അറിഞ്ഞില്ലേ ഇനി മുതൽ നമുടെ റേഷൻ കാർഡുകൾ എല്ലാം സ്മാർട്ട് ആവാൻ പോവുകയാണ്. അതെ 2021 ജനുവരി മുതൽ ആണ് റേഷൻ കാർഡുകൾ ആധാർ കാർഡിന്റെ അതെ രൂപത്തിലോട്ട് മാറുന്നത്.
ഇത്തരത്തിൽ ഉള്ള റേഷൻ കാർഡിന്റെ രണ്ടു വശത്തും പ്രിന്റ് ചെയ്ത് ഫോട്ടോ പതിപ്പിച്ചിട്ടുണ്ടാവും. ഒരു ആധാർ കാർഡിന്റെ വലിപ്പത്തിൽ ആയിരിക്കും ഉണ്ടാവുക. എന്നു മാത്രമല്ല ഇത് തിരിച്ചറിയൽ കാർഡ് ആയി ഉപയോഗിക്കാനും സാധിക്കുന്നതാണ്.സിവിൽ സപ്ലൈ കോർപഷൻ ഡിസൈൻ ചെയ്തിട്ടുള്ള പുതിയ കാർഡിൽ QR കോഡ്,ബാർ കോഡ് എന്നീ സംവിധാനങ്ങളും ഉണ്ടായിരിക്കുന്നതാണ്.
അത് കൊണ്ട് തന്നെ ഇനി മുതൽ റേഷൻ കടകളിൽ QR കോഡ് മെഷീൻ കൂടി വക്കുന്നതായിരിക്കും.നിങ്ങൾ റേഷൻ വാങ്ങുമ്പോൾ അതിന്റ ഡീറ്റെയിൽസ് ഫോണിൽ വരുന്നതായിരിക്കും.
നിലവിൽ 2022 വരെ റേഷൻ കാർഡുകൾക്ക് സമയ പരിധി ഉണ്ടെങ്കിലും പുതിയ കാർഡുകൾ 2021 ജനുവരിയിൽ ൽ വരുന്നതായിരിക്കും. മാറ്റങ്ങൾ ആവശ്യമുള്ളവർക്ക് അപേക്ഷ നൽകാവുന്നതാണ്.
രാജ്യത്തിനു ഒരു റേഷൻ കാർഡ് എന്ന നിയമം കൂടി വരുന്നതോടെ ഒരു വലിയ മാറ്റം തന്നെ വരുന്നതായിരിക്കും.ഇത് എല്ലാവരിലേക്കും മാക്സിമം ഷെയർ ചെയ്യുക