komaki mx3 ഇലക്ട്രിക് ബൈക്ക് – ഇപ്പോൾ ഇവനാണ് തരാം

Spread the love

komaki mx3 ഇലക്ട്രിക് ബൈക്ക് :  ദിനംപ്രതി പെട്രോളിനും ഡീസലിനും വില വർദ്ധിച്ചു വരുന്ന ഈ ഒരു സാഹചര്യത്തിൽ ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ഉയർന്ന വിലക്ക് ഇന്ധനം അടിച്ച് വാഹനങ്ങൾ ഉപയോഗിക്കുക എന്ന് പറയുന്നത് നടക്കുന്ന കാര്യമല്ല. എന്നുമാത്രമല്ല ദൈനംദിന ആവശ്യങ്ങൾക്കായി ഒരു ബൈക്ക് എങ്കിലും ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥ എന്നു പറയുന്നത് വളരെയധികം ദുഷ്കരമാണ്. ഇന്ന് നിരത്തുകളിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് പ്രാധാന്യം വർദ്ധിച്ചു വരുന്നതിന് ഒരു പ്രധാന കാരണവും ഇതുതന്നെയാണ്. വളരെ കുറഞ്ഞ യൂണിറ്റ് വൈദ്യുതി മാത്രം ഉപയോഗപ്പെടുത്തി ചാർജ് ചെയ്ത് ഉയർന്ന മൈലേജിൽ ഉപയോഗിക്കാം എന്നതുതന്നെയാണ് ഇലക്ട്രിക് വാഹനങ്ങളോടുള്ള പ്രിയം വർധിപ്പിക്കുന്നത്. എന്നുമാത്രമല്ല പൊലൂഷൻ, നോയിസ് എന്നിവ കുറയ്ക്കുന്നതിനും ഇലക്ട്രിക് വാഹനങ്ങൾ വളരെയധികം സഹായകരമാണ്. ഇത്തരം ഒരു സാഹചര്യത്തിൽ ജപ്പാൻ നിർമ്മിതമായ ഇലക്ട്രിക് ബൈക്കുകളെ പറ്റിയാണ് ഇന്നു നമ്മൾ അറിയാൻ പോകുന്നത്.

KOMAK MX3 എന്ന ഇലക്ട്രിക് ബൈക്കിന്റെ പ്രത്യേകതകളായി പറയാവുന്നത് രജിസ്ട്രേഷൻ ലൈസൻസ് എന്നിവ ആവശ്യമില്ലാത്ത ഒരു ക്ലാസിക് കാറ്റഗറിയിൽ പെടുന്ന വാഹനമാണ് എന്നതാണ്.70സിസി റേഞ്ച് പ്രതീക്ഷിക്കാവുന്ന ഒരു വാഹനം ആയി തന്നെ komaki mx3 യെ പറയാവുന്നതാണ്. 80 കിലോമീറ്ററാണ് മൈലേജ് ആയി പറയുന്നത്. ബൈക്കിന്റെ കീയിൽ നൽകിയിട്ടുള്ളത് ലോക്ക്, അൺലോക്ക്, കീലെസ് എൻട്രി എന്നിവയാണ്. അതായത് കീലെസ് എൻട്രി രണ്ടുവട്ടം പ്രസ്സ് ചെയ്താൽ വണ്ടി ഓൺ ആകുന്നതാണ്. ഈ രീതിയിൽ കീ ഇടാതെ തന്നെ ബൈക്ക് ഉപയോഗിക്കാവുന്നതാണ്. ആന്റി തെഫ്റ്റ് അലാറം നൽകിയിട്ടുള്ളത് വണ്ടിക്ക് കൂടുതൽ സുരക്ഷ നൽകുന്നു. പവർ മാറ്റുന്നതിനായി 3 മോഡുകൾ നൽകിയിട്ടുണ്ട്.1,2,3 എന്നിവ യഥാക്രമം ഉപയോഗിച്ചാൽ അതിനനുസരിച്ച് സ്പീഡ് കൂടുകയും മൈലേജ് കുറയുകയും ചെയ്യുന്നതാണ്. വളരെയധികം സ്റ്റൈലിഷായി ഡിസൈൻ ചെയ്തിട്ടുള്ള KOMOKI MX3 ഓൺറോഡ് പ്രൈസ് 1,13000 രൂപയാണ്.

Also Read  കാർ ക്ലസ്റ്റർ മീറ്റർ മുന്നറിയിപ്പ് ലൈറ്റുകൾ എന്തിനോക്കെയാണ് സൂചിപ്പിക്കുന്നു എന്നറിയാം

ഇലക്ട്രിക് ബൈക്കുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം ബ്രേക്ക് പിടിച്ചാൽ ഓട്ടോമാറ്റിക്കായി തന്നെ ആക്സിലറേറ്റർ കട്ട് ആകും എന്നതാണ്. എന്നാൽ വളരെ സ്മൂത്തായി ലൈസൻസില്ലാതെ ഇത്തരം വാഹനങ്ങൾ ഉപയോഗിക്കാം.KOMAKI ഷോറൂമിൽ നേരിട്ട് എത്തി വണ്ടി ഓടിച്ചു നോക്കി വാങ്ങാവുന്നതാണ്. താഴെ ഒരു ബോക്സ് രൂപത്തിൽ ആണ് ബാറ്ററി നൽകിയിട്ടുള്ളത്, ഇത് എടുത്തുകൊണ്ടുപോയി ചാർജ് ചെയ്യാവുന്നതാണ്. ഒരു ബാറ്ററിക്ക് ഏകദേശം 30,000 രൂപയുടെ അടുത്താണ് വില വരുന്നത്. ബജാജ് കാർഡ് ഉള്ളവർക്ക് ഇഎംഐ സൗകര്യവും ലഭ്യമാണ്. അഞ്ചു വർഷമാണ് കമ്പനി ലൈഫ് ആയി പറയുന്നത്. ലെഡ് ആസിഡ് ബാറ്ററി കളിൽ നിന്നും ലിഥിയം ബാറ്ററി കളിലേക്ക് വരുമ്പോൾ കൂടുതൽ ബെനിഫിറ്റ് ലഭിക്കുന്നതാണ്.

