പണ്ടുകാലത്ത് മിക്ക വീടുകളിലും വിറകടുപ്പ് ആണ് ഉപയോഗിച്ചിരുന്നത്. വിറകടുപ്പ് ഉപയോഗിക്കുന്നതുകൊണ്ട് ഒന്നിലേറെ ഗുണങ്ങൾ ഉണ്ട് എന്ന് തന്നെ പറയാം. കൂടുതൽ ചൂടിൽ ഭക്ഷണം പാകം ചെയ്താൽ അതിന്റെ ഗുണം തീർച്ചയായും ലഭിക്കുന്നതാണ്. എന്നുമാത്രമല്ല പാചകവാതകത്തിന് ആയി ചിലവഴിക്കുന്ന തുക അന്ന് ഇന്നത്തെ കാലത്തേതുപോലെ നൽകേണ്ടി വന്നിരുന്നില്ല.
എന്നാൽ ഇന്ന് വിറക് ശേഖരിക്കാനും കൂടുതൽ സമയം എടുത്തു കൊണ്ട് പാചകം ചെയ്യാനുമൊന്നും മിക്കവർക്കും താല്പര്യമില്ല.വിറക് അടുപ്പ് കത്തിച്ചു അതിൽ നിന്ന് ലഭിക്കുന്ന ചാരം പണ്ടുകാലത്ത് പാത്രം കഴുകാനും ചെടികൾക്ക് വളമായി ഇടാനുമെല്ലാം ഉപയോഗിച്ചിരുന്നു.
ഇന്ന് മാർക്കറ്റിൽ ഡിമാൻഡ് കൂടിക്കൊണ്ടിരിക്കുന്ന ഒരു വസ്തുവാണ് ചാരം. അതിനുള്ള കാരണങ്ങൾ എന്തെല്ലാം ആണെന്നും ഒരു ബിസിനസ് എന്ന രീതിയിൽ ചാരത്തിനു മാർക്കറ്റിലെ പ്രാധാന്യം എന്താണെന്നും നോക്കാം.
ഇന്ന് ഓൺലൈൻ വിപണിയിൽ 250 ഗ്രാം ചാരത്തിനു ഏകദേശം 160 രൂപയോളമാണ് വിലയായി നൽകേണ്ടി വരുന്നത്. നമ്മുടെ വീട്ടിൽ നമുക്ക് തന്നെ വിറകടുപ്പ് ഉണ്ടെങ്കിൽ ഉണ്ടാക്കി എടുക്കാവുന്ന ചാരത്തിന് മാർക്കറ്റിൽ വലിയ വില കൊടുത്തു വാങ്ങേണ്ട ഒരു സാഹചര്യം.
അത്യാവശ്യം നല്ല ഡിമാൻഡ് മാർക്കറ്റിൽ ചാരത്തിന് ഉണ്ട് എന്നുതന്നെ ഇതിൽനിന്നു മനസ്സിലാക്കാം. പാത്രം കഴുകുന്നതിനായാണ് കൂടുതൽപേരും ചാരം വാങ്ങുന്നത്. തടി ചാരം എന്ന പേരിലാണ് ഇത് മാർക്കറ്റിൽ അറിയപ്പെടുന്നത്.
പേരുപോലെതന്നെ തടി ഉയർന്ന ചൂടിൽ കത്തിച്ച് എടുത്താണ് ചാരം നിർമ്മിക്കുന്നത്. ഒരു വിറകടുപ്പിൽ നമ്മൾ വിറക് കത്തിച്ചാൽ അതിൽ നിന്നും ലഭിക്കുന്നതു തന്നെയാണ് ഈ ചാരം.
മാർക്കറ്റിൽ വലിയ റേറ്റിംഗ് ഒന്നുമില്ലാത്ത ഉൽപ്പന്നമാണ് ഇതെങ്കിലും. ഭാവിയിൽ വലിയ ബിസിനസിന് ആവാനുള്ള ആശയം ഇതിൽ ഒളിഞ്ഞുകിടപ്പുണ്ട് എന്ന് അർത്ഥം. നിലവിൽ കോയമ്പത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചില കമ്പനികളാണ് ഇത്തരത്തിൽ ചാരം വിപണിയിലെത്തിച്ചു കൊണ്ടിരിക്കുന്നത്.
ഉയർന്ന വില നൽകി പുറത്തു നിന്ന് ചാരം വാങ്ങുന്നതിനു പകരം നിങ്ങൾക്ക് തന്നെ നിങ്ങളുടെ വീട്ടിൽ അടുപ്പ് ഉണ്ടെങ്കിൽ നിർമ്മിച്ചെടുക്കാവുന്ന ചാരത്തിനു ഉയർന്നവില നൽകേണ്ടതുണ്ടോ എന്ന് നിങ്ങൾ തന്നെ ചിന്തിക്കൂ.