3 ലക്ഷം രൂപയ്ക്ക് നിർമിച്ച മനോഹരമായ വീട്

Spread the love

3 ലക്ഷം രൂപയ്ക്ക് നിർമിച്ച മനോഹരമായ വീട്  : പലപ്പോഴും ഒരു വീട് എന്നത് നമ്മുടെയെല്ലാം സ്വപ്നമാണ് എങ്കിലും, അതിനാവശ്യമായ സാമ്പത്തിക ചെലവുകൾ പലപ്പോഴും നമ്മളെ പിന്തിരിപ്പിക്കുക യാണ് ചെയ്യുന്നത്. കാരണം മനസ്സിൽ ഇണങ്ങുന്ന രീതിയിൽ ഉള്ള ഒരു സ്വപ്നഭവനം പണിയുക എന്നത് പലപ്പോഴും കയ്യിലുള്ള ബഡ്ജറ്റ് അനുസരിച്ച് ചെയ്യാൻ സാധിക്കില്ല. എന്നുമാത്രമല്ല വീട് നിർമ്മിക്കുന്നതിനായി ബാങ്ക് വായ്പകളെ ആശ്രയിക്കുകയാണ് എങ്കിൽ അവർ അതിനായി ഈടാക്കുന്നത് ഒരു വലിയ തുകയായിരിക്കും. ഇത്തരം സാഹചര്യങ്ങളിൽ വളരെ ചിലവ് കുറച്ച് AAC ബ്ലോക്കുകൾ ഉപയോഗപ്പെടുത്തി നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ ഒരു വീട് എങ്ങനെ നിർമ്മിക്കാം എന്നതാണ് ഇവിടെ പറയുന്നത്.

AAC ബ്ലോക്കുകൾ നാല് ഇഞ്ച് ഉപയോഗിച്ച് സാധാരണ വീടുകളിൽ നിന്നും തീർത്തും വ്യത്യസ്തമായ രീതിയിൽ നിർമ്മാണം നടത്തിയിട്ടുള്ള ഒരു വീടിനെ പറ്റിയാണ് ഇന്നു നമ്മൾ പരിചയപ്പെടുന്നത് . വെറും 420 സ്ക്വയർ ഫീറ്റിൽ ഒരു ഔട്ട് ഹൗസ് എന്ന രീതിയിലാണ് വീടിന്റെ നിർമ്മാണം നടത്തിയിട്ടുള്ളത്. എല്ലാവിധ സൗകര്യങ്ങളോടും കൂടി നിർമിച്ച ഒരു മോഡേൺ രീതിയിലുള്ള ചെറിയ കിച്ചൻ, ആണ് നൽകിയിട്ടുള്ളത് അതോടൊപ്പം തന്നെ നല്ല ക്വാളിറ്റിയിൽ തന്നെ സിങ്ക്, ഷെൽഫ്കളുടെ നിർമ്മാണം എന്നിവയെല്ലാം നടത്തിയിട്ടുണ്ട്. ഓപ്പൺ കിച്ചൻ എന്ന രീതിയെ കിട പിടിച്ചുകൊണ്ട് മോഡുലാർ കിച്ചൻ ആണ് നൽകിയിട്ടുള്ളത്. ഈ വീടിന്റെ ഓണർ തന്നെയാണ് വീടിന് ആവശ്യമായ ഡിസൈൻ ചെയ്തതും, നിർമ്മാണത്തിന് ആവശ്യമായ കാര്യങ്ങൾ ചെയ്തതും എന്നത് എടുത്തു പറയേണ്ട പ്രത്യേകതയാണ്.

Also Read  വില കുറഞ്ഞ കോളിറ്റി കൂടിയ ഇലക്ട്രിക്കൽ വയർ

തികച്ചും ബഡ്ജറ്റിൽ ഒതുങ്ങുന്ന ഒരു വീട് എന്ന സ്വപ്നം പൂർത്തീകരിക്കുന്നതിനായി തറ കെട്ടുമ്പോൾ കരിങ്കല്ല് ഒഴിവാക്കിയാണ്‌ നിർമ്മാണം നടത്തിയത്. വീടിന്റെ മുൻവശത്തായി വുഡൻ പാനലിങ് ആണ് ഉപയോഗപ്പെടുത്തി യിട്ടുള്ളത്. സിറ്റൗട്ട് സീലിങ് ചെയ്യാൻ ഉദ്ദേശിക്കുന്നതും വുഡൻ പാനലിങ് ഉപയോഗിച്ചാണ്. അതിന് മാച്ച് ആകുന്ന രീതിയിൽ സിറ്റൗട്ടിൽ ഒരു വുഡൻ ഫിനിഷിങ്ങിൽ ഉള്ള ചെയർ നൽകിയിട്ടുണ്ട്. മുൻവശത്തെ വിൻഡോയുടെ സൈഡിലായി വുഡൻ പാനലിങ് നൽകിയിട്ടുണ്ട്. ഇത് ജനലുകൾക്ക് കൂടുതൽ ഫിനിഷിംഗ് നൽകുന്നതിന് സഹായിക്കുന്നു.

