ഒരു അത്യാവശ്യഘട്ടത്തിൽ പണം ആവശ്യമായി വരുമ്പോൾ നമ്മൾ പല മാർഗങ്ങളും അന്വേഷിക്കാറുണ്ട്. ബാങ്കുകളെയും സ്വകാര്യ സ്ഥാപനങ്ങളെയും എന്നുമാത്രമല്ല ഇന്ന് നിരവധി ഓൺലൈൻ ആപ്പുകളും ഇത്തരത്തിൽ പണം കടം നൽകാറുണ്ട്.
ഇവയിൽ പലതും RBI അംഗീകാരത്തോടെ അല്ല പ്രവർത്തിക്കുന്നത് എന്നുള്ള സത്യം ഇപ്പോഴും പലർക്കും അറിയില്ല. അതുകൊണ്ട് തന്നെ പല രീതിയിലുള്ള ചതികളിൽ പെടാനുള്ള സാധ്യതയും കൂടുതലാണ്. എന്നാൽ പൂർണ്ണ വിശ്വാസത്തോടു കൂടി പണം കടം ലഭിക്കുന്ന ഒരു സംവിധാനത്തെ പറ്റിയാണ് ഇന്ന് നമ്മൾ പരിചയപ്പെടുന്നത്.
ഫെഡറൽ ബാങ്കിന്റെ ഫെഡ് മൊബൈൽ ആപ്പ് ഉപയോഗിച്ച് നിങ്ങൾക്ക് വളരെ എളുപ്പത്തിൽ ഇത്തരത്തിൽ ലോൺ നേടാവുന്നതാണ്. എന്നുമാത്രമല്ല മിക്ക ഫെഡറൽ ബാങ്ക് ഉപഭോക്താക്കൾക്കും ഇത്തരത്തിൽ പ്രീ അപ്രൂവ്ഡ് ലോണുകൾ ലഭിക്കുന്നതുമാണ്.
പ്രീ അപ്രൂവ്ഡ് ലോണുകൾ ബാങ്ക് ഇങ്ങോട്ട് നൽകുന്ന ഒരു ഓഫർ ആണ്. അതു കൊണ്ട് ഡോക്യുമെന്റ്സ് ഒന്നും ആവശ്യമില്ലാതെ തന്നെ വെറും അഞ്ചോ പത്തോ മിനിറ്റിനകത്ത് സേവിങ്സ് അക്കൗണ്ടിൽ ലോൺ തുക ലഭിക്കുന്നതാണ്.
സാധാരണയായി ഒരു ലോണിനു വേണ്ടി ബാങ്കുകളെ സമീപിക്കുമ്പോൾ അവർ ക്രെഡിറ്റ് ഹിസ്റ്ററി, സിബിൽ സ്കോർ, ഡോക്യൂമെന്റഷൻ എന്നിവയെല്ലാം കൃത്യമായ പരിശോധന നടത്തിയതിനു ശേഷം മാത്രമാണ് ലോൺ അപ്രൂവൽ നൽകുന്നത്.
ഇത്തരം ഒരു ലോൺ ഓഫർ നൽകുന്നതിനു പുറമേ ഫെഡറൽ ബാങ്ക്, ഡെബിറ്റ് കാർഡ്, ഉപയോഗിച്ചുള്ള ഇ എം ഐ ഫെസിലിറ്റി പോലുള്ള സംവിധാനങ്ങളും നൽകുന്നുണ്ട്. പുതിയ യൂസർ ഇന്റർഫേസ് ഫീച്ചേഴ്സ് നൽകിക്കൊണ്ട് മൊബൈലിന്റെ ആപ്പ് ഐഒഎസ്, ആൻഡ്രോയിഡ് എന്നിവയിൽ ലഭ്യമാണ്. ഇതിലൂടെയാണ് പുതിയ ലോൺ ഓഫർ പുറത്തിറക്കിയിരിക്കുന്നത്.
