്നിവയെല്ലാം തന്നെ കമ്പനി നേരിട്ട് ചെയ്യുന്നതാണ്. ഇനി ഗ്രോസറി ഷോപ്പിയെ ഭാവിയിൽ ഒരു സൂപ്പർമാർക്കറ്റ് ആക്കാൻ ഉദ്ദേശമുണ്ടെങ്കിൽ അതു ചെയ്യുന്നതിനുള്ള അവസരവും ലഭിക്കുന്നതാണ്. കൂടുതൽ അറിയാൻ വീഡിയോ കാണാവുന്നതാണ്.