സ്ലൈഡ് ചെയ്യുന്ന രീതിയിലുള്ള ഡോർ ആണ് നൽകിയിട്ടുള്ളത്. ഇത് ബഡ്ജറ്റ് കുറയ്ക്കുന്നതിന് വളരെയധികം സഹായിച്ചു. ഫ്ലോറിന്റെ അടിഭാഗം കോൺക്രീറ്റ് ചെയ്തശേഷം AAC 4 ഇഞ്ച് ബ്രിക്കുകൾ ഉപയോഗിച്ചാണ് തുടർന്നുള്ള പണി നടത്തിയത്. വീടിന്റെ ഭംഗി കൂട്ടുന്നതിനായി ചില കാര്യങ്ങളിൽ ചിലവ് നോക്കിയിട്ടില്ല. സിറ്റൗട്ട് ഹാൻഡിൽ ഉപയോഗിക്കുന്നതിനായി നല്ല കട്ടിയുള്ള പാനലാണ് ഉപയോഗിച്ചിട്ടുള്ളത്. ഫ്ലോർ ചെയ്യുന്നതിനായി സെറ ഫ്ലോർ ആണ് ഉപയോഗപ്പെടുത്തി യിട്ടുള്ളത്.

Also Read  കുറഞ്ഞ ചിലവിൽ ജിപസം പാനല്‍ ( GFRG ) വീടുകള്‍ പണിയാം

വീടിന്റെ അകത്തേക്ക് പ്രവേശിക്കുമ്പോൾ ഒരു വാർഡോബ് ബെഡ് റൂമിനോട് ചേർന്ന് നൽകിയിട്ടുണ്ട്. കയറിവരുമ്പോൾ തന്നെ ഒരു പാസേജ് നൽകി ബെഡ്റൂമിൽ നിന്നും വേർതിരിക്കാനായി ആണ് വാർഡ്രോബ് ഡിസൈൻ ചെയ്തിട്ടുള്ളത്. നേരെ കയറി വരുന്ന ഭാഗം കിച്ചൺ ഡൈനിങ് ഏരിയ ചേർന്ന സ്ഥലത്തേക്കാണ്. ബാത്റൂമിൽ ഉപയോഗിച്ചിട്ടുള്ളത് നല്ല ടൈലുകളും, cera എന്ന ബ്രാൻഡിന്റെ സാനിറ്ററി വെയറുകളും ആണ്. ബെഡ്റൂം സീലിങ്ങിൽ നൽകുന്നതിനേക്കാൾ കുറച്ചുകൂടി കോസ്റ്റ് കൂടുന്ന രീതിയിലാണ് ഡൈനിങ് ഏരിയ സീലിംഗ് പ്ലാൻ ചെയ്തിട്ടുള്ളത്. ഇവിടെ നാലു പേർക്ക് ഇരിക്കാവുന്ന രീതിയിൽ ഒരു വുഡൻ ടേബിൾ ചെയർ എന്നിവ നൽകിയിട്ടുണ്ട്. കിച്ചൺ ടേബിൾ ടോപ്പ് ഗ്രാനൈറ്റ് ഉപയോഗിച്ചാണ് നൽകിയിട്ടുള്ളത്.

Also Read  വൻ വിലക്കുറവിൽ ഗ്രനേറ്റ് ഫാക്ടറിയിൽ നിന്ന് നേരിട്ട് വീട്ടിൽ എത്തിച്ചു തരും

പൂർണ്ണമായും AAC ബ്ലോക്കുകൾ ഉപയോഗിച്ച് വീട് നിർമ്മിക്കാൻ ഉദ്ദേശിച്ചതിന്റെ പ്രധാനകാരണമായി വീട്ടുടമ പറയുന്നത് ഇതിന്റെ ചിലവ്, ചുമരുകളിൽ ഡയറക്ടറായി പുട്ടി പ്രൈമർ എന്നിവ നൽകിയാൽ മാത്രം മതി, തറ പണിയുന്നതിന് ആവശ്യമായ ചിലവ് കുറവ് എന്നിവയെല്ലാമാണ്. വെറും ആറ് പില്ലറുകൾ മാത്രം ഉപയോഗിച്ചാണ് വീട് നിർമ്മിച്ചിട്ടുള്ളത്.ഇത്തരത്തിൽ ചിലവ് കുറച്ച് നിർമ്മിച്ച ഈ ഒരു വീടിന് ആദ്യ ചിലവായി വന്നത് 3 ലക്ഷം രൂപയാണ്. എന്നാൽ കുറച്ചു പണികൾ കൂടി ബാക്കിയുണ്ട് അവ അവ കൂടി ചേർത്താലും മൂന്നര ലക്ഷം രൂപയ്ക്ക് വീട് നിർമ്മാണം പൂർത്തിയാക്കാൻ സാധിക്കുമെന്നാണ്. കൂടാതെ വീട്ടിനകത്ത് കൂടുതൽ തണുപ്പ് ലഭിക്കും എന്നതും എടുത്തു പറയേണ്ട പ്രത്യേകതയാണ്.

തൃശൂർ മണ്ണുത്തിയിൽ ഉള്ള ഈ ഒരു വീട് നിർമ്മിക്കാൻ ആവശ്യമായ എ എ എസി ബ്ലോക്കുകൾ BOSE TRADERS എന്ന സ്ഥാപനമാണ് നൽകിയിട്ടുള്ളത്. കോൺടാക്ട് ചെയ്യുന്നതിനുള്ള നമ്പർ താഴെ ചേർക്കുന്നു. കൂടുതലറിയാൻ വീഡിയോ കാണാവുന്നതാണ്.

Contact -8111944997


Spread the love

Leave a Comment