ഫെഡ് മൊബൈൽ ആപ്പ് വഴി പ്രീ അപ്രൂവ്ഡ് ലോണുകൾ എങ്ങനെ എടുക്കാം എന്ന് നോക്കാം.
അതിന്റെ മറ്റ് ഫീച്ചേഴ്സ് എന്തെല്ലാമാണെന്നും പരിചയപ്പെടാം.
ഫെഡറൽ ബാങ്കിന്റെ FED MOBILE APP അപ്ഡേറ്റ് ചെയ്തതിനുശേഷം, ഓപ്പൺ ചെയ്തു പിൻ അടിച്ചു കൊടുത്ത് എന്റർ ചെയ്യുക. ഇതിന്റെ മുകൾഭാഗത്തായി യുപിഐ ഉപയോഗിച്ച് പണം സെന്റ് ചെയ്യാൻ സാധിക്കുന്നതാണ്.
QR കോഡ് സ്കാൻ ചെയ്തു കൊണ്ട് പണം ട്രാൻസ്ഫർ ചെയ്യാവുന്നതാണ്. അതുപോലെ പെയ്മെന്റ് ന് ആവശ്യമുള്ള എല്ലാവിധ അപ്രൂവലുകളും കാണാവുന്നതാണ്. അതിനു താഴെ ഭാഗത്തായി അക്കൗണ്ട് നമ്പർ നൽകിയിട്ടുണ്ട്,ബാലൻസ് ചെക്ക് ചെയ്യുന്നതിനുള്ള ഓപ്ഷനും ഉണ്ട്.
എക്സ്പെൻസ് ട്രാക്ക് ചെയ്യുന്നതിനുള്ള ഒരു ഫെസിലിറ്റിയും നൽകിയിട്ടുണ്ട്. താഴെ കാണുന്ന സർവീസിൽ മൊബൈൽ റീചാർജ്,ഡിടിഎച്ച് റീചാർജ് എന്നിങ്ങനെ വ്യത്യസ്ത റീചാർജിങ് ഓപ്ഷനുകൾ കാണാവുന്നതാണ്.
ഡിജിറ്റലായി സ്വർണം വാങ്ങി സൂക്ഷിക്കുന്നതിനുള്ള ഓപ്ഷൻ, ഇൻഷുറൻസ് ഡൊണേഷൻ, എക്സ്പെൻസ് മാനേജർ എന്നിവക്ക് ഉള്ള ഓപ്ഷനും നൽകിയിട്ടുണ്ട്. പാസ്സ് ബുക്കിനുള്ള ഓപ്ഷനും ഇതോടൊപ്പം തന്നെ ആഡ് ചെയ്തിട്ടുണ്ട്.ലെഫ്റ്റ് സൈഡിലായി ആപ്പ് സെറ്റിംഗ്സ് എല്ലാം കാണാവുന്നതാണ്.
പ്രീ അപ്രൂവൽ ലോൺ ലഭിച്ചിട്ടുണ്ടോ എന്നറിയാൻ LOANS തിരഞ്ഞെടുത്ത ശേഷം പ്രീ അപ്രൂവ്ഡ് ലോൺ ലഭിച്ചിട്ടുണ്ടെങ്കിൽ അതിനുള്ള മെസ്സേജ് കാണാവുന്നതാണ്. അതോടൊപ്പം തന്നെ വാലിഡിറ്റിയും കാണാവുന്നതാണ്.
ലോൺ എമൗണ്ട് അപ്രൂവ് ചെയ്തിട്ടുണ്ടെങ്കിൽ അത് ക്ലിക്ക് ചെയ്താൽ തുകയിൽനിന്ന് എത്രയാണോ ആവശ്യമായിട്ടുള്ളത് അത് ലോണായി തിരഞ്ഞെടുക്കാവുന്നതാണ്. മിനിമം ലോൺ എമൗണ്ട് ആയി ഒരു തുക ഉണ്ടാവും.
