പ്രധാന്‍മന്ത്രി ശ്രാം യോഗി മാന്‍ ധന്‍ യോജന : ജനങ്ങളുടെ ഉന്നമനത്തിനുവേണ്ടി കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നിരവധി പദ്ധതികളാണ് ആവിഷ്കരിച്ചു കൊണ്ടിരിക്കുന്നത്. ഇത്തരത്തിൽ കേന്ദ്രസർക്കാറിന് കീഴിൽ ആയി തന്നെ സാധാരണ ജനങ്ങൾക്ക് വേണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ, കൃഷി സംബന്ധിച്ചവർക്കായി അതിനാവശ്യമായ കിസാൻ സമ്മാൻ നിധി യോജന പോലെയുള്ള പദ്ധതികൾ എന്നിവയുടെയെല്ലാം ആനുകൂല്യങ്ങൾ നിരവധിപേരാണ് കൈപ്പറ്റുന്നത്. ഇത്തരത്തിൽ കേന്ദ്ര സർക്കാർ ആരംഭിച്ചിട്ടുള്ള പുതിയ ഒരു പദ്ധതിയാണ് ‘ശ്രം യോഗി മൻധൻ യോജന’. കേന്ദ്രസർക്കാർ ഫണ്ട് രീതിയിൽ രൂപീകരിച്ചിട്ടുള്ള ഈ ഒരു പദ്ധതിയിൽ ആർക്കെല്ലാം ഭാഗമാകാൻ സാധിക്കുമെന്നും അതിന് ആവശ്യമായ കാര്യങ്ങൾ എന്തെല്ലാമാണെന്നും നോക്കാം.
‘ശ്രം യോഗി മൻധൻ’ യോജന പദ്ധതി പ്രകാരം സാധാരണക്കാരായ കുടുംബങ്ങൾക്കാണ് ആനുകൂല്യം പ്രയോജനപ്പെടുത്താൻ സാധിക്കുക. ഇതിന്റെ ഭാഗമായി കർഷകർ ചെറുകിട സംരംഭങ്ങൾ നടത്തുന്നവർ എന്നിങ്ങനെ വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് പദ്ധതിയിൽ അംഗമാകാൻ സാധിക്കുന്നതാണ്. 15000 രൂപയ്ക്ക് താഴെ മാസ വരുമാനമുള്ള കുടുംബങ്ങൾക്കാണ് ആനുകൂല്യം പ്രയോജനപ്പെടുത്താൻ സാധിക്കുക. 18 വയസ്സ് മുതൽ 40 വയസ്സ് വരെയാണ് പദ്ധതിയുടെ ഭാഗമാകുന്നതിന് ആവശ്യമായ പ്രായപരിധി. ഇത്തരമൊരു പദ്ധതിയിൽ അപേക്ഷ സമർപ്പിക്കുന്നതിനായി ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ് , ആധാർ കാർഡ് എന്നിവയാണ് രേഖയായി നൽകേണ്ടത്.
കേന്ദ്ര സർക്കാരിന്റെ മറ്റ് ഏതെങ്കിലും പെൻഷൻ പദ്ധതിയിൽ അംഗമായിട്ടുള്ളവർക്ക് ഈയൊരു പദ്ധതിയിൽ അപേക്ഷിക്കാൻ സാധിക്കുന്നതല്ല. ഒരു വീട്ടിലെ തന്നെ ഭാര്യയ്ക്കും ഭർത്താവിനും ഇത്തരത്തിൽ പദ്ധതിയിൽ അംഗത്വം എടുക്കാൻ സാധിക്കുന്നതാണ്. ഒരാൾക്ക് 3000 രൂപ എന്ന കണക്കിലാണ് മാസം തുക ലഭിക്കുക. 18 വയസ്സു മുതൽ 40 വയസ്സുവരെ ഒരു ചെറു നിക്ഷേപം നടത്തിയാണ് പെൻഷൻ നേടാൻ സാധിക്കുക. 18 വയസ്സിൽ പദ്ധതിയിൽ അംഗത്വം എടുക്കുന്ന ഒരു വ്യക്തിക്ക് പ്രതിമാസം 55 രൂപ നിരക്കിലാണ് നിക്ഷേപിക്കേണ്ടി വരിക.
പദ്ധതിയിൽ ചേരുന്നതിന്റെ വയസ്സ് വ്യത്യാസത്തിന്റെ അടിസ്ഥാനത്തിൽ നിക്ഷേപ തുകയിൽ വ്യത്യാസം വരുന്നതാണ്. നിങ്ങൾ അടയ്ക്കുന്ന ഈ ഒരു തുക തന്നെയാണ് കേന്ദ്രസർക്കാർ നിക്ഷേപമായി സ്വീകരിക്കുന്നത്. 29 വയസ്സിൽ പദ്ധതിയിൽ അംഗത്വം എടുക്കുന്ന ഒരു വ്യക്തിക്ക് പ്രതിമാസം 100 രൂപ എന്ന നിരക്കിൽ ആയിരിക്കും നിക്ഷേപം നടത്തേണ്ടി വരിക. ബാങ്ക് അക്കൗണ്ടുകളിൽ നിന്നും ഓട്ടോ ഡെബിറ്റ് മെത്തേഡ് ഉപയോഗിച്ചും തുക അടയ്ക്കാവുന്നതാണ്. 40 വയസ്സിൽ അംഗത്വം എടുക്കുന്ന ഒരു വ്യക്തി പ്രതിമാസം 200 രൂപ എന്ന കണക്കിൽ ആണ് അടയ്ക്കേണ്ടി വരിക. തുക അടച്ച് 60 വയസ്സ് മുതലാണ് പെൻഷൻ ലഭിക്കുക.
ഒരു കുടുംബത്തിലെ തന്നെ ഒന്നിലധികം പേർക്ക് ആനുകൂല്യം നേടാൻ സാധിക്കും എന്നതിനാൽ തന്നെ രണ്ടുപേർക്കും കൂടി 6000 രൂപയുടെ ആനുകൂല്യമാണ് ഒരുമാസം ലഭിക്കുക. പെൻഷൻ വാങ്ങുന്ന വ്യക്തി മരണപ്പെടുകയാണെങ്കിൽ പങ്കാളിക്ക് പെൻഷൻ തുകയുടെ 50% കുടുംബ പെൻഷൻ കൂടി ഇതുവഴി ലഭിക്കുന്നതാണ്.
കേന്ദ്രസർക്കാർ പദ്ധതിയായ PMSYM തീർച്ചയായും സാധാരണക്കാരായ കുടുംബങ്ങൾക്ക് വളരെയധികം ഉപയോഗപ്രദമായ ഒരു പെൻഷൻ പദ്ധതി തന്നെയായിരിക്കും.നിലവിൽ സർക്കാർ ഉദ്യോഗസ്ഥർ മാത്രം വലിയ തുക പെൻഷനായി വാങ്ങുമ്പോൾ സാധാരണക്കാർക്ക് ഒരു കൈത്താങ്ങ് എന്ന നിലയിലാണ് കേന്ദ്ര സർക്കാർ ഇത്തരമൊരു പെൻഷൻ പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്.