റേഷൻ കാർഡ് നഷ്ടപ്പെട്ടാൽ എന്ത് ചെയ്യണം – ഡ്യൂപ്ലിക്കേറ്റ് റേഷൻ കാർഡിനായി എങ്ങനെ അപേക്ഷിക്കാം

Spread the love

ഇന്ന് റേഷൻ ലഭിക്കുന്നതിനുള്ള ഒരു രേഖയായി മാത്രമല്ല, മറ്റ് പല ആവശ്യങ്ങൾക്കും റേഷൻകാർഡ് ഒരു പ്രധാന രേഖയായി കണക്കാക്കുന്നു. അതുകൊണ്ടുതന്നെ റേഷൻകാർഡ് നഷ്ടപ്പെടുകയാണെങ്കിൽ എന്താണ് ചെയ്യേണ്ടത് എന്ന് നമ്മളിൽ പലർക്കും അറിയില്ല. ഏതെങ്കിലും കാരണവശാൽ കൈയിൽനിന്നും റേഷൻ കാർഡ് നഷ്ടപ്പെട്ടു പോവുകയോ, അതല്ല എങ്കിൽ നശിച്ചുപോവുകയും ചെയ്യുന്നപക്ഷം ഒരു ഡ്യൂപ്ലിക്കേറ്റ് റേഷൻ കാർഡ് നേടുക എന്നതാണ് പ്രധാനമായും അറിഞ്ഞിരിക്കേണ്ട കാര്യം. ഇത്തരത്തിൽ ഒരു ഡ്യൂപ്ലിക്കേറ്റ് റേഷൻ കാർഡിനായി എങ്ങനെ അപേക്ഷ നൽകണമെന്നു പരിശോധിക്കാം.

റേഷൻ കാർഡ് നഷ്ടപ്പെട്ടാൽ ഡ്യൂപ്ലിക്കേറ്റ് റേഷൻ കാർഡ് അപ്ലൈ ചെയ്യുന്നതിനായി പ്രധാനമായും ആവശ്യമായി വരുന്നത് നഷ്ടപെട്ട റേഷൻ കാർഡ് നമ്പർ, അതെല്ല എങ്കിൽ കാർഡ് മോഷണം പോവുകയാണെങ്കിൽ പോലീസ് സ്റ്റേഷനിൽ നിന്നും ലഭിക്കുന്ന വെരിഫിക്കേഷൻ റിപ്പോർട്ട് എന്നിവ നൽകേണ്ടതാണ്.

Also Read  വൻ വിലക്കുറവിൽ ഫർണിച്ചറുകൾ ലഭിക്കുന്ന സ്ഥലം

ഡ്യൂപ്ലിക്കേറ്റ് റേഷൻ കാർഡിനായി എങ്ങനെ അപേക്ഷിക്കാം

സിവിൽ സർവീസ് കോർപ്പറേഷൻ വെബ്സൈറ്റ് വഴിയാണ് ഓൺലൈനായി ഡ്യൂപ്ലിക്കേറ്റ് റേഷൻ കാർഡിനായി അപ്ലൈ ചെയ്യേണ്ടത്. വെബ് സൈറ്റ് ഓപ്പൺ ചെയ്യുമ്പോൾ e-services എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക. ഫസ്റ്റ് ഓപ്ഷൻ ആയി issue of duplicate ration card എന്ന് കാണാവുന്നതാണ്. തുടർന്ന് വരുന്ന പേജിൽ താഴെ ഭാഗത്തായി reason എന്താണ് എന്ന് ഓപ്ഷനിൽ നിന്നും കൃത്യമായി തിരഞ്ഞെടുത്തു നൽകുക. അടുത്തു കാണുന്ന date of last transaction തിരഞ്ഞെടുത്ത് നൽകുക. ഇവിടെ നൽകേണ്ടത് നിങ്ങൾ അവസാനമായി റേഷൻ വാങ്ങിയ ഡേറ്റ് ആണ്. അതിന് തൊട്ടടുത്തായി റേഷൻകാർഡ് നഷ്ടപ്പെട്ട ഡേറ്റ് തിരഞ്ഞെടുത്ത് നൽകുക. സേവ് ബട്ടൺ ക്ലിക്ക് ചെയ്യുമ്പോൾ, application saved എന്ന ഒരു മെസ്സേജ് ലഭിക്കുന്നതാണ്. Ok ക്ലിക്ക് ചെയ്യുമ്പോൾ വലതുവശത്തായി പോലീസ് വെരിഫിക്കേഷൻ റിപ്പോർട്ട് എന്ന ഭാഗത്ത് partially damaged card തിരഞ്ഞെടുത്തു നൽകുക.