അതു ടൈപ്പ് ചെയ്ത് നൽകാവുന്നതാണ്. 12 മാസമാണ് തിരിച്ചടവ് കാലാവധി. ശേഷം PROCEED ബട്ടൺ ക്ലിക്ക് ചെയ്യാവുന്നതാണ്. ഇപ്പോൾ വരുന്ന പേജിൽ EMI തുക, ക്രെഡിറ്റ് തുക, തിരിച്ചടവ് കാലാവധി എന്നിങ്ങനെയുള്ള വിവരങ്ങൾ നൽകിയിട്ടുണ്ടാകും.
10 ശതമാനത്തിന് മുകളിലാണ് പലിശയായി നൽകേണ്ടി വരിക. ഓരോരുത്തരുടെയും പലിശയിനത്തിൽ വ്യത്യാസം വരുന്നതാണ്. ഒരു നിശ്ചിത തുക പ്രോസസിങ് ഫീ
യായി നൽകേണ്ടി വരുന്നുണ്ട്. Agree ബട്ടൺ ക്ലിക്ക് ചെയ്തു PROCEED ചെയ്താൽ കുറച്ചു സമയത്തിനുള്ളിൽ തന്നെ ലോൺ തുക അക്കൗണ്ടിൽ ലഭിക്കുന്നതാണ്.
ഫെഡറൽ ബാങ്കിൽ ഡെപ്പോസിറ്റ് ഉള്ളവർക്ക് 3 രീതിയിൽ ഉപയോഗിച്ച് ലോൺ എടുക്കാവുന്നതാണ്.അഡ്വാൻസ് തിരഞ്ഞെടുക്കുകയാണെങ്കിൽ തുകയുടെ 90 ശതമാനം വരെ ലോൺ എടുക്കാവുന്നതാണ്.
ലോൺ തുകയുടെ പലിശ യുടെ 2 ശതമാനം അധികം നൽകുകയാണ് വേണ്ടത്. ഫിക്സഡ് ഡിപ്പോസിറ്റ് ഉപയോഗിച്ചുകൊണ്ട് തന്നെ ഓവർ ഡ്രാഫ്റ്റ് രീതിയിലും ലോൺ ലഭിക്കുന്നതാണ്.
22 മാസമാണ് കാലാവധി.RD രൂപത്തിലും ഫിക്സഡ് ഡിപ്പോസിറ്റ് ഉപയോഗിച്ച് ലോൺ എടുക്കാവുന്നതാണ്. ഇതിനെ ഈടാക്കുന്ന പലിശ നിരക്ക് കൂടുതലാണ്. ഇതിന് ഒരു നിശ്ചിത തുക പ്രോസസിംഗ് ഫീ ആയും ഈടാക്കുന്നതാണ്.
ലോൺ റിക്വസ്റ്റ് നൽകുവാനും സാധിക്കുന്നതാണ്. ഈ രീതി ഉപയോഗിച്ച് ഹോം, എഡ്യൂക്കേഷൻ, വെഹിക്കിൾ എന്നിവയ്ക്ക് ലോൺ ലഭിക്കുന്നതാണ്. ഏതാണോ വേണ്ടത് അത് തിരഞ്ഞെടുത്ത ശേഷം ബാക്കി ഡീറ്റെയിൽസ് കൂടി നൽകിയാൽ ബാങ്കിൽ നിന്നും നിങ്ങളെ ഇങ്ങോട്ട് കോൺടാക്ട് ചെയ്യുന്നതാണ്.
പ്രീ അപ്പ്രൂവൽ ലോണുകൾക്ക് ഇത്തരത്തിൽ യാതൊരു കോംപ്ലിക്കേഷനും ഇല്ല എന്നതും പ്രത്യേകതയാണ്. കൂടുതൽ വിശദാംശങ്ങൾക്ക് വീഡിയോ കാണാവുന്നതാണ്.