Also Read  വൻ വിലക്കുറവിൽ കാർ സീറ്റ് കവറുകൾ ലഭിക്കുന്ന സ്ഥലം | വീഡിയോ കാണാം

ലൈസൻസ് ഇല്ലാതെ ഉപയോഗിക്കാവുന്ന മറ്റൊരു ബേസിക് മോഡൽ സ്കൂട്ടറാണ് KOMAKI X1, ഹൈറ്റ് കുറവുള്ളവർക്ക് ഉപയോഗിക്കാവുന്ന രീതിയിൽ ഡിസൈൻ ചെയ്ത ഒരു ബൈക്ക് ആണ് ഇത്. സീറ്റിനടിയിൽ ആയാണ് ബാറ്ററി നൽകിയിട്ടുള്ളത്. ഫിറ്റ് ചെയ്ത രീതിയിലുള്ള ബാറ്ററികളാണ് ഇവയിൽ ഉപയോഗപ്പെടുത്തുന്നത്. അതുകൊണ്ടുതന്നെ ബാറ്ററി എടുത്തുകൊണ്ടുപോയി ചാർജ് ചെയ്യാൻ സാധിക്കില്ല. കൂടാതെ ബാറ്ററി വെച്ചതിന്റെ സൈഡിലായി ഒരു എംസിബി നൽകിയിട്ടുണ്ട്. ഇത് ചാർജ് ചെയ്യുമ്പോൾ ഏതെങ്കിലും രീതിയിലുള്ള പ്രശ്നം ഉണ്ടാവുകയാണെങ്കിൽ ഓട്ടോമാറ്റിക്കായി കട്ടോഫ് ആകുന്നതാണ്.KOMAKI X1 ഓൺ റോഡ് പ്രൈസ് 63,000 രൂപയാണ്.60 കിലോമീറ്ററാണ് മൈലേജ് ആയി ലഭിക്കുക. സ്പീഡ് കുറച്ച് ഉപയോഗിക്കാവുന്ന രീതിയിൽ ഡിസ്ക് ഇല്ലാതെ ഡ്രം ആണ് നൽകിയിട്ടുള്ളത്.

KOMAKI KGT CAT 2.0 എന്നാൽ പുതിയ മോഡൽ ബൈക്കിന് ഓൺറോഡ് പ്രൈസ് വരുന്നത് 96000 രൂപയാണ്. ഇവ പ്രധാനമായും ലോഡിങ് പർപ്പസിനായാണ് ഉപയോഗിക്കാൻ സാധിക്കുക.

Also Read  രത്രിയിൽ വാഹനം ഓടിക്കുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക ' ഇല്ലങ്കിൽ അപകടം ഉറപ്പാണ്

KOMAKI M5 ബൈക്കിന് ഓൺറോഡ് പ്രൈസ് വരുന്നത് 165000 രൂപയാണ്. എന്നാൽ വളരെയധികം ക്രിയേറ്റീവ് ആയ ഡിസൈനിൽ ആണ് ഈ ഒരു ബൈക്ക് രൂപകല്പന ചെയ്തിട്ടുള്ളത്.

ഒരു ബേസ് മോഡൽ ഇലക്ട്രിക് ബൈക്ക് ഇവിടെ നിന്നും എടുക്കുകയാണ് എങ്കിൽ ഇഎംഐ അടയ്ക്കേണ്ടി വരുന്നത് കാർഡ് പോയിന്റ് അനുസരിച്ച് ആയിരിക്കും. അതായത് ടോട്ടൽ എമൗണ്ടിന്റെ ആറുമാസ പെയ്മെന്റ് ആദ്യം അടയ്ക്കുകയും തുടർന്നുവരുന്ന ആറുമാസത്തെ പെയ്മെന്റ് ആണ് ഒരു വർഷത്തെ EMI ആക്കി ഡിവൈഡ് ചെയ്യുന്നത്.x1 ബൈക്കിന് ഡൗൺ പെയ്മെന്റ് ആയി നൽകേണ്ടത് ഏകദേശം 25000 രൂപയാണ്.M5 പോലുള്ള ബൈക്കുകൾക്ക് 85% ഐസിഐസിഐ ബാങ്ക് പോലുള്ളവയിൽ നിന്നും ലഭിക്കുന്നതാണ്. അതായത് ഡൗൺ പെയ്മെന്റ് ആയി ഏകദേശം 40,000 രൂപയാണ് അടയ്ക്കേണ്ടി വരിക.

ഇത്തരത്തിൽKOMAKI എന്ന ബ്രാൻഡിന്റെ ഇലക്ട്രിക് ബൈക്കുകൾ വാങ്ങാൻ താല്പര്യമുള്ളവർക്ക് മേവരം ബൈപ്പാസ് റോഡിലുള്ള GK മോട്ടോഴ്സ് എന്ന സ്ഥാപനവുമായി ബന്ധപ്പെടാവുന്നതാണ്. കോൺടാക്ട് ചെയ്യുന്നതിനുള്ള നമ്പർ താഴെ ചേർക്കുന്നു.

Contact-9567777838


Spread the love

Leave a Comment