Also Read  ദിവസം രണ്ട് രൂപ മുടക്കാൻ തയ്യാറാണോ? 36,000 രൂപ പെൻഷൻ ലഭിക്കുന്ന കേന്ദ്രസർക്കാർ പദ്ധതിയെ കുറിച്ചറിയാം

അതിനുശേഷം ബ്രൗസ് ബട്ടൺ ക്ലിക്ക് ചെയ്തു പഴയ റേഷൻ കാർഡ് കോപ്പി അപ്‌ലോഡ് ചെയ്തു നൽകുക.ഇതോടൊപ്പം കടലാസിൽ എഴുതിയ ഒരു അപേക്ഷ കൂടി അറ്റാച്ച് ചെയ്ത് നൽകണം. സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്തു നൽകുക.ഇപ്പോൾ application submitted in draft എന്ന ഒരു മെസ്സേജ് കാണാവുന്നതാണ്. തുടർന്ന് print ബട്ടൺ ക്ലിക്ക് ചെയ്യുക. കാർഡ് ഉടമയുടെ ഒപ്പ് ഇട്ട് നൽകേണ്ടതുണ്ട്. ഇതിനായി ഫോം ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുത്ത് വീണ്ടും അപ്‌ലോഡ് ചെയ്തു നല്കാവുന്നതാണ്. ഇത് അപ്‌ലോഡ് ചെയ്യുന്നതിനായി select certificate ഓപ്ഷനാണ് തിരഞ്ഞെടുപ്പ് നൽകേണ്ടത്. അതിനുശേഷം സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്തു, ഏതെങ്കിലും ഒരു പെയ്മെന്റ് ഓപ്ഷൻ ഉപയോഗിച്ച് 50 രൂപ ഫീസായി നൽകണം.

Also Read  വൈദുതി കണക്ഷനി വേണ്ടി ഓൺലൈൻ എങ്ങനെ അപേക്ഷിക്കാം

പെയ്മെന്റ് ആയി യുപിഐ മെത്തേഡ്, ഓൺലൈൻ ബാങ്കിംഗ് എന്നിവയിൽ ഏത് ഓപ്ഷൻ വേണമെങ്കിലും തിരഞ്ഞെടുക്കാവുന്നതാണ്. പേയ്‌മെന്റ് success ആയി കഴിഞ്ഞാൽ ഓട്ടോമാറ്റിക്കായി തന്നെ പേജിൽ എത്തിച്ചേരുന്നതാണ്.പേയ്‌മെന്റ് ഫെയിലിയർ ആണ് എങ്കിൽ വീണ്ടുംലോഗിൻ ചെയ്യുന്നതിനായി യൂസർ ഐഡി, പാസ്സ്‌വേർഡ്‌ എന്നിവ നൽകി പേജിൽ കയറി, ട്രാൻസാക്ഷൻ ഐഡി ഓർത്തു വച്ച് വീണ്ടും പെയ്മെന്റ് ബട്ടൺ ക്ലിക്ക് ചെയ്യുക തുടർന്ന് വരുന്ന പേജിൽ ട്രാൻസാക്ഷൻ ഐ ഡി എന്റർ ചെയ്തു വീണ്ടും പെയ്മെന്റ് ചെയ്യാവുന്നതാണ്. പെയ്മെന്റ് സക്സസ്ഫുൾ ആയാൽ ആപ്ലിക്കേഷൻ സബ്മിറ്റ് മെസേജ് ലഭിക്കുന്നതാണ്. വീണ്ടും സ്റ്റാറ്റസ് ചെക്ക് ചെയ്യുമ്പോൾ പെയ്ഡ് എന്ന് കാണാവുന്നതാണ്. ഈ രീതിയിൽ റേഷൻ കാർഡ് നഷ്ടപ്പെട്ടു പോയാൽ ഒരു ഡ്യൂപ്ലിക്കേറ്റ് റേഷൻ കാർഡിനായി അപ്ലൈ ചെയ്യാവുന്നതാണ്.


Spread the love

Leave